കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക്, അധികാരികൾ കർശന നടപടി എടുക്കണം'; ഡബ്ല്യുസിസി

Google Oneindia Malayalam News

കൊച്ചി: നടൻ വിജയ് ബാബുവിന് എതിരെയുള്ള നടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സിനിമ രംഗത്തെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി)രംഗത്ത്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്.

പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം എന്നും ഡബ്ല്യു സി സി വ്യക്തമാക്കി. ഇരയുടെ പരാതിയിൽ അന്വേഷണവും ചർച്ചകളും പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച് ഡബ്ല്യു സി സി രംഗത്ത് വന്നത്.

പരാതിക്കാരിയെ അപമാനിക്കുന്നത് നിയമ പ്രകാരം ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിന് എതിരെ ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്.

1

കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായി കൊണ്ടിരിക്കുന്നു എന്നും ഡബ്ല്യു സി സി വ്യക്തമാക്കി. അധികാരികളോട് കർശന നടപടി എടുക്കണമെന്ന് ഡബ്ല്യു സി സി അഭ്യർഥിക്കുന്നു. മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കും. കുറ്റവാളികളെ അകറ്റി ജോലി സ്ഥലം സ്ത്രീ സൗഹൃദപരം ആക്കണം എന്നും ഡബ്ല്യു സി സി പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കിട്ട കുറിപ്പിലൂടെ ആയിരുന്നു ഡബ്ലിയു ബി സി യുടെ പ്രതികരണം ഉണ്ടായത്.

'ശല്യം സഹിക്കാൻ വയ്യ'; അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പിതാവ് റിമാൻഡിൽ, അമ്മാവൻ ഒളിവിൽ'ശല്യം സഹിക്കാൻ വയ്യ'; അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പിതാവ് റിമാൻഡിൽ, അമ്മാവൻ ഒളിവിൽ

2

വിഷയത്തിൽ ഡബ്ല്യുസിസിയുടെ പ്രതികരണത്തിന്റെ പൂർണരൂപം:-

'മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മിറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രഫഷനൽ സമവാക്യങ്ങളുടെയും പ്രഫഷനൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു.

3

തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാര്‍ക്കുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു.

അശ്വതി ശ്രീകാന്ത് അല്ലേ? അതെ; ആരാധകർക്ക് ഈ ലുക്കിൽ ചെറിയ സംശയം; കാണാം

4

അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യർഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീസൗഹൃദപരമാക്കുമെന്നും പ്രതീക്ഷിക്കുന്നു.# അവൾക്കൊപ്പം' അതേസമയം, നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്ത് ഇന്നലെയായിരുന്നു. എറണാകുളം സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ ആണ് കേസ് എടുത്തത്.

5

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. നടൻ വിജയ് ബാബുവിനെതിരെ ഈ മാസം 22 - നാണ് യുവതി പോലീസിനെ സമീപിച്ചത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിച്ചു എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് നടന് എതിരെ പോലീസ് കേസെടുത്തത്.

6

എന്നാൽ, ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികണവുമായി നടൻ തന്നെ രംഗത്ത് എത്തിയിരുന്നു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തി ആയിരുന്നു പ്രതികരണം ഉണ്ടായത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു വ്യക്തമാക്കിയിരുന്നു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്.

7

2018 മുതൽ പരാതക്കാരിയായ കുട്ടിയെ തനിക്ക് അറിയാം. അഞ്ച് വർഷത്തെ പരിചയമാണ് ഉളളത്. ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ പക്കൽ ഉണ്ട്. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് കുട്ടി ചെയ്തത്. ഒന്നര വർഷത്തോളം പരാതിക്കാരിയായ കുട്ടിക്ക് താൻ മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നെന്നും വിജയ് ബാബു ലൈവിൽ വ്യക്തമാക്കി.

Recommended Video

cmsvideo
മയക്കുമരുന്ന് നല്‍കി ബലാത്സംഗം, വിജയ് ബാബുവിന്റെ കാര്യം കട്ടപ്പൊക

English summary
rape case against actor vijay babu; wcc opens Up About Their Stand Write up Went Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X