കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണം; രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വാക്‌സിന്‍ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഭിന്നസ്വരം നിലനില്‍ക്കവെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സൗജന്യായി വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇടപെടല്‍ വേണമെന്നാണ് കത്തിലെ ആവശ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രതിസന്ധിതരണം ചെയ്യാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

15

കേരളം വാക്‌സിന്‍ വാങ്ങുന്നതിന് സ്വന്തമായ വഴി സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. സിറം ഇന്‍സ്റ്റിറ്റൂട്ട് കേന്ദ്ര സര്‍ക്കാരിന് 50 ശതമാനം വാക്‌സിന്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് തുല്യമായി വീതം വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേരളത്തിന്റെ പ്രത്യേക സാഹചര്യം സൂചിപ്പിച്ച് രമേശ് ചെന്നിത്തല കത്തയച്ചിരിക്കുന്നത്. കത്തയച്ച കാര്യം അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ-

കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍കൊറോണ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ... അറിയേണ്ട കാര്യങ്ങള്‍

കേരളത്തിനു ആവശ്യമായ കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി കേരളത്തിന് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുക പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും കേരളവും ഒരു മനസ്സോടുകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

കേരളത്തില്‍ ഇപ്പോള്‍തന്നെ ആദ്യഘട്ടം വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം ഘട്ട വാക്സിന്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇവരെല്ലാംതന്നെ മുതിര്‍ന്ന പൗരന്മാരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കോവിഡ് മഹാമാരി കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്സീന്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ഉത്തരവാദിത്തം ഉണ്ടെന്ന കാര്യവും കത്തില്‍ ഓര്‍മ്മിപ്പിച്ചു.

Recommended Video

cmsvideo
കേരള: വാക്‌സീന്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Ramesh Chennithala sent letter to Narendra Modi for free Covid Vaccine to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X