ഒഞ്ചിയത്ത് റെയ്ഡ് തുടങ്ങി മൂന്ന് ബോംബ് കൂടി കണ്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

വടകര: ഒഞ്ചിയം വെടിവെപ്പ് മുക്കിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിന് പിറകെ പോലീസ് നടത്തിയ റെയ്‌ഡിൽ മൂന്ന് ബോംബുകൾ കൂടി കണ്ടെത്തി.മേക്കുന്ന് പറമ്പിലെ തെങ്ങിൻ കുറ്റികൾക്കിടയിൽ ഒളിപ്പിച്ചു വെച്ച ബോംബുകളാണ് ചോമ്പാൽ പോലീസും,ബോംബ് സ്‌ക്വാഡും,ഡോഗ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഏഴ് നാടൻ ബോംബുകളും, പതിമൂന്ന് ഇരുമ്പ്ദണ്ഡുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

ഒടുവിൽ സൗദി വഴങ്ങുന്നു? അറസ്റ്റിലായ മൈതിബ് രാജകുമാരൻ പുറത്ത്... 6,500 കോടിക്ക്; അൽ വലീദ് എത്ര നൽകും?

ഇതേ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.പരിസര പ്രദേശങ്ങളിലെല്ലാം പോലീസ് വ്യാപകമായ റെയ്ഡ് നടത്തി.ബോംബ് കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.റെയ്ഡ് തുടരുമെന്നും ഇത്തരത്തിൽ വല്ല സൂചനകളും ലഭിച്ചാൽ ഉടൻ പോലീസിനെ ബദ്ധപ്പെടണമെന്നും ചോമ്പാല എസ് .ഐ ജിതേഷ് പി.കെ അറിയിച്ചു.

bomb

ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കിയതായി പോലീസ് പറഞ്ഞു.റെയ്ഡിന് എസ്.ഐ.പി.കെ.ജിതേഷ്, ബോംബ് സ്‌ക്വാഡ് എസ്.ഐ.ഭാസ്കരൻ,ശ്രീജിത്ത് ,വിനോദൻ ,നാഗേഷ്,രഞ്ജിത്ത് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

English summary
Raid started at onjiyath, got three more bombs
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്