• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പൗരന്മാർക്കു പോലും ചോദ്യം ചെയ്യാനാകത്ത കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യ രാജ്യം; ഇത് മനസിലാക്കി ഇടപെടണം'

തിരുവനന്തപുരം: ഗാൽവാൻ മേഖലയിൽ നടന്ന സംഘർഷത്തിൽ ഇരുപതോളം സൈനികർ കൊല്ലപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകം മുഴുവൻ ഒരു ദുരന്തത്തെ ഒന്നായി നേരിടുമ്പോൾ, ഇന്ത്യൻ മേഖലയിൽ കടന്നുകയറി സംഘർഷം സൃഷ്ടിക്കുന്ന ചൈനയുടെ നടപടി അത്യന്തം അപലപനീയമാണ്. അത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിട്ടുവേണം കാണാനെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇരുപതോളം സൈനികർ

ഇരുപതോളം സൈനികർ

ഗാൽവാൻ മേഖലയിൽ നടന്ന സംഘർഷത്തിൽ ഇരുപതോളം സൈനികർ കൊല്ലപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. അതോടൊപ്പം സംഘർഷാവസ്ഥയിൽ അയവ് വരാത്തത് ആശങ്കയുണ്ടാക്കുന്നു. ലോകം മുഴുവൻ ഒരു ദുരന്തത്തെ ഒന്നായി നേരിടുമ്പോൾ, ഇന്ത്യൻ മേഖലയിൽ കടന്നുകയറി സംഘർഷം സൃഷ്ടിക്കുന്ന ചൈനയുടെ നടപടി അത്യന്തം അപലപനീയമാണ്. അത് ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിട്ടുവേണം കാണാൻ.

 സ്വാധീനം ദൃശ്യമാണ്

സ്വാധീനം ദൃശ്യമാണ്

ലോകത്തിൽ ആകെയും, ഏഷ്യയിൽ പ്രത്യേകിച്ചും അപ്രമാദിത്വം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക് എക്കാലവും വെല്ലുവിളി ഉയർത്തുന്ന രാജ്യമാണ് ഇന്ത്യ. ജനാധിപത്യ രാജ്യമെന്ന നിലയിൽ യൂറോ-അമേരിക്കൻ ശക്തികൾക്കു കൂടുതൽ താല്പര്യം ഇന്ത്യയോട് ആണ് എന്നുള്ളത് ചൈനയെ നിരന്തരം അലോസരപ്പെടുത്തുമുണ്ട്. മാൽഡീവ്സ്, ശ്രീലങ്ക തുടങ്ങിയ നമ്മുടെ തൊട്ടയൽ രാജ്യങ്ങളിലെല്ലാം തന്നെ ചൈനയുടെ വർദ്ധിച്ചു വരുന്ന സ്വാധീനം ദൃശ്യമാണ്.

cmsvideo
  America deploys aircraft carriers in pacific against China | Oneindia Malayalam
  ബിജെപി സർക്കാരിന്റെ പങ്ക്

  ബിജെപി സർക്കാരിന്റെ പങ്ക്

  ചോദ്യം ചെയ്യാൻ പൗരന്മാർക്കു പോലും അവസരം നൽകാത്ത കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യ സർക്കാരാണ് ചൈനയുടേത്. ഇത് മനസിലാക്കി വേണം ചൈനയുമായി ഇടപെടാൻ എന്ന വസ്തുത മോദി സർക്കാർ സൗകര്യപൂർവം വിസ്മരിച്ചിരിക്കുന്നു . ഇത്തരം ഒരു സാഹചര്യത്തിലേക്ക് ഇന്ത്യയെ നയിച്ചതിൽ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ പങ്ക് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.

  ഏറ്റവും വലിയ സംഘർഷം

  ഏറ്റവും വലിയ സംഘർഷം

  കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ സംഘർഷമാണ് ഗാൽവാൻ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ലോകനേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നു എന്ന് നിരന്തരം അവകാശവാദം ഉന്നയിക്കുന്ന മോദി ചൈനീസ് പ്രസിഡന്റ്‌ ഷി ജിൻപിങിനെ ഇതിനോടകം 18 തവണയാണ് കണ്ടിരിക്കുന്നത്. 2019ൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാത്രം 3 തവണയാണ് കൂടികാഴ്ച നടന്നത്

  അനുകൂലമായ നിലപാട്

  അനുകൂലമായ നിലപാട്

  ഈ കൂടികാഴ്ചകൾക്ക് ഇന്ത്യ- ചൈന ബന്ധത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ദക്ഷിണ ചൈന കടൽ, വൺ ബെൽറ്റ്‌ വൺ റോഡ്, ചൈന പാക് സാമ്പത്തിക ഇടനാഴി (ഇത് പാക് അധീന കാശ്മീരിൽ കൂടെ കടന്നു പോകുന്നതാണ്) എന്നീ വിഷയങ്ങളിൽ ഒന്നും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് മാറ്റമോ, ഇന്ത്യയുടെ ആശങ്ക അകറ്റാനുള്ള ശ്രമങ്ങളോ ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത്.

  ബെഗ് ഓൾഡി മിലിറ്ററി പോസ്റ്റ്

  ബെഗ് ഓൾഡി മിലിറ്ററി പോസ്റ്റ്

  നിലവിൽ ചൈന കയ്യേറാൻ ശ്രമിക്കുന്ന കിഴക്കൻ ലഡാക്കിലെ ഗാൽവാൻ മേഖല ഇന്ത്യയെ സംബന്ധിച്ച് അതീവ തന്ത്രപ്രധാനമാണ്. ലഡാക്കിന്റെ തലസ്ഥാനമായ ലേ മേഖലയെ ഇന്തോ-ചൈന അതിർത്തിയിലെ ഇന്ത്യയുടെ അവസാന സൈനീക കേന്ദ്രമായ ബെഗ് ഓൾഡി മിലിറ്ററി പോസ്റ്റുമായി ബന്ധിപ്പിക്കുന്ന DS-DBO എന്ന നിർണായക പാതയെ നിയന്ത്രിക്കാൻ പര്യാപ്തമായ നിലയിലാണ് ചൈന ഇപ്പോൾ താവളമുറപ്പിച്ചിരിക്കുന്നത്.

  പൂർവ സ്ഥിതിയിൽ

  പൂർവ സ്ഥിതിയിൽ

  അതുകൊണ്ട് തന്നെ കാര്യങ്ങൾ എത്രയും പെട്ടെന്ന് പൂർവ സ്ഥിതിയിൽ എത്തിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. രാജ്യസ്നേഹത്തിന്റെ കുത്തക തങ്ങൾക്ക് മാത്രമാണ് എന്ന് നിരന്തരം അവകാശവാദമുന്നയിക്കുന്ന മോദി സർക്കാർ ഇരുപത് പട്ടാളക്കാരുടെ മരണത്തെ കുറിച്ചോ അതിനിടയാക്കിയ സംഘർഷത്തെക്കുറിച്ചോ പാലിക്കുന്ന മൗനം അങ്ങേയറ്റം കുറ്റകരവും അപലപനീയവുമാണ്.

  ആലപ്പുഴയ്ക്ക് ഇന്ന് ആശ്വാസം; 16 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇന്ന് ഒരു പോസിറ്റീവ് കേസ് മാത്രം

  തൃശൂരില്‍ എട്ട് പേര്‍ക്ക് കൊറോണ; എല്ലാവരും അടുത്തിടെ ജില്ലയിലെത്തിയവര്‍, 11 പേര്‍ക്ക് ഭേദമായി

  English summary
  Ramesh Chennithala about India-china Border Conflict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X