ആയിരക്കണക്കിന് യാത്രക്കാരുടെ ജീവന് വച്ച് കളിക്കരുത് ; റെയില്‍വേയുടെ അനാസ്ഥ എത്രപേരുടെ ജീവനെടുക്കും
തിരുവനന്തപുരം: അടുത്തിടെയുണ്ടായാ തീവണ്ടി അപകടങ്ങള്‍ വളരെയധികം ഭീതിയുണ്ടാക്കുന്നതാണ്. ആളാപയമുണ്ടായില്ലെങ്കിലും തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങള്‍ ചെറുക്കാന്‍ റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലുണ്ടായിട്ടില്ലെന്നതാണ്.
ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം കേരളത്തില്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്. ഇവരുടെ ജീവന് വച്ചാണ് റെയില്‍വ കളിക്കുന്നത്. കഴിഞ്ഞ മാസം തൃശ്ശൂര്‍ കറുകുറ്റിയില്‍ ബോഗികള്‍ പാളം തെറ്റി വലിയെ അപടകത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കറുകുറ്റി അപകടത്തിന് ശേഷം നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള റെയില്‍ പാതയില്‍ 2002 വിള്ളലുകള്‍ കണ്ടെത്തി.
രണ്ട് ദിവസം മുമ്പ് കൊല്ലത്ത് ചരക്ക് തീവണ്ടി മറിഞ്ഞതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മിക്കയിടങ്ങളിലും ഉണ്ടായ തീവണ്ടി അപകടങ്ങളില്‍ അട്ടിമറി സാധ്യതയും സംശയിച്ചിരുന്നു. റെയില്‍വേ എഞ്ചിനിയിറിംഗ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇരുനൂറില്കൂടുതല് സ്ഥലങ്ങളില്‍ അടിയന്തര അറ്റകുറ്റപ്പണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍ പാളങ്ങള്‍ നവീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്...

ആരുത്തരം പറയും
രണ്ട് മാസത്തിനിടെ നാല് തവണയാണ് ട്രെയിനുകള്‍ പാളം തെറ്റിയത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ആയിരങ്ങളുടെ ജീവന് ആരുത്തരം പറയും.

യാത്രക്കാര്‍
കേരളത്തിലെ ഭൂരിപക്ഷം പേരും യാത്രക്കായി റെയില്‍വെയെ ആശ്രയിക്കുന്നവരാണ്. ദീര്‍ഘദൂര യാത്കരളുള്പ്പെടെയുള്ളവര് ജീവന് പണയം വച്ച് ട്രെയിനില്‍ കയറേണ്ട അവസ്ഥയാണിപ്പോള്‍.

പാളങ്ങള്‍
യാതൊരു തകരാറില്ലാത്ത പാളങ്ങളിലുണ്ടായ വിള്ളലുകള്‍ അട്ടിമറി എന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു. 202 വിള്ളലുകള്‍ കണ്ടെത്തിയിട്ടും റെയില്‍വേ എന്ത് അന്വേഷണമാണ് നടത്തിയത്.

അട്ടിമറി
പാളത്തിലെ വിള്ളലല്ല ചരക്കുവണ്ടി പാളംതെറ്റാന്‍ കാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, പാളത്തിലെ വിള്ളല്‍മുതല്‍ അട്ടിമറിവരെയുള്ള സംശയങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം.

അറ്റകുറ്റപ്പണി
തിരുവനന്തപുരം ഡിവിഷനില്‍ മാത്രം റെയില്‍പാളത്തില്‍ 202 സ്ഥലങ്ങളില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും പരിഹരിക്കാന്‍ നടപടികളുണ്ടായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ട മന്ത്രി ജി സുധാകരന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

നോട്ടീസ് നല്കി
റെയില്‍വേ ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന വാര്‍ത്ത വന്നതോടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടിരിക്കുകയാണ്.

അവകാശ ലംഘനം
റെയില്‍വേ ട്രാക്കുകളുടെ സുരക്ഷയില്ലായ്മ ജീവിക്കാനുള്ള അവകാശത്തിന്രെ ലംഘനമാണ്. അടുത്തിടെ നടന്ന റെയില്‍വേ അപകടങ്ങളെക്കുറിച്ച് റെയില്‍വേ മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കണം
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications