കണ്ണൂര്‍ ആവര്‍ത്തിക്കുന്നു..അര്‍ധരാത്രിയില്‍ ഹര്‍ത്താല്‍ നടപടി ശരിയായില്ല : രമേശ് ചെന്നിത്തല !!

  • By: Nihara
Subscribe to Oneindia Malayalam

കോഴിക്കോട് : തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അര്‍ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ സംഭവങ്ങള്‍ തലസ്ഥാനത്തും ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തതെന്നും ചെന്നിത്തല ചോദിക്കുന്നു. അക്രമം തടയുന്നതില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.

വീണ്ടും കണ്ണൂര്‍

വീണ്ടും കണ്ണൂര്‍

കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ തിരുവനന്തുപുരത്തും ആവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രശ്‌നം ഇത്ര രൂക്ഷമായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് സര്‍വ്വകക്ഷി യോഗം വിളിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

അര്‍ധരാത്രിയിലെ ഹര്‍ത്താല്‍

അര്‍ധരാത്രിയിലെ ഹര്‍ത്താല്‍

ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അര്‍ധരാത്രിയില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച നടപടി ശരിയായില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി മറുപടി പറയണം

മുഖ്യമന്ത്രി മറുപടി പറയണം

സംസ്ഥാനത്ത് ആഭ്യന്തര വകുപ്പും ഇന്‍ലിജന്‍സ് വിഭാഗവും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. സിപിഎം ബിജെപി സംഘര്‍ഷം ഇത്രയ്ക്ക് രൂക്ഷമായിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് സര്‍വ്വകക്ഷിയോഗം വിളിക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തിന് മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു.

അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം

അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം

മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ നടക്കുന്ന ആക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിനായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും. തിങ്കളാഴ്ച രാജ്ഭവനു മുന്നില്‍ യുഡിഎഫ് ധര്‍ണ്ണ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

അക്രമം തുടര്‍ക്കഥയാവുന്നു

അക്രമം തുടര്‍ക്കഥയാവുന്നു

കഴിഞ്ഞ കുറച്ചു ദിനങ്ങളായി തലസ്ഥാന നഗരിയില്‍ അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടും ആക്രമിച്ചിരുന്നു.

നടുക്കം വിട്ടുമാറാതെ തലസ്ഥാനവാസികള്‍

നടുക്കം വിട്ടുമാറാതെ തലസ്ഥാനവാസികള്‍

കഴിഞ്ഞ ദിവസങ്ങളിലായി തുടങ്ങിയ സംഘര്‍ഷത്തില്‍ നടുക്കം വിട്ടുമാറാതെ കഴിയുകയാണ് തലസ്ഥാനവാസികള്‍. ബിജെപി ഓഫീസ് ആക്രമണത്തിന് പിന്നാലെ ബിനീഷ് കോടിയേരിയുടെ വീടും ആക്രമിച്ചിരുന്നു. തുടര്‍ന്ന് നഗരത്തില്‍ വിവിധ പ്രദേശങ്ങളിലായി ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അതിനിടയിലാണ് ശ്രീകാര്യത്ത് വെച്ച് ആര്‍എസ്എസ് കാര്യവാഹക് രാജേഷിന് വെട്ടേറ്റത്.

English summary
Ramesh Chennithala's statement against CPM.
Please Wait while comments are loading...