പിണറായിക്ക് കൊലയാളിയുടെ മനസാണെന്ന് ചെന്നിത്തല
തിരവനന്തപുരം: എംജി കോളേജില്‍ പോലീസുകാര്‍ക്ക് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളായ ആര്‍എസ്എസുകാരുടെ കേസ് പിന്‍വലിച്ച വിഷയം കൂടുതല്‍ വിവാദത്തിലേക്ക് കടക്കുന്നു. വിഷയത്തില്‍ പ്രതികരിക്കവെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊലയാളിയുടെ മനസാണെന്നാണ് ആഭ്യന്തരമന്ത്രി ചെന്നിത്തല ആരോപിച്ചിരിക്കുന്നത്.
കേസിലെ നിരപരാധിയെ വിട്ടയക്കാനാണ് കേസ് പിന്‍വലിച്ചത്. എന്നാല്‍ നിരപരാധി രക്ഷപ്പെടുമ്പോള്‍ എതിര്‍ക്കുന്നത് കൊലയാളിയുടെ മനസുള്ളതുകൊണ്ടാണെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. പിണറായിയെപോലെ സിപിഎമ്മിന്റെ ഉന്നതനായ നേതാവിനെതിരെ രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന വരും ദിവസങ്ങളില്‍ വിവാദമായേക്കും.

കേസ് പിന്‍വലിച്ച കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു. കതിരൂര്‍ ആര്‍ എസ് എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സംഘത്തിന് ഭീഷണിയുണ്ടെന്നും എന്നാല്‍ അതുകൊണ്ട് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
അതിനിടെ, എംജി കോളേജ് അക്രമക്കേസ് പിന്‍വലിച്ചതില്‍ അപാകതയുണ്ടെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നതോടെ സംഭവം പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ നിയമ വശങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. വി ശിവന്‍കുട്ടി എംഎല്‍എ കത്തു നല്‍കിയതിനാലാണ് പുനരന്വേഷണ സാധ്യത സര്‍ക്കാര്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications