
രാജ്യസഭയിലേക്ക് കണ്ണ് നട്ട് മുല്ലപ്പള്ളി: പിന്തുണ കൂടുതല്‍ ബല്‍റാമിന്, ലിജുവിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ചർച്ച സജീവമാവുന്നു. കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ ഒഴിവുവരുന്ന 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നു. .കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് കേരളത്തില്‍ നിന്നും അവസാനിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇവരുടെ കാലാവധി തീരുന്നത്. പഞ്ചാബിൽ 5 സീറ്റിലേയ്ക്കും, അസമിൽ രണ്ടു സീറ്റിലേയ്ക്കും , ഹിമാചൽ പ്രദേശ് , നാഗാലാൻഡ് , ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതം രാജ്യസഭാ സീറ്റുകളിലേക്കും കേരളത്തിനോടൊപ്പം തന്നെ മാര്‍ച്ച് 31-ന് തിരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ 2 എണ്ണത്തില്‍ എല്‍ഡിഎഫിനും ഒരെണ്ണത്തില്‍ യുഡിഎഫിനും വിജയിക്കാന്‍ സാധിക്കും. ഇരുമുന്നണിയിലും ഇതിനോടകം രാജ്യസഭാ സീറ്റ് സംബന്ധിച്ച ചർച്ചയും ആരംഭിച്ചിട്ടുണ്ട്.
ലിജു കൃഷ്ണയെ വിലക്കണമെന്ന് ഡബ്ല്യുസിസി: പാർവതിയും ഗീതുമോഹന്‍ദാസും കമ്മീഷണർക്ക് മൊഴി നല്കി

യു ഡി എഫില്‍ ഒഴിവ് വരുന്ന സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞ എകെ ആന്റണി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതോടെ ചർച്ചകള്‍ കൂടുതല്‍ എളുപ്പമാക്കിയിട്ടുണ്ട്. മുതിർന്ന നേതാവായ എംഎം ഹസ്സന്‍ മുതല്‍ വിടി ബല്‍റാം വരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍

കോണ്‍ഗ്രസിന് പുറത്തേക്ക് സീറ്റ് പോവാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ അത് സി എം പിക്കായിരിക്കും. 38 വർഷമായി യുഡിഎഫിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും പാർലമെന്ററി അവസരങ്ങള്‍ ലഭിക്കാത്ത നേതാവാണ് സിപി ജോണ്‍. ഇത്തവണയെങ്കിലും അദ്ദേഹത്തിന് അവസരം നല്‍കണമെന്ന വികാരമുള്ളവർ യുഡിഎഫില്‍ ഏറെയാണ്. ഇക്കാര്യം സിഎംപിയും രേഖാമൂലം തന്നെ ആവശ്യപ്പെട്ടേക്കും.

സി എം പിയുടെ ആവശ്യം ന്യായമായി കാണാമെങ്കിലും കോണ്‍ഗ്രസില്‍ തന്നെ നേതാക്കളുടെ വലിയ പട രജ്യസഭാ ടിക്കറ്റ് പ്രതീക്ഷിച്ച് നില്‍ക്കുന്നതിനാല്‍ സിഎംപിക്ക് സീറ്റ് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസന്‍, കെ.വി.തോമസ്, പന്തളം സുധാകരൻ, വി.എം.സുധീരൻ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവരെല്ലാം മുതിർന്ന നേതാക്കളുടെ പട്ടികയില്‍ നിന്നും പരിഗണിക്കപ്പെടുന്നവരാണ്.

ഇതില്‍ മുല്ലപ്പള്ളിക്ക് കെ പി സി സി നേതൃത്വത്തിന്റേയും ഗ്രൂപ്പുകളുടേയും പിന്തുണ ലഭിക്കാനുള്ള സാധ്യതയില്ല. എന്നാല്‍ എംഎ ഹസന്റെ കാര്യത്തില്‍ ഗ്രൂപ്പുകള്‍ പച്ചക്കൊടി കാട്ടിയേക്കും. ഇടത് ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പിനും സാധ്യതയുണ്ടെങ്കിലും എടുത്തുചാടി ഇത്തരമൊരു സ്ഥാനം കൊടുക്കേണ്ടന്ന നിലപാടാണ് പൊതുവേയുള്ളത്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതാണ് പന്തളം സുധാകരന് അനൂകൂല ഘടകം. ടികെസി വടുതലയ്ക്ക് ശേഷം കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ദളിത് വിഭാഗത്തില്‍ നിന്നും ഒരു നേതാവ് രാജ്യസഭയിലേക്ക് എത്തിയിട്ടില്ലെന്ന കാര്യം അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന നേതൃത്വവുമായി അത്ര രസത്തിലല്ലാത്ത കെവി തോമസ് സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് അവകാശവാദമുന്നയിക്കാനാണ് സാധ്യത.

യുവാക്കള്‍ എന്ന പരിഗണന വന്നാലാണ് കെ പി സി സി വൈസ് പ്രസിഡന്റ് കൂടിയായ വിടി ബല്‍റാമിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. യുവാക്കളുടെ പട്ടികയില്‍ നിന്ന് എം ലിജുവുമുണ്ട്. വനിത എന്ന പരിഗണനയിലാണ് ഷാനിമോള്‍ ഉസ്മാന്റെ പേര് ഉയർന്ന് കേള്‍ക്കുന്നത്. അതേസമയം, യു ഡി എഫില്‍ സ്ഥാനാർത്ഥി ചർച്ചകളാണ് നടക്കുന്നതെങ്കില്‍ എല്‍ ഡി എഫില് സീറ്റ് ചർച്ചകളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