രാഹുലിന് പകരക്കാരനെ തേടി കോണ്‍ഗ്രസ്; മുന്‍തൂക്കം അബിന്‍ വര്‍ക്കിക്ക്... അഭിജിത്തും പരിഗണനയില്‍
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ അധ്യക്ഷനെ തേടി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രതിരോധത്തിലായതിനാലും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ഇത് സംബന്ധിച്ച പ്രാഥമിക ആശയവിനിമയം നേതാക്കള്‍ അനൗദ്യോഗികമായി നടത്തി എന്നാണ് വിവരം.
ഡല്‍ഹിയിലുള്ള കെസി വേണുഗോപാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയുടെ പേരാണ് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സംഘടന തിരഞ്ഞെടുപ്പില്‍ രാഹുലിന് തൊട്ടുപിന്നിലായിരുന്നു അബിന്‍ വര്‍ക്കി. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ അബിന്‍ വര്‍ക്കിയെ പൊതുജനങ്ങള്‍ക്കും കാര്യമായി അറിയാം.

അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ അബിന്‍ വര്‍ക്കി സംഘടനയെ നയിക്കട്ടെ എന്നാണ് യൂത്ത് കോണ്‍ഗ്രസിനുള്ളിലെ നിലപാട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പേ യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുെമന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളും ഒപ്പിട്ട നിവേദനം രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരുന്നെങ്കിലും രാഹുല്‍ ഇത് തള്ളുകയായിരുന്നു.
രാഹുല്‍ ഗാന്ധിയുടെ നിലപാട് കാരണമാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ച് അബിനാണ് അധ്യക്ഷനാകേണ്ടതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അല്ലെങ്കില്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തിയതു കൊണ്ട് എന്താണ് കാര്യമെന്നും ഇവര്‍ ചോദിക്കുന്നു. അബിന്‍ മുന്‍ എന്എസ്യു സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അബിന്‍ വര്‍ക്കി അല്ലെങ്കില്‍ കെഎസ്യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തിനെ പരിഗണിക്കണം എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാല്‍ കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കാളിയായിരുന്നില്ല എന്നത് അഭിജിത്തിന് തിരിച്ചടിയാണ്. ദേശീയ പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവസാന നിമിഷംവരെ അഭിജിത്തിന്റേ പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു.
മറ്റൊരു സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവ് ജെഎസ് അഖിലാണ്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി അവസാനം വരെ പരിഗണിച്ചിരുന്നത് അഖിലിനെ ആയിരുന്നു. പലഘട്ടത്തില്‍ പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങളില്‍ നിന്നും അവഗണിക്കപ്പെട്ട അഖിലിനെ ഇത്തവണ അധ്യക്ഷനാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ സംഘടന തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളില്‍ അഖില്‍ ഭാഗമായിരുന്നില്ല എന്നതാണ് അഖിലിനും തടസം സൃഷ്ടിക്കുന്നത്.
ബിനു ചുള്ളിയില്‍, ഒ ജെ ജനീഷ് എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications