Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമ്പതാം ക്ലാസുകാരിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം;സഹോദരന് ഒരു വര്‍ഷം തടവ്

പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതിരുന്ന ഡോക്ടര്‍ അജിതയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.

കൊച്ചി: നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കരയില്‍ ഒമ്പതാം ക്ലാസുകാരിയെ പള്ളിയില്‍ വെച്ച് പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തവും പിഴയും. കോട്ടപ്പുറം രൂപതയിലെ വൈദികന്‍ എഡ്വിന്‍ ഫിഗാരസിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും പിഴയായി 2,15,000 രൂപ അടയ്ക്കണമെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയിരുന്ന എഡ്വിന്‍ ഫിഗാരസിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അദ്ദേഹത്തിന്റെ സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗാരസിന് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതിരുന്ന ഡോക്ടര്‍ അജിതയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി.

പല തവണ കുട്ടിയെ പീഡിപ്പിച്ചു...

പല തവണ കുട്ടിയെ പീഡിപ്പിച്ചു...

മാര്‍ച്ചിലാണ് പീഡന വിവരം പുറംലോകമറിയുന്നത്. പള്ളി വികാരിയായ എഡ്വിന്‍ ഫിഗാരസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ഉപദേശങ്ങള്‍ നല്‍കിയിരുന്ന വികാരി പീഡിപ്പിക്കാന്‍ തുടങ്ങി

ഉപദേശങ്ങള്‍ നല്‍കിയിരുന്ന വികാരി പീഡിപ്പിക്കാന്‍ തുടങ്ങി

പള്ളിയിലെ ധ്യാനഗുരു കൂടിയായ ഫാദര്‍ എഡ്വിന്‍ ഫിഗാരസ് പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് ഒറ്റയ്ക്ക് വിളിച്ചു വരുത്തി ഉപദേശങ്ങള്‍ നല്‍കാറുണ്ടായിരുന്നു. പിന്നീടാണ് വികാരി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്.

പീഡനം വിവരം മനസിലാക്കിയ ഡോക്ടര്‍ പോലീസില്‍ അറിയിച്ചില്ല

പീഡനം വിവരം മനസിലാക്കിയ ഡോക്ടര്‍ പോലീസില്‍ അറിയിച്ചില്ല

വികാരിയുടെ ഉപദ്രവം തുടര്‍ന്നപ്പോളാണ് പെണ്‍കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി ഡോക്ടര്‍ അജിതയുടെ അടുത്തെത്തി. എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം ഡോക്ടര്‍ പോലീസില്‍ അറിയിച്ചില്ല.

സഹോദരന് ഒരു വര്‍ഷം തടവ്

സഹോദരന് ഒരു വര്‍ഷം തടവ്

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി മനസിലാക്കിയിട്ടും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ഡോക്ടര്‍ അജിതയെ കോടതി ശിക്ഷയില്‍ നിന്നും ഒഴിവാക്കി. പ്രൊബേഷന്‍ സമയമായതിനാലാണ് ഡോക്ടറെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ വികാരിക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ സഹോദരനെ ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+