85 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ വിവരം സ്പ്രിംഗ്‌ളര്‍ കമ്പനി ചോര്‍ത്തിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊറോണയുടെ മറവില്‍ സര്‍ക്കാര്‍ വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. പിന്നാലെ സര്‍ക്കാര്‍ കൊറോണ വിവിര ശേഖരണത്തിനായി അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറുമായി ഒപ്പിട്ട പര്‍ച്ചേസ് ഓര്‍ഡറും അനുബന്ധ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടുകയും ചെയ്തിരുന്നു. രേഖകള്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയായിരുന്നു സര്‍ക്കാര്‍ പുറത്ത് വിട്ടത്. ഏപ്രില്‍ രണ്ടിനായിരുന്നു സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ പര്‍ച്ചേഴ്‌സ് ഓര്‍ഡര്‍ ഒപ്പുവെച്ചത്.
എന്നാല്‍ സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിടാതെ പിടിച്ചിരിക്കുകയാണ് പ്രതിപക്ഷം. സര്‍ക്കാര്‍ റേഷന്‍കാര്‍ഡ് ഉടമകളുടേയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

രമേശ് ചെന്നിത്തല
സംസ്ഥാനത്തെ കൊറോണ രോഗികളിടേയും നിരീക്ഷണത്തിലുള്ളവരുടേയും മാത്രമല്ല 87 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടേയും വിവരങ്ങള്‍ സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് ചോര്‍ത്തിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. സ്പ്രിംഗ്‌ളര്‍ ഇടപാട് കൊറോണയുടെ മറവിലെ അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാ വിവരങ്ങളും പോവുന്നത് കമ്പനിയുടെ സര്‍വറിലേക്കാണെന്നും 350 കോടിയുടെ ഡേറ്റ തട്ടിപ്പ് കേസില്‍പ്പെട്ട കമ്പനിയാണ് സ്പ്രിംഗ്‌ളര്‍ എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സൗജന്യസേവനം
കൊറോണയുമായി ബന്ധപ്പെട്ട് സ്പ്രിംഗ്‌ളര്‍ കമ്പനി കേരളത്തിന് നല്‍കുന്ന സേവനം സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദവും രമേശ് ചെന്നിത്തല തള്ളി. അമേരിക്കന്‍ കമ്പനിയുടെ സേവനത്തിനുള്ള തുക കൊറോണയ്ക്ക് ശേഷം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ട രേഖകളില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരാറിനെകുറിച്ച് ഒരു വകുപ്പിന് പ്രത്യേകിച്ചും അറിവൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആര്‍ക്കും അറിവില്ല
ആരോഗ്യവകുപ്പിന് സ്പ്രീംഗ്‌ളര്‍ കമ്പനിയെത്തുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. എന്നാല്‍ ഐ.ടി വകുപ്പിനോ ആരോഗ്യവകുപ്പിനോ റവന്യൂ വകുപ്പിനോ സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട ഒരു അറിവും ഇല്ലയെന്നാണ് ഈ വകുപ്പുകൡ നിന്നും അറിയാന്‍ സാധിച്ചതെന്നും രമേശ്് ചെന്നിത്തല പറഞ്ഞു. ഇതിന് വേണ്ടി ഡാറ്റ കളക്ട് ചെയ്യുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഇതിനെക്കുറിച്ച് യാതൊരു അറിവില്ലെന്നും ചെന്നിത്തല പറഞ്ഞു.അന്തര്‍ദേശീയ കരാറുകള്‍ ഒപ്പ് വെക്കുമ്പോള്‍ ബന്ഝപ്പെട്ട വകുപ്പിലുള്ള മന്ത്രി അതിനായി സെക്രട്ടറി ചുമതലപ്പെടുത്തുമെന്നും എന്നാല്‍ മുഖ്യമന്ത്രി ഇതിന് വേണ്ടി ഐടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതിന്റെ ഫയലുകള്‍ ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡാറ്റാ തട്ടിപ്പ്
350 കോടിയുടെ ഡാറ്റാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ രണ്ട് വര്‍ഷമായി കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്‌ളര്‍ എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഡാറ്റ തട്ടിയെടുത്തു എന്നാരോപിച്ച ഈ കമ്പനിയുടെ പാട്ണര്‍ ആയിരുന്ന മറ്റൊരു കമ്പനി അമ്പത് മില്ല്യണ്‍ ആവശ്യപ്പെട്ടുകൊണ്ട് കേസ് കൊടുത്തിരിക്കുകയാണ്. ഈ കമ്പനിക്ക് കേരളത്തിലെ ജനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൈമാറുന്നതിനായി ഉടമ്പടി ഒപ്പിട്ടത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Recommended Video

ന്യൂയോര്‍ക്ക്
ഈ കരാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടായാല്‍ കേസ് കൊടുക്കാന്‍ നമ്മള്‍ ന്യൂയോര്‍ക്കില്‍ പോകേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളീയരുടെ മൗലീകാവകാശം സംരക്ഷിക്കാന്‍ ന്യൂയോര്‍ക്കില്‍ പോകേണ്ട സ്ഥിതിയാണെന്നും ഈ ഡാറ്റാ കച്ചവടത്തില്‍ കേരള മുഖ്യമന്ത്രിയുടെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications