കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു! രാജേഷിനെ എന്തിന് കൊല്ലണം.! വെളിപ്പെടുത്തലുമായി നൃത്താധ്യാപിക

  • By Desk
Google Oneindia Malayalam News

റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാറിന്‍റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആരോപണ വിധേയയായ നൃത്താധ്യാപിക. കൊലപാതകത്തില്‍ നൃത്താധ്യാപികയ്ക്കും പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് രാജേഷുമായുള്ള ബന്ധത്തെ കുറിച്ച് അവര്‍ തുറന്ന് പറഞ്ഞത്. ഖത്തറിലെ പ്രസ് ഫോര്‍ ന്യൂസിനോടാണ് അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. നര്‍ത്തകിയുടെ മുന്‍ ഭര്‍ത്താവായ സത്താറാണ് കൊലപാതകം നടത്തിയതെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ഇതും അവര്‍ നിഷേധിച്ചു.

രാജേഷുമായി അടുത്ത ബന്ധം

രാജേഷുമായി അടുത്ത ബന്ധം

അച്ഛനും അമ്മയും ഇല്ലാതിരുന്ന തനിക്ക് എല്ലാം എല്ലാമായിരുന്നു രാജേഷ്. രാജേഷിന്‍റെ കുടുംബത്തിലെ എല്ലാവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിരവധി തവണ രാജേഷിന് താന്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഒരിക്കലെങ്കിലും ജീവിതത്തില്‍ ഒരുമിച്ച് ജീവിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നവരായിരുന്നു ഞാനും രാജേഷും. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം രാജേഷിന്‍റെ സൗഹൃദത്തിലുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. രാജേഷിന്‍റെ ഭാര്യ ഗര്‍ഭിണിയാണെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചും കുടുംബ പ്രശ്നങ്ങളെ കുറിച്ചും താന്‍ രാജേഷുമായി സംസാരിക്കാറുണ്ട്. ഇങ്ങനെയുള്ള താന്‍ എന്തിനാണ് രാജേഷിനെ കൊലചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് എന്നും അവര്‍ ചോദിച്ചു.

സത്താറുമായുള്ള വിവാഹം

സത്താറുമായുള്ള വിവാഹം

അച്ഛനും അമ്മയുമില്ലാത്ത താന്‍ 22ാം വയസിലാണ് ഖത്തറില്‍ എത്തുന്നത്. ഖത്തറില്‍ മലയാളി സമാജത്തില്‍ ജോലി ചെയ്ത് വരുമ്പോഴാണ് ട്രെയിനറായ സത്താറിനെ പരിചയപ്പെടുന്നത്. ഞങ്ങള്‍ രണ്ട് പേരും രണ്ട് മതത്തില്‍ ഉള്ള ആളുകളായിരുന്നു. ഗദ്ദാമവിസയില്‍ ഖത്തറില്‍ എത്തിയ തന്‍റെ വിസ കാലാവധി തീര്‍ന്നപ്പോള്‍ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. സത്താറാണ് തന്നെ സഹായിച്ചത്. ആപത്തില്‍ സഹായിക്കുന്ന വ്യക്തിയോട് സ്വാഭാവികമായി തോന്നുന്ന ബഹുമാനവും സ്നേഹവും ഞങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചു. അതേസമയം സത്താര്‍ തന്നോട് ഇതുവരെ മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി പറഞ്ഞു.

പിരിഞ്ഞത് ഇങ്ങനെ

പിരിഞ്ഞത് ഇങ്ങനെ

രാജേഷുമായുള്ള തന്‍റെ സൗഹൃദം സത്താര്‍ തെറ്റിധരിച്ചു. രണ്ട് പെണ്‍മക്കളുള്ള തന്‍റേയും ഭാര്യയും മകനുമുള്ള രാജേഷിന്‍റേയും ബന്ധം അവിഹിതമായി മാത്രമേ പുറത്തുനിന്നുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. സത്താറും അങ്ങനെ തന്നെ വിശ്വസിച്ചു. ഇതോടെ സത്താര്‍ രാജേഷ് ജോലി ചെയ്തിരുന്ന റേഡിയോ സ്ഥാപനത്തില്‍ പോലീസുമായി ചെന്ന് പരാതി നല്‍കി. രാജേഷിന്‍റെ ജോലി തെറിച്ചു. രാജേഷിന് നാട്ടിലേക്ക് മടങ്ങേണ്ടതായി വന്നു. സാധാണരണക്കാരനായ രാജേഷിന് നാട്ടിലെ ജോലി കൊണ്ട് മാത്രം കുടുംബം പോറ്റാന്‍ ആകുമായിരുന്നില്ല. രാജേഷിന്‍റെ ജീവിതം തകരാന്‍ താന്‍ കൂടി കാരണമായതിനാല്‍ താന്‍ രാജേഷിന് മാസം തനിക്ക് കഴിയുമ്പോലെ പണം നല്‍കി. അയ്യായിരവും പത്തായിരവും അയച്ചു കൊടുത്തു.രാജേഷിന്‍റെ മകന്‍റെ സ്കൂള്‍ ഫീസ് അടക്കം താന്‍ അയച്ചുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസമായി താന്‍ രാജേഷിനെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. യുവതി പറഞ്ഞു.

