കൂട്ട നടപടി അസാധാരണം; രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല, ലക്ഷ്യം വേങ്ങര ഉപതിരഞ്ഞെടുപ്പ്?

  • Posted By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കുന്ന വിവരം വേങ്ങര ഉപ തെരഞ്ഞെടുപ്പ് ദിവസം തന്നെ പുറത്തുവിട്ടത് രാഷ്ട്രീയ പ്രേരിത നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂട്ടമായി എല്ലാവരുടെയും പേരില്‍ കേസെടുക്കുക എന്നത് അസാധാരണ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരിക്ക് കുമ്മനത്തിന്റെ തുറന്ന കത്ത്; വേണ്ടിവന്നാൽ വിമോചന സമരം, ചെങ്കൊടി പിഴുതെറിയും!

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആരോപണങ്ങളില്‍ മിക്കതും സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമർപ്പിച്ചിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. ടീം സോളാറിനെമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും വഴിവിട്ട് സഹായിച്ചതായാണ് ഉയര്‍ന്നുവന്നിരുന്ന പ്രധാന ആരോപണം. കൂടാതെ, ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് കൂട്ടുനിന്നതായും ആരോപണമുയര്‍ന്നിരുന്നു.

യുഡിഎഫ് നേതാക്കൾ

യുഡിഎഫ് നേതാക്കൾ

ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, എന്നിവര്‍ക്ക് പുറമെ എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, പളനിമാണിക്യം(മുന്‍ കേന്ദ്രമന്ത്രി), എന്‍. സുബ്രഹ്മണ്യം( കെ.പി.സി.സി ജനറല്‍ സെക്രട്ടറി), ജോസ്. കെ.മാണി, ഐജി കെ പത്മകുമാര്‍ എന്നിവര്‍ക്കെതിരെ സരിതയുടെ കത്തില്‍ പരാമര്‍ശമുണ്ട്. അഴിമതി നിരോധന നിയമത്തിനു പുറമെ ലൈംഗീകാതിക്രമണം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തായിരിക്കും ഇവര്‍ക്കെതിരെ അന്വേഷണം നടത്തുക.

തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ്

തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ്

ഉമ്മന്‍ ചാണ്ടിയെ കേസില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തുക.

നിയമവിരുദ്ധ സഹായം

നിയമവിരുദ്ധ സഹായം

ആര്യാടന്‍ മുഹമ്മദ് നിയമവിരുദ്ധമായി സരിതയെയും ടീ സോളാറിനെയും സഹായിച്ചുവെന്നതാണ് ആര്യാടന്‍ മുഹമ്മദിനെതിരായ ആരോപണം.

അന്വേഷണം രണ്ട് തരത്തിൽ

അന്വേഷണം രണ്ട് തരത്തിൽ

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കേസില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് പുറമെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ അന്വേഷണം നടത്തും. ഇത്തരത്തില്‍ രണ്ട് തരത്തിലുള്ള അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കൈക്കൂലി വാങ്ങി

കൈക്കൂലി വാങ്ങി

സരിത എസ് നായരില്‍ നിന്ന് കൈക്കൂലി വാങ്ങി എന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുക. കൈക്കൂലി പണമായി വാങ്ങിയതിനു പുറമെ സരിത എസ് നായരെ ലൈംഗീകമായി ഉപയോഗിച്ചതും അഴിമതിയുടെ ഗണത്തില്‍ വരുന്ന കുറ്റമായി കൂട്ടും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ramesh Chennithala's react about Solar Commision report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്