കെ വി തോമസ് : നന്ദികേടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്, രാഷ്ട്രീയ ആത്മഹത്യയെന്ന് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസിനോട് കെ വി തോമസ് നന്ദികേടാണ് കാണിച്ചതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. സിപിഎം പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെ.വി തോമസിന് സ്ഥാനമില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് കെ വി തോമസിന് തുടരാനാകില്ല. എഐസിസിയുടെ നിര്‍ദേശം ലംഘിച്ച് പാര്‍ട്ടി വിരുദ്ധ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു.
അതേ സമയം കെ.വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്ന് ചെറിയാന് ഫിലിപ്പ് പ്രതികരിച്ചു. കെ വി തോമസിന് അന്ത്യവിശ്രമത്തിനായി തെമ്മാടിക്കുഴി പോലും ലഭിക്കില്ലെന്ന് ചെറിയാന് ഫിലിപ്പ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവായ കെ വി തോമസിന് ഉപദേശവുമായി ചെറിയാന് ഫിലിപ്പിന്റെ ഫേസുബുക്ക് പോസ്റ്റിട്ടു. സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതൊണ് ചെറിയാന് ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിപ്പ്.
Recommended Video


സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാന് ഫിലിപ്പ്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സിപിഎംന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കിയ നടപടിക്കെതിരെ പ്രതികരണവുമായി എംഎം മണി രംഗത്തെത്തി. ഗാന്ധി ഘാതകരുടെ കൈയ്യില്‍ രാജ്യത്തെ ഭരണത്തെകൊണ്ട് എത്തിച്ചത് 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ്. ഗാന്ധി പ്രതിമയുടെ അടുത്ത് ഗാന്ധി ഘാതകരുടെ പ്രതിമ സ്ഥാപിക്കുന്ന സാഹചര്യമുണ്ടാക്കിയതും കോണ്‍ഗ്രസാണെന്നും എംഎം മണി പറഞ്ഞു. ഇന്ത്യയില്‍ വര്‍ഗീയതക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. ഇതൊന്നും കാണാതെ സോണിയാ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാല്‍ പൊട്ടന് ആനയെ കണ്ടപോലെയാണ്. അതെല്ലാം വിഡ്ഢിത്തമാണെന്നും എംഎം മണി പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും ആദ്യത്തെ നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര് നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് വ്യക്തമാക്കിയിരുന്നു. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്.

സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം. കെ.സുധാകരന് ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. അതേ സമയം രാജ്യസഭ സീറ്റിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെ വി തോമസ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരിചയ സമ്പന്നനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് താനെന്നും രാജ്യസഭ സീറ്റിന് താന്‍ അര്‍ഹനാണെന്നുമാണ് കെ വി തോമസ് താരിഖ് അന്‍വറിനെ അറിയിച്ചത്. എന്നാല്‍ ഈ ആവശ്യവും കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് നേതൃത്വവുമായി ഉടച്ചലിലാണ് കെ വി തോമസ്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ് ഇന്നാണ് വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു് അദ്ദേഹത്തിന്റെ പ്രതികരണം. കണ്ണൂരില്‍ നടക്കുന്നത് സിപിഎമ്മിന്റെ ദേശീയ സമ്മേളനമാണെന്നും എന്നാല്‍ താന്‍ സമ്മേളനത്തിലേക്ക് അല്ല പോകുന്നതെന്നും മറ്റ് ഒരു പാര്‍ട്ടിയിലക്കും താന്‍ പോകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കെ വി തോമസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി എതിര്‍ക്കുന്ന ആളുകള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ട്. ഇതൊരു ദേശിയ പ്രശ്നമാണെന്നാണ് താന്‍ കരുതുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തെ തുടര്‍ന്ന് സിപിഎമ്മും കോണ്‍ഗ്രസും രണ്ട് തട്ടിലാണെന്നും അത് കേരളത്തിലെ വിഷയം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മാര്‍ച്ചില്‍ താന്‍ കണ്ടിരുന്നു. അദ്ദേഹം സെമിനാറിന്റെ വിഷയം പറഞ്ഞിരുന്നു. സെമിനാര്‍ ദേശീയ പ്രാധാന്യം ഉള്ളതാണ്. അതുകൊണ്ടാണ് പങ്കെടുക്കാനായി നേതൃത്വത്തിന്റെ അനുമതി തേടിയത്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ സിപിഎം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോയമ്പത്തൂരില്‍ രാഹുല്‍ ഗാന്ധി നേരിട്ടാണ് സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതെന്നും കെ വി തോമസ് പ്രതികരിച്ചു. സ്റ്റാലിന് പങ്കെടുക്കുന്ന അതേ സെമിനാറിലാണ് താന്‍ പങ്കെടുക്കേണ്ടതെന്നും എന്തിനാണ് സെമിനാറില്‍ പങ്കെടുക്കുന്നതിന് ഇത്ര വിരോധം കാണിക്കുന്നതെന്നും കെ വി തോമസ് ചോദിക്കുന്നു.

തന്നെ ഏല്‍പ്പിച്ച മുഴുവന്‍ ജോലികളും ഞാന്‍ കൃത്യമായി ചെയ്യാറുണ്ട്. 2019ല്‍ എനിക്ക് സീറ്റ് നിഷേധിച്ചു. ഒന്നര വര്‍ഷക്കാലം താന്‍ കാത്തു നിന്നു. പാര്‍ട്ടിയില്‍ മാന്യമായ പദവി തനിക്ക് നല്‍കിയില്ല. ഞാന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് അറിയുന്നത് ടിവിയിലൂടെയാണ്. തനിക്കൊപ്പം വര്‍ക്കിംഗ് പ്രസിഡന്റ് ആയിരുന്ന കെ സുധാകരന് കെപിസിസി അധ്യക്ഷനായെന്നും കൊടിക്കുന്നില്‍ സുരേഷ് ഇപ്പോഴും തുടരുകയാണെന്നും കെ വി തോമസ് ചോദിക്കുന്നു. പ്രായമായവര്‍ മാറിനില്‍ക്കണമെന്ന മാനദണ്ഡം എനിക്കു മാത്രം മതിയോയെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു നയമുണ്ടോയെന്നും കെ വി തോമസ് അഭിപ്രായപ്പെട്ടു. ഇത്രവട്ടമേ തെരഞ്ഞെടുപ്പില്‍ ജയിക്കാവൂ എന്നുണ്ടോ?, ജനമാണ് എന്നെ ജയിപ്പിച്ചത്. ഭീഷണിയുടെ പുറത്ത് തന്നെ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications