കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയുടെ ഒക്കച്ചങ്ങായി..സിപിഎം കാരേ ഇരട്ടത്താപ്പിനുള്ള ജനകീയ കൂലിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല'

Google Oneindia Malayalam News

കോട്ടയം; ഒടുവിൽ കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായിരിക്കുകയാണ്.എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെ ബിജെപി പിന്തുണച്ചോടെയാണ് ആറ് മാസം നീണ്ട യുഡിഎഫ് ഭരണത്തിന് അന്ത്യമായത്. ജില്ലയിൽ ഈരാട്ടിപേട്ട നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി ദിവസങ്ങൾക്കുള്ളിലാണ് കോട്ടയം നഗരസഭയിൽ അവിശ്വാസത്തിലൂടെ എൽഡിഎഫ് യുഡിഎഫിനെ പുറത്താക്കിയിരിക്കുന്നത്.

1

തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലെ 52 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 21 സീറ്റുകളും എൽഡിഎഫിന് 22 സീറ്റുകളുമായിരുന്നു ലഭിച്ചത്. എട്ട് സീറ്റില്‍ ബിജെപിയും വിജയിച്ചു.ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ യുഡിഎഫ് അംഗ ബലം 22 ആയി. തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു യുഡിഎഫിന് അധികാരം ലഭിച്ചത്.

2

സിപിഎം-16, സിപിഐ-2 കേരള കോണ്‍ഗ്രസ്-1, സ്‌കറിയ തോമസ് വിഭാഗം-1, കോണ്‍ഗ്രസ് എസ്-1, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില. ആകെ 22. യുഡിഎഫില്‍ കോണ്‍ഗ്രസ്-20 ജോസഫ് വിഭാഗം-1, സ്വതന്ത്ര-1 ആകെ 22. ബിജെപി 8 എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷി നില.

21

ഭരണ സ്തംഭനം ആരോപിച്ചായിരുന്നു എൽഡിഎഫ് പ്രമേയം അവതരിപ്പിച്ചത്. എൽഡിഎഫിലെ 21 അംഗങ്ങളും ബിജെപിയിലെ എട്ട് അംഗങ്ങളും അടക്കം 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. 22 യുഡിഎഫ് അംഗങ്ങളും വിട്ടുനിന്നിരുന്നു. നേരത്തേ തന്നെ അവിശ്വാസത്തെ പിന്തുണയ്ക്കാൻ ബിജെപി തിരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് അംഗങ്ങൾക്ക് വിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതോടെ തന്നെ യുഡിഎഫ് അധികാരത്തിൽ നിന്ന് പുറത്താവുമെന്ന് ഏറെ കുറെ ഉറപ്പായിരുന്നു.

4

അതേസമയം ബിജെപിയെ കൂട്ടുപിടിച്ച് അട്ടിമറി നടത്തിയ എൽഡിഎഫിനെതിരെ കോൺഗ്രസ് രംഗത്തെത്തി കഴിഞ്ഞു. സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയ്ക്ക് ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം കോട്ടയത്ത് എത്തിയപ്പോള്‍ ബിജെപിയ്ക്ക് ഒപ്പമായെന്ന് സതീശൻ വിമർശിച്ചു.

5

ഏത് ചെകുത്താനോട് കൂട്ട് കൂടിയിട്ടാണെങ്കിലും കോൺഗ്രസിനെ പുറത്താക്കണമെന്ന സിദ്ധാന്തമവതരിപ്പിച്ച ഇ.എം.എസിന്റെ കുഞ്ഞാടുകളിൽ നിന്ന് ഈ ഫാഷിസ്റ്റ് കാലത്ത് സെക്കുലർ കൂട്ടായ്മയ്ക്ക് വേണ്ടി ചിന്തിക്കുന്ന നിഷ്കളങ്കരാണ് വിഢ്ഡികൾ എന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് രാഹുലിന്റെ വിമർശനം.

16 കാരിയുടെ കൂൾ മമ്മി.. പൂർണിമ ഇതെന്ത് ഭാവിച്ചാണ്.. കിടിലൻ ലുക്കിൽ അമ്മയും മകളും..വൈറലായി ചിത്രങ്ങൾ

6

രാഹുലിന്റെ വാക്കുകളിലേക്ക് 'ദേ.... ബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വടിവാളുകൾക്കിടയിൽ കടന്ന് വന്ന ചെന്താരകം ചെങ്കോലേന്തുന്ന പാർട്ടിക്ക് ചതുർത്ഥിയിപ്പോഴും കോൺഗ്രസിനോട് മാത്രമാണ്, ഏത് ചെകുത്താനോട് കൂട്ട് കൂടിയിട്ടാണെങ്കിലും കോൺഗ്രസിനെ പുറത്താക്കണമെന്ന സിദ്ധാന്തമവതരിപ്പിച്ച ഇ.എം.എസിന്റെ കുഞ്ഞാടുകളിൽ നിന്ന് ഈ ഫാഷിസ്റ്റ് കാലത്ത് സെക്കുലർ കൂട്ടായ്മയ്ക്ക് വേണ്ടി ചിന്തിക്കുന്ന നിഷ്കളങ്കരാണ് വിഢ്ഡികൾ.

7

കോട്ടയം ജില്ലയിലെ കാര്യം മാത്രമൊന്ന് പരിശോധിക്കാം. ഈരാറ്റുപേട്ട നഗരസഭയിൽ എസ്.ഡി.പി.ഐ യോട് ചേർന്ന് നിന്ന് കോൺഗ്രസിനെ പുറത്താക്കി, പൂഞ്ഞാർ തെക്കേക്കരയിൽ പി.സി ജോർജിനോട് സുല്ലിട്ട് കോൺഗ്രസിനെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ഒന്നിച്ച് ഭരിക്കുന്നു.
ഇന്നിതാ കോട്ടയം നഗരസഭയിൽ ബി.ജെ.പി യുടെ ഒക്കച്ചങ്ങായിയായി കോൺഗ്രസിനെ പുറത്താക്കാൻ അവിശ്വാസപ്രമേയവുമായി വന്നിരിക്കുന്നു.ആരുടെ പാദ സേവ ചെയ്താണെങ്കിലും കോൺഗ്രസിനെ പുറത്താക്കിയും ഇല്ലാതാക്കിയും അധികാരം നില നിർത്താൻ ശ്രമിക്കുന്ന സി.പി.എം കാരേ നിങ്ങളുടെ ഇരട്ടത്താപ്പിനുള്ള ജനകീയ കൂലിക്ക് അധികം കാത്തിരിക്കേണ്ടി വരില്ല..കേരളത്തിലെ ഏറ്റവും തീവ്രമായ വർഗ്ഗീയ പ്രസ്ഥാനമേതെന്ന് ചോദിച്ചാൽ ഒരൊറ്റയുത്തരം CPIM

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

English summary
Rahul mankootathil slams LDF for seeking the bjp support in kottayam municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X