Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിൽ‌ രണ്ട് ഡാമുകൾ തുറന്നു; കക്കാട്ടാര്‍ കരകവിഞ്ഞു

പത്തനംതിട്ട: ജില്ലയിലെ കിഴക്കൻ വനമേഖലയിൽ ശക്തമായ മഴ തുടരുന്നു. നീരാെഴുക്ക് ശക്തമായതിനെ തുടർന്ന് മൂഴീയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും മണിയാർഡാമിന്റെ രണ്ട് ഷട്ടറും ആണ് ഉയർത്തിയത്. കക്കാട്ടാർ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് ജാ​ഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം ഉണ്ട്. ​ഗുരുനാഥൻ മണ്ണ് ഭാ​ഗത്ത് കനത്ത മലവെള്ള പാച്ചിൽ ഉണ്ടായി.

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിന് പിന്നാലെ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞദിവസം ഉയർത്തിയിരുന്നു. ഒന്നാം തിയതി വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇന്നലെ കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും വൈകുന്നേരത്തോടെ ശക്തമായി.
കക്കയിൽ ഒന്നാം തീയതി അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു, 225 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയിൽ 153 മില്ലി മീറ്ററും മൂഴിയാറിൽ 143 മില്ലി മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയിരുന്നത്.

rain

അതേസമയം സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും മഴ കനക്കുമെന്ന് നേരത്തെ തന്നെ മുന്നറയിപ്പ് ഉണ്ടായിരുന്നു. ഇന്നത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിരുന്നു. നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യൊല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശക്തമായി കാറ്റനും സാധ്യത ഉണ്ട്.

നാളെ ആലപ്പുഴ, എറണാകുളം ജില്ലകളി യെല്ലോ അലേർട്ട് ഉണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ അലർട്ട് ഉണ്ട്. എറആണാകുളം, ഇടുക്കി ജില്ലകളിൽ ബുധനാഴ്ച ആണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വെള്ളയാഴ്ചയും യെല്ലോ അലേർട്ടാണ് ഉള്ളത്.

വടക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്ക് ഉള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+