കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ തെരഞ്ഞെടുപ്പ് തുടങ്ങി.. ജയം ഉറപ്പാക്കി വീരേന്ദ്ര കുമാര്‍.. മാണി ഗ്രൂപ്പ് വിട്ട് നില്‍ക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വന്നിട്ടുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ഇടതു സ്ഥാനാര്‍ത്ഥിയായി ജെഡിയു അധ്യക്ഷന്‍ എ​പി വീരേന്ദ്ര കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ബി ബാബു പ്രസാദുമാണ് മത്സര രംഗത്തുള്ളത്. യുഡിഎഫില്‍ നിന്ന് വീരേന്ദ്ര കുമാര്‍ രാജിവെച്ചതോടെയാണ് കേരളത്തില്‍ സീറ്റ് ഒഴിവ് വന്നത്. പിന്നീട് ഇടതുപാളയത്തിലേക്ക് മറുകണ്ടം ചാടിയ വീരേന്ദ്ര കുമാറിനെ അതേ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തിരുമാനിക്കുകയായിരുന്നു.

mpveerendra kumar

മോദി- അമിത്ഷാ ചാക്കിട്ടുപിടുത്തും രാജ്യസഭയിലേക്കും... എസ്.പി- ബി.എസ്.പി മഹാസഖ്യത്തെ പൊളിച്ചടുക്കിമോദി- അമിത്ഷാ ചാക്കിട്ടുപിടുത്തും രാജ്യസഭയിലേക്കും... എസ്.പി- ബി.എസ്.പി മഹാസഖ്യത്തെ പൊളിച്ചടുക്കി

രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പിനുള്ള സമയം. നിയമസഭാ സമുച്ചയത്തിലെ 740ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൃത്യം ഒന്‍പത് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യമെത്തി വോട്ട് രേഖപ്പെടുത്തിയത്. വൈകീട്ട് അഞ്ചിന് വോട്ടെണ്ണും. എല്‍ഡിഎഫിന് 90 അംഗങ്ങളുണ്ടെന്ന് ഇരിക്കെ 71 വോട്ടാണ് വീരേന്ദ്ര കുമാറിനാണ് ജയിക്കാന്‍ വേണ്ടത്. യുഡിഎഫില്‍ 41 പേരുടെ പിന്തുണ മാത്രമേ ഉള്ളൂ. കേരള കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കും. ബിജെപി എംഎല്‍എ ആയ ഒ രാജഗോപാലും സ്വതന്ത്ര എംഎല്‍എയായ പിസി ജോര്‍ജ്ജും വോട്ട് രേഖപ്പെടുത്തില്ലെന്നാണ് നിലവില്‍ വ്യക്തമാക്കിരിക്കുന്നത്. അവധിയില്‍ ആയതിനാല്‍ മങ്കട എംഎല്‍എ അഹമ്മദ് കബീറും വോട്ട് ചെയ്യാന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
rajyasabha election voting starts in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X