Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്ഹിന്ദ്, വീക്ഷണം ചെയർമാൻ സ്ഥാനം രാജിവെച്ച് ചെന്നിത്തല; പിന്നാലെ സ്ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ ജയ്ഹിന്ദ്,രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് പദവികളില്‍ നിന്നും രാജി വെച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വീക്ഷണം, കെ കരുണാകരൻ ഫൗണ്ടേഷൻ തലപ്പത്ത് നിന്നും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതൃ സ്ഥാനം മെയിൽ ഒഴിഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടിയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ചുമതലകളിൽ നിന്നും ചെന്നിത്തല ഒഴിഞ്ഞിരിക്കുന്നത്. എന്നാൽ ചെന്നിത്തലയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോൾ കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. ഈ സ്ഥാപനങ്ങളിൽ കോടികളുടെ ബാധ്യത ഉണ്ടെന്നും ഓഡിറ്റ് കഴിഞ്ഞതിന് ശേഷം മാത്രം രാജി അംഗീകരിച്ചാൽ മതിയെന്നുമാണ് കെപിസി നിർദ്ദേശം.

conhh-1633064796.jpg

കഴിഞ്ഞ 24 നായിരുന്നു രമേശ് ചെന്നിത്തല പദവികൾ ഒഴിഞ്ഞ് കൊണ്ടുളള കത്ത് നേതൃത്തിന് കൈമാറിയത്. സാധാരണ നിലയിൽ കെപിസിസി അധ്യക്ഷനാണ് ഈ പദവികൾ വഹിക്കേണ്ടതെന്നാണ് ചെന്നിത്തല പറയുന്നത്. നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും കെ പി സി സി അധ്യക്ഷൻമാരായിരുന്നപ്പോഴും ചെന്നിത്തലയായിരുന്നു പദവികൾ വഹിച്ചിരുന്നത്. ഇരു നേതാക്കളും ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനാലാണ് പദവി ഏറ്റെടുത്തതെന്നാണ് ചെന്നിത്തല പറയുന്നത്. പുതിയ അധ്യക്ഷനായ കെ സുധാകരൻ ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ അദ്ദേഹമാണ് ഇനി ചുമതല വഹിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ നിലപാട്.

എന്നാൽ ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ 35 കോടി രൂപയുടെ ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ഓഡിറ്റിംഗ് നടത്തിയ ശേഷം രാജി അംഗീകരിച്ചാൽ മതിയെന്നാണ് രാജി പരിശോധിച്ച ശേഷം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എങ്ങനെയാണ് ഇത്രയും ബാധ്യതകൾ വന്നിരിക്കുന്നതെന്നും ചാനലിന്റേയും പത്രത്തിന്റേയുമെല്ലാം പ്രവർത്തനങ്ങൾ ഏത് തരത്തിലാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്പെഷ്യൽ ഓഡിറ്ററെ വെച്ച് പരിശോധിക്കും. ഒരു സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നയാൾ ആ സ്ഥാപനത്തിന് വന്നിരിക്കുന്ന ബാധ്യത സംബന്ധിച്ചുള്ള വിശദീകരണം നൽകാൻ ബാധ്യസ്ഥനാണെന്നാണ് പാർട്ടി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്.

ഹൻസുവിന് 16... സ്വീറ്റ് ബ്യൂട്ടിഫുൾ സിൻഡ്രേല പോലെ ഹൻസിക..താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ

കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങൾ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിംഗ് നടക്കാറില്ല. പലപ്പോഴും നേതാക്കൾ ചുമതല ഒഴിഞ്ഞ് പോകുമ്പോൾ സ്ഥാപനങ്ങളുടെ അക്കാലയളവിലെ പ്രവർത്തനങ്ങൾ പരിശോധിക്കപ്പെടുന്നില്ല. പലപ്പോഴും പരാതികൾ ഉയർന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇനി അത് തുടരാൻ സാധിക്കില്ല. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ നേതാക്കൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും കെ പി സി സി വ്യക്തമാക്കുന്നു.

മാത്രമല്ല പാർട്ടി ഫണ്ടുകളിൾ വന്നിട്ടുള്ള ക്രമക്കേടുകളും പരിശോധിക്കും. ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള മാനദണ്ഡങ്ങളെ കുറിച്ചും അന്വേഷിക്കും. ഉത്തരവാദിത്തങ്ങളിൽ നിന്നും ആർക്കും കൈ കഴുകി ഒഴിയാൻ സാധിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.ജയ്ഹിന്ദ് ടിവി, വീക്ഷണം ദിനപത്രം ,രാജീവ് ഗാന്ധി ഫൗണ്ടേഷൻ, പ്രിയദർശിനി പബ്ലിക്കേഷൻസ് എന്നിവ ഉൾപ്പെടെയുള്ള കെ പി സി സിക്ക ്കീഴിലെ സ്ഥാപനങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇവിടങ്ങളിലെല്ലാം കോടതികളുടെ ബാധ്യത ഉണ്ടെന്നാണ് കണ്ടെത്തൽ. പല സ്ഥാപനങഅങളിലും ജീവനക്കാർ ശമ്പളം വരെ കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതയിനായി ഫണ്ടുകൾ നൽകിയിരുന്നുവെങ്കിൽ അത് വകമാറ്റി ചെവവഴിച്ചുവെന്ന തരത്തിലുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വെട്ടിപ്പുകൾ കണ്ടെത്തിയാൽ നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടായേക്കും.അതേസമയം പാർട്ടിയെ സെമി കേഡർ രീതിയിലേക്ക് മാറ്റുന്നതിന്റെ കൂടി ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഓഡിറ്റിംഗ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

cmsvideo
    കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+