Get Updates
Get notified of breaking news, exclusive insights, and must-see stories!

തെക്കന്‍ ജില്ലകളിലും മഴ കനത്തു, ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കടുത്തു. തെക്കന്‍ ജില്ലകളിലാണ് മഴ കനത്തത്. അടുത്ത 48 മണിയ്ക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പശ്ചിമ ബംഗാളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം കരയിലൂടെ ഝാര്‍ഖണ്ഡ് മേഖലയിലേയ്ക്ക് കടന്നുപോകുന്നതാണ് കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിയ്ക്കാന്‍ കാരണമായത്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയ്പ്പില്‍ പറയുന്നു. മണിയ്ക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത.

Heavy Rain

തിരുവവന്തപുരം, എറണാകുലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിട്ടുണ്ട്. ആലപ്പുഴ ഉള്‍പ്പടെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടി.

വടക്കന്‍ ജില്ലകളിലും മഴ വീണ്ടും ശക്തി പ്രാപിച്ചു. കാലവര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ ലഭിച്ചരുന്നു. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ കാലവര്‍ഷം ശക്തിയാര്‍ജ്ജിയ്ക്കുന്നതേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+