രാഖിയുടെ കൊലപാതകത്തിൽ പുതിയ ട്വിസ്റ്റ്! ജൂൺ 21 ന് രാഖിയെ കണ്ടിരുന്നു, മറ്റൊന്നും അറിയില്ലെന്ന് അഖിൽ
തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് മുഖ്യപ്രതി അഖില്‍ രംഗത്ത്. മനോരമ ന്യൂസിനോടായിരുന്നു അഖിലിന്റെ പ്രതികരണം. സംഭവ ദിവസം രാഖിയെ കണ്ടിരുന്നു എങ്കിലും കൊലപാതകവുമായി ഒരു ബന്ധവും ഇല്ലെന്നാണ് അഖിലിന്റെ വെളിപ്പെടുത്തല്‍.
സംഭവത്തിന് ശേഷം അഖില്‍ സൈനിക സേവനത്തിനായി തിരിച്ചുപോയി എന്നാണ് അഖിലിന്റെ സുഹൃത്ത് ആദര്‍ശ് മൊഴി നല്‍കിയിട്ടുള്ളത്. അഖില്‍ ആണ് രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് എന്നും ആദര്‍ശ് മൊഴി നല്‍കിയിരുന്നു.

നെയ്യാറ്റിന്‍കരയില്‍ നിന്ന് രാഖിയെ കാറില്‍ കയറ്റി കൊണ്ടുവന്നു എന്ന് അഖില്‍ പറയുന്നുണ്ട്. പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ രാഖിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രാഖി ഇത് നിരാകരിക്കുകയായിരുന്നു. അതിന് ശേഷം ധനുവച്ചപുരത്ത് രാഖിയെ ഇറക്കിവിട്ടു എന്നാണ് അഖില്‍ പറയുന്നത്.
നിലവില്‍ ലഡാക്കിലാണ് താന്‍ ഉള്ളത് എന്നും നാട്ടില്‍ എത്തി പോലീസിനോട് വിവരങ്ങള്‍ വ്യക്തമാക്കും എന്നും അഖില്‍ പറഞ്ഞിട്ടുണ്ട്. ജൂണ്‍ 21 ന് ആയിരുന്നു രാഖിയെ കാണാതായത്. പിന്നീട് അമ്പൂരിയില്‍ അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിനടുത്തുള്ള പറമ്പില്‍ മറവ് ചെയ്ത നിലയില്‍ ആണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്.












Click it and Unblock the Notifications