ഇന്ധനം തീര്‍ന്നു, രാഹുല്‍ ഗാന്ധി പാതിവഴിയില്‍

തിരുവനന്തപുരം: കേരളയാത്രയില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ എത്തിയ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. യാത്രയില്‍ സുരക്ഷയൊരുക്കാന്‍ കഴിഞ്ഞില്ല എന്നതിനപ്പുറം രാഹുല്‍ സഞ്ചരിച്ച കാറില്‍ വേണ്ടത്ര ഇന്ധനം നിറയ്ക്കാന്‍ പോലും അധികൃതര്‍ ശ്രദ്ധിച്ചില്ല. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് മങ്കൊപ്പിനടുത്ത് വച്ച് യാത്ര നിര്‍ത്തേണ്ടി വന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോടൊപ്പം ഔദ്യോഗിക വാഹനത്തിലാണ് രാഹുല്‍ യാത്ര തിരിച്ചത്. എന്നാല്‍ മങ്കൊമ്പിനടുത്തെത്തിയപ്പോള്‍ ഇന്ധനം കുറവാണെന്ന കാര്യം ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടു.
തുടര്‍ന്ന് അടുത്തുള്ള പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തി ഇന്ധനം നിറച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നായിരുന്നു ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം.
പദയാത്രയ്‌ക്കെത്തി രാഹുല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങി നടന്നിരുന്നു. ഈ അവസരങ്ങളിലെല്ലാം അദ്ദേഹത്തിന് സുരക്ഷ ഒരുക്കാന്‍ പൊലീസ് പാടുപെടുകയായിരുന്നു. തിക്കിലും തിരക്കിലും കേന്ദ്രമന്ത്രി ഉള്‍പ്പെടയുള്ളവര്‍ വീഴുകയും ചെയ്തിരുന്നു.












Click it and Unblock the Notifications