കാരണക്കാരന്‍ രാജേഷ് അല്ല

കാരണക്കാരന്‍ രാജേഷ് അല്ല

എന്‍റേയും സത്താറിന്‍റേയും ബിസിനസ് തകരാന്‍ കാരണം രാജേഷ് അല്ല. നാലര ലക്ഷം രൂപ ലോണെടുത്ത് ബ്യൂട്ടീപാര്‍ലര്‍ തുടങ്ങിയ അന്ന് മുതല്‍ ഞങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ബിസിനസിലെ തകര്‍ച്ചയും രാജേഷും തമ്മില്‍ ഒരു ബന്ധവുമില്ല. രാജേഷ് പച്ചയായ ഒരു മനുഷ്യനാണ്. എല്ലാ കാര്യങ്ങളും തുറന്നു പറയുകയും ബന്ധങ്ങളില്‍ നിഗൂഢത സൂക്ഷിക്കുകയും ചെയ്യാത്ത ആളാണ് അത്തരത്തിലുള്ള രാജേഷ് മറ്റൊരാളുടെ ജീവിതം തകര്‍ക്കാന്‍ ഒരിക്കലും ശ്രമിക്കില്ല.

സത്താറിന് ശത്രുക്കളുണ്ട്

സത്താറിന് ശത്രുക്കളുണ്ട്

സത്താറിന് ധാരാളം ശത്രുക്കള്‍ ഖത്തറിലുണ്ട്. തങ്ങളുടെ കുടുംബം തകരാന്‍ കാരണക്കാരന്‍ രാജേഷ് അല്ലാതെ മൂന്നാമനായ ഒരാളാണ്. അയാള്‍ സത്താറുമായി ചേര്‍ന്നാണ് ജിംനേഷ്യം തുടങ്ങിയത്. ​എന്നാല്‍ സാധാരണ തൊഴിലാളികള്‍ മാത്രം ഉണ്ടായിരുന്ന സ്ഥലത്താണ് സെന്‍റര്‍ എന്നുള്ളത് കൊണ്ട് തന്നെ ബിസിനസ് തകര്‍ന്നു. ഈ ബിസിനസ് തകര്‍ന്നതുമായി ബന്ധപ്പെട്ട് ആ പാര്‍ടര്‍ക്ക് പക ഉണ്ടായിരുന്നു. യുവതി പറഞ്ഞു. രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന സ്വാലിഹാണ് ഈ മൂന്നാമന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വാലിഹ് ഇവരുടെ കുടുംബ ജീവിതത്തില്‍ വലിയ രീതിയില്‍ ഇടപെട്ടിരുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം സ്വാലിഹ് കൊല നടന്ന ദിവസം ഖത്തറില്‍ തന്നെ ഉണ്ടായിരുന്നതായും യുവതി പറഞ്ഞു. സത്താറും സ്വാലിഹും ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കി.

ഒരുമിച്ച് ജീവിക്കാന്‍

ഒരുമിച്ച് ജീവിക്കാന്‍

രാജേഷുമായി എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച് ജീവിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. ആരോരുമില്ലാതിരുന്ന തന്നെ ഏത് സാഹചര്യത്തിലും രാജേഷ് പിന്തുണ്ക്കുമായിരുന്നു. ഞങ്ങള്‍ എന്ത് ചെയ്താലും സത്താര്‍ തെറ്റിധരിച്ചിരുന്നു. അതിനാല്‍ പലപ്പോഴും ഞങ്ങളുടെ സംസാരം റെക്കോഡ് ചെയ്ത് സത്താറിന് അയച്ച് കൊടുക്കാന്‍ രാജേഷ് പറഞ്ഞിരുന്നു. അയച്ചു കൊടുത്തിട്ടുമുണ്ട്. ഇപ്പോള്‍ എനിക്ക് ആരുമില്ലാതായി. ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളും തനിക്ക് ഒപ്പം ഇല്ല. രാജേഷോ കുടുംബക്കാരോ തന്‍റെ വീട്ടുകാരോ ഇല്ല. രാജേഷിന് ചെന്നൈയില്‍ ജോലി വാങ്ങി കൊടുക്കാന്‍ തക്ക സൗഹൃദങ്ങളൊന്നും തനിക്ക് ഇല്ലെന്നും യുവതി പറഞ്ഞു.

സത്താറിനെ കൈവിടാതെ

സത്താറിനെ കൈവിടാതെ

സത്താര്‍ നല്ലൊരു കുടുംബസ്ഥനാണ്. മാതപിതാക്കളെ അതിയായി സ്നേഹിച്ചിരുന്ന നല്ലൊരു മകനാണ്. തന്‍റെ രണ്ട് പെണ്‍കുട്ടികളേയും അതിയായി അദ്ദേഹം സ്നേഹിച്ചിരുന്നു. പലപ്പോഴും മക്കളെ തന്‍റെ ഇരുവശത്തും കിടത്തി ഉറക്കിയിരുന്ന സത്താറിനെ കണ്ട് താന്‍ കരഞ്ഞിരുന്നെന്നും യുവതി പറഞ്ഞു. നിഷ്കളങ്കായ സത്താറിന് അതേ തരത്തില്‍ ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായ മനുഷ്യനെ എന്തിന്‍റെ ശത്രുതയുടെ പേരിലും കൊല്ലാന്‍ ആകുമെന്ന് കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. നേരത്തേ കൊലപാതകത്തില്‍ പങ്കിലെന്ന് വ്യക്തമാക്കി സത്താര്‍ രംഗത്തെത്തിയിരുന്നു. നര്‍ത്തകിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു സത്താറിന്‍റെ വെളിപ്പെടുത്തല്‍.

രാജേഷിന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിച്ച് പോലീസ്.. ആയുധങ്ങള്‍ കണ്ടെടുത്തുരാജേഷിന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിച്ച് പോലീസ്.. ആയുധങ്ങള്‍ കണ്ടെടുത്തു

English summary
rajesh murder case dancer expalains everything
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X