ഞെട്ടൽ മാറാതെ മടവൂർ ഗ്രാമം.. കണ്ണീരുണങ്ങാതെ രാജേഷിന്റെ കുടുംബം! എന്തിനാണ് കൊന്നത്!
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും ഗായകനുമായ രാജേഷിന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല മടവൂര്‍ ഗ്രാമം. നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ പ്രിയങ്കരനായിരുന്ന രാജേഷിനെ എന്തിനാണ് കൊലപ്പെടുത്തിയത് എന്ന് ഈ ഗ്രാമത്തിന് അറിയണം. തന്റെ മകന്‍ ഇതുവരെ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലെന്നും കൊല്ലാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നറിയില്ലെന്നും രാജേഷിന്റെ അച്ഛനായ രാധാകൃഷ്ണക്കുറുപ്പ് പറയുന്നു. എട്ട് മാസം ഗര്‍ഭിണിയായ രാജേഷിന്റെ ഭാര്യ രോഹിണിയും അഞ്ച് വയസ്സുകാരന്‍ മകനും ഇപ്പോഴും ഞെട്ടലില്‍ തന്നെയാണ്.
കൊലക്കത്തിക്ക് ഇരയായി ജീവിതം അവസാനിക്കുമ്പോള്‍ രാജേഷിനുള്ള സമ്പാദ്യം അഞ്ച് സെന്റും അതിലൊരും ഓടിട്ട വീടും മാത്രമാണ്. രാധാകൃഷ്ണക്കുറുപ്പ് പാറമട തൊഴിലാളിയായിരുന്നു. പിന്നീട് പാചകജോലിക്ക് പോയിത്തുടങ്ങി. വീട്ടിലെ പ്രയാസം കാരണം ഡിഗ്രി പഠനം പോലും രാജേഷിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് ജീവിതച്ചെലവ് കണ്ടെത്തിക്കൊണ്ടിരിക്കെയാണ് റെഡ് എംഎമ്മില്‍ ജോലി കിട്ടിയത്. പിന്നീട് ഖത്തറില്‍ ജോലി കിട്ടി പോയ രാജേഷ് ഒരു വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി വന്നു. നാട്ടില്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും നാടന്‍പാട്ട് സംഘത്തിനൊപ്പമുള്ള പരിപാടികളുമായിരുന്നു രാജേഷിന്റെ ജീവിതമാര്‍ഗം. ചെന്നൈയില്‍ അധ്യാപകനായി രാജേഷിന് ജോലി ലഭിച്ചിരുന്നു. ചെന്നൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. എന്തിനാണ്, ആരാണ് രാജേഷിനെ കൊന്നതെന്ന് അറിയണമെന്നാണ് കുടുംബവും നാടും ഒരുപോലെ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications