മഴ കൂടുതല്‍ ശക്തമാവും: 7 ജില്ലകളില്‍ യെല്ലോ അലർട്ട്, ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കും. ഇന്ന് മുതല്‍ 4 ദിവസത്തേക്ക് അതിശക്തമോ തീവ്രമോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ചയ്ക്ക് ശേഷം മഴ കുറഞ്ഞേക്കും. ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. ചൊവ്വാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാവും. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് ഇന്നു മഴ സാധ്യത കൂടുതൽ.
ഇന്ന് ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയില്‍ ഇന്നലെ രണ്ടുപേർ മരണപ്പെടുകയും ചെയ്തു. കൊല്ലത്തും പത്തനംതിട്ടയിലുമാണ് മരണം സംഭവിച്ചത്. കൊല്ലം കുംഭവുരുട്ടി വെളളച്ചാട്ടത്തിൽ മലവെളളപ്പാച്ചിൽപ്പെട്ട തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. ഈറോഡ് സ്വദേശി കിഷോർ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

പത്തനംതിട്ടയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ആണ് സംഭവം. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. അതേസമയം കോട്ടയത്തെ മഴ കൂടുതല്‍ നാശം വിതച്ചുകൊണ്ടിരിക്കുന്നത്. മൂന്നിലവ് ടൗണിൽ വെളളം കയറി. മുണ്ടക്കയം എരുമേലി പാതയിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ മലയോരമേഖലയിൽ രാത്രിയാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സർവകലാശാലയടക്കം നടത്തുന്ന പരീക്ഷകൾക്ക് അവധി ബാധകമല്ല.
സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍
മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണനമെന്ന് കളക്ടർ മുന്നറിയിപ്പ് നല്‍കി.മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ കോട്ടയം ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാനും നിർദ്ദേശമുണ്ട്.
മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ മുൻകൂട്ടി കാണണം.മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശകതമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശമുണ്ട്.












Click it and Unblock the Notifications