കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി: വീണു കിടന്ന തെങ്ങില്‍ ബൈക്ക് ഇടിച്ചു; കോഴിക്കോട്ട് യുവാവിന് ദാരുണാന്ത്യം

Google Oneindia Malayalam News

കോഴിക്കോട്: മഴക്കെടുതിയില്‍ കോഴിക്കോട് ഒരു മരണം. കാറ്റിലും മഴയിലും മെഡിക്കല്‍ കോളേജ് കാമ്പസില്‍ വീണ തെങ്ങില്‍ ബൈക്കിടിച്ച് പരിക്കേറ്റ വയനാട് സ്വദേശി അശ്വിന്‍ തോമസ് (20) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ എം ജി ക്ക് സമീപം താമസിക്കുന്ന അശ്വിന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ 11 കോണ്‍ഗ്രസ് എംഎല്‍എമാർ, എന്‍സിപിയിലും പിളർപ്പിന്റെ സൂചനവിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ 11 കോണ്‍ഗ്രസ് എംഎല്‍എമാർ, എന്‍സിപിയിലും പിളർപ്പിന്റെ സൂചന

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അബോധാവസ്ഥയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. മുന്നില്‍ ആംബുലന്‍സുണ്ടായിരുന്നതിനാല്‍ തെങ്ങ് വീണുകിടക്കുന്നത് കാണാതെവന്ന ബൈക്ക് അപകടത്തില്‍പ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്.

kozhicode

എം സി എച്ച് ആശുപത്രി പരിസരത്തുനിന്ന് തെങ്ങ് എതിര്‍വശത്തുള്ള എ ടി എം. കൗണ്ടറിന് സമീപത്തേക്കാണ് വീണത്. കോഴിക്കോട് മലയോര മേഖലകളിലുൾപ്പെടെ ഇന്നലെ രാത്രി മുതല്‍ ഇപ്പോഴും ഇടവിട്ട കനത്ത മഴ തുടരുകയാണ്. ഇന്നലെ രാത്രി മുക്കത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.

അതേസമയം, ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഏലപ്പാറ എസ്റ്റേറ്റിലെ കോഴിക്കാനം ലയത്തില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. കോഴിക്കാം രണ്ടാംലയത്തില്‍ കുടുംബസമേതം താമസിക്കുന്ന ഭാഗ്യം (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ലയത്തിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സമീപത്തെ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു.

മണ്ണിടിച്ചിലിൽ അടുക്കള വാതിലിന്റെ ഇടയിൽപ്പെട്ടാണ് പുഷ്ടയുടെ ജീവന്‍ നഷ്ടമായത്. പീരുമേട്ടിൽ നിന്നെത്തിയ അഗ്നിശമനാ സേനാ വിഭാഗത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഷ്പയുടെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഭാഗ്യത്തിന്റെ മൃതദേഹം പുറത്തെടുത്തത്.

ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍

അപകടസമയത്ത് പുഷ്പയുടെ ഭർത്താവ് രാജുവും മൂന്ന് മക്കളും തൊട്ടടുത്ത മുറിയിലുണ്ടായിരുന്നെങ്കിലും ഇവർക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ജില്ലയിലെ മറ്റ് വിവിധ ഭാഗങ്ങളിലും കാലവർഷക്കെടുതി രൂക്ഷമാണ്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
Rainstorm: A bike hit a fallen coconut tree; Tragic end for Kozhikode youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X