• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇബ്രാഹിംകുഞ്ഞ് ചെയ്യുമ്പോള്‍ കുറ്റം, ശ്രീരാമകൃഷ്ണന്‍ ചെയ്യുമ്പോള്‍ കുറ്റമല്ല, ഗവർണർക്ക് പരാതി നൽകി ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കൽ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതിലെ അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്ന് ഗവർണറോട് രേഖാമൂലം ആവശ്യപ്പെട്ടുവെന്ന് ചെന്നിത്തല വ്യക്തമാക്കി.

സംശയമുണ്ട്, അന്വേഷിക്കണം

സംശയമുണ്ട്, അന്വേഷിക്കണം

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ശങ്കര നാരായണന്‍ തമ്പി ഹാള്‍ പൊളിച്ച കാര്യവും ബഹുമാനപ്പെട്ട സ്പീക്കര്‍ സമ്മതിച്ചിരിക്കുകയാണ്. ഹാള്‍ പൊളിച്ചു പണിതതിന് 16.65 കോടി രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കരാറും നല്‍കിയിട്ട് അതിന്റെ ഏതാണ്ട് പകുതി രൂപയ്ക്ക് പണി തീര്‍ത്തിട്ടുണ്ടെങ്കില്‍ എന്തു തരം എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്? എത്ര ലാഘവത്തോടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും കരാര്‍ നല്‍കുകയും ചെയ്തത് എന്ന് ഇതില്‍നിന്ന് തന്നെ വ്യക്തമാണ്. 2018 ല്‍ ഒന്നാം കേരള സഭ ചേരുമ്പോള്‍ ഇരിപ്പിടങ്ങള്‍ മാറ്റുന്നതിന് മാത്രമായി 1.84 കോടി രൂപ ചെലവാക്കി എന്ന എന്റെ ആരോപണവും സ്പീക്കര്‍ ശരിവച്ചിട്ടുണ്ട്. ആ കസേരകള്‍ വീണ്ടും ഉപയോഗിച്ചു എന്നാണ് സ്പീക്കര്‍ അവകാശപ്പെടുന്നത്. അക്കാര്യത്തില്‍ സംശയമുണ്ട്. അന്വേഷിക്കണം''.

അന്തസ്സിന് ചേര്‍ന്ന ഹാള്‍

അന്തസ്സിന് ചേര്‍ന്ന ഹാള്‍

സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ ഇത്രയേറെ കോടികള്‍ മുടക്കി ഹാള്‍ നവീകരിച്ചതെന്തിന് എന്ന ചോദ്യത്തിന് സ്പീക്കര്‍ യുക്തിസഹമായ മറുപടി നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. '' ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ അവരുടെ അന്തസ്സിന് ചേര്‍ന്ന ഹാള്‍ വേണമെന്നാണ് സ്പീക്കര്‍ പറയുന്നത്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാവ് തന്നെയാണോ ഇത് പറയുന്നത്? പഴയ ശങ്കരനാരായണന്‍ തമ്പി ഹാളിന് എന്തായിരുന്നു കുഴപ്പം?''

ഈ പാഴ്ചെലവിന് ആരാണ് സമാധാനം പറയുക?

ഈ പാഴ്ചെലവിന് ആരാണ് സമാധാനം പറയുക?

'' ഇത്രയും കോടികള്‍ ചിലവഴിച്ച ഹാള്‍ ഒന്നര ദിവസത്തെ സമ്മേളത്തിന് ശേഷം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ പാഴ്ചെലവിന് ആരാണ് സമാധാനം പറയുക?
ഈ ഹാള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കാമെന്നാണ് സ്പീക്കര്‍ ഇപ്പോള്‍ പറയുന്നത്. തന്ത്രപ്രധാനമായ സ്ഥലമാണ് നിയമസഭാ സമുച്ചയം. 24 മണിക്കൂറും പൊലീസ് കാവലുള്ള ഹൈ സെക്യൂരിറ്റി ഏരിയ. അവിടെത്തെ ഹാള്‍ കല്യാണത്തിനും ആഘോഷത്തിനും വാടകയ്ക്ക് കൊടുക്കുന്നതെങ്ങനെ. നിയമസഭാ ടിവി എന്ന വെള്ളാനയെ സംബന്ധിച്ച എന്റെ ആരോപണങ്ങള്‍ സ്പീക്കര്‍ നിരാകരിച്ചിട്ടില്ല. ചീഫ് കണ്‍സള്‍ട്ടന്റ് തിരുവനന്തപുരത്ത് വരുമ്പോള്‍ തങ്ങുന്നതിന് മാത്രമായി 25,000 രൂപ പ്രതിമാസ വാടകയ്ക്ക് ഫ്ളാറ്റ് എടുത്ത ധൂര്‍ത്ത് സ്പീക്കര്‍ ശരിവച്ചു.

മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ ധൂര്‍ത്ത്

മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ ധൂര്‍ത്ത്

എം.എല്‍.എ ഹോസ്റ്റലില്‍ മുറികള്‍ ഇല്ലാത്തതിനാലാണ് ഫ്ളാറ്റ് എടുത്തതെന്ന് സ്പീക്കര്‍ പറയുന്നത് ശരിയല്ല. എം.എല്‍.എ. ഹോസ്റ്റലില്‍ മുന്‍ സമാജികര്‍ക്കുള്ള മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ ധൂര്‍ത്ത്. തന്റെ കാലയളവില്‍ 18 ഗ്രന്ഥങ്ങള്‍ നിയമസഭ പ്രസിദ്ധീകരിച്ചത് നേട്ടമായി സ്പീക്കര്‍ എടുത്തുകാട്ടുന്നു. അതൊന്നും ആരും ചോദ്യം ചെയ്തിട്ടില്ല. ഈ ഗ്രന്ഥങ്ങളില്‍ പകുതിയും നേരത്തെ പ്രസിദ്ധീകരിച്ചവയുടെ പുന:പ്രസിദ്ധീകരണങ്ങളാണ് എന്നതാണ് വസ്തുത. എല്ലാ കാലത്തും ഇതേ പോലെ നിയമസഭ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇന്ത്യയില്‍ ആദ്യം നിയമസഭ ഡിജിറ്റലൈസ് ചെയ്തത് ഹിമാചല്‍ പ്രദേശ് ആണ്. ചിലവ് 8.12 കോടി രൂപ.

കേന്ദ്രസഹായത്തിന് ശ്രമിച്ചോ?

കേന്ദ്രസഹായത്തിന് ശ്രമിച്ചോ?

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് 2014 ല്‍ ആ പദ്ധതി നടപ്പാക്കിയത്. ഡിജിറ്റലൈസേഷന്‍ നടത്തിയത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററാണ്. നാം സ്വന്തം കയ്യില്‍നിന്ന് കാശ് മുടക്കി ഡിജിറ്റലൈസ് ചെയ്യുന്നതിന് മുമ്പ് കേന്ദ്രസഹായത്തിന് ശ്രമിച്ചോ? ഊരാളുങ്കലിന് ഈ പണി കൊടുക്കുന്നതിന് മുമ്പ് ഈ പണി ചെയ്ത് പ്രാവീണ്യമുള്ള എന്‍.ഐ.സി.യെ എന്തുകൊണ്ട് സമീപിച്ചില്ല? കേരള നിയമസഭയില്‍ തന്നെ ചോദ്യോത്തരം 2013-14 ല്‍ ഡിജിറ്റലൈസ് ചെയ്തിരുന്നു. എന്‍.ഐ.സിയാണ് അന്ന് സോഫ്റ്റ് വെയര്‍ തയ്യാറാക്കി അത് ചെയ്തത്. അത് വളരെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 60 ലക്ഷത്തോളം രൂപ അന്ന് മുടക്കുകയും ചെയ്തു. ആ നിലയ്ക്ക് എന്‍.ഐ.സിയുടെ സേവനം നിര്‍ബന്ധമായി ആവശ്യപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല.

ടെന്‍ഡര്‍ പോലും ഉണ്ടായില്ല

ടെന്‍ഡര്‍ പോലും ഉണ്ടായില്ല

പകരം ഊരാളുങ്കലിന് കൊടുക്കാന്‍ ആദ്യമേ തീരുമാനിക്കുകയാണ് ചെയ്തത്. ടെന്‍ഡര്‍ പോലും ഉണ്ടായില്ല. ഡിജിറ്റലൈസേഷന്‍ നടത്തുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലേ.? 52.31കോടിയുടെ പടുകൂറ്റന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ടെന്‍ഡര്‍ വിളിക്കണ്ടേ? എങ്ങനെയാണ് 52.31 കോടി എന്ന തുകയില്‍ എത്തിയത്? ഈ കരാര്‍ നല്‍കിയ ഊരാളുങ്കലുമായി നെഗോഷിയേഷന്‍ നടത്തിയോ? ഊരാളുങ്കലിന് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതായി സ്പീക്കറും സമ്മതിക്കുന്നു. മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ചെയ്തത് അത് തന്നെയാണ്.

ജനങ്ങളുടെ പണമല്ലേ ഇത്?

ജനങ്ങളുടെ പണമല്ലേ ഇത്?

ഇബ്രാഹിം കുഞ്ഞ് പലിശ വാങ്ങിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത്. ശ്രീരാമകൃഷ്ണന്‍ പലിശ വാങ്ങാതെയും നല്‍കി. ഇബ്രാഹിംകുഞ്ഞ് ചെയ്യുമ്പോള്‍ അത് കുറ്റമാവുകയും ശ്രീരാമകൃഷ്ണന്‍ ചെയ്യുമ്പോള്‍ അത് കുറ്റമല്ലാതാവുകയും ചെയ്യുന്നതെങ്ങനെ? ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും അതിനായി കരാര്‍ അടിസ്ഥാനത്തിലെടുത്ത ജീവനക്കാരെ മാസം 30,000 രൂപ ശമ്പളം നല്‍കി ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത് എന്തിനാണെന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞില്ല. കഴിഞ്ഞ സെപ്തംബര്‍ വരെ അവര്‍ക്ക് ശമ്പളമായി നല്‍കിയത് 21.16 ലക്ഷം രൂപയാണ്. ജനങ്ങളുടെ പണമല്ലേ ഇത്?''

English summary
Ramesh Chennithala wrote letter to Governor demanding enquiry against Speaker P Sreeramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X