Get Updates
Get notified of breaking news, exclusive insights, and must-see stories!

വേടന് കുരുക്കായി മാല, പുലിപ്പല്ലിൽ അന്വേഷണം; നടപടികൾ തുടങ്ങി വനംവകുപ്പ്, ചുമത്തുക ജാമ്യമില്ലാ വകുപ്പ്

കൊച്ചി: കഞ്ചാവ് കേസിൽ അറസ്‌റ്റിലായ പ്രമുഖ റാപ്പർ വേടന്റെ കുരുക്ക് മുറുകുന്നു. വേടൻ ധരിച്ചിരിക്കുന്ന മാലയിലെ പുലിപ്പല്ലുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. ഇത് പുലിപ്പല്ലാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാൾക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കുമെന്നാണ് ലഭ്യമായ വിവരം.

ഇതോടെ കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചാലും വേടന് പുറത്തേക്കുള്ള മടങ്ങിവരവ് ദുഷ്‌കരമാവും. കഞ്ചാവ് കേസിൽ അറസ്‌റ്റിലായതിന് പിന്നാലെയാണ് വേടൻ ധരിച്ച പുലിപ്പല്ലുള്ള മാല പോലീസ് കണ്ടെത്തിയത്. ഇത് താന്‍ തായ്‌ലന്റില്‍ നിന്ന് വാങ്ങിയതെന്നാണ് വേടൻ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന് പിന്നാലെ വിവരം പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

vedanwithworld

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനിൽ എത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കേസിൽ അന്വേഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ വനം വകുപ്പിന്റെ വിജിലൻസ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്, ഇതിൽ വേടൻ ധരിച്ചത് പുലിപ്പല്ല് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്.

കോടനാട് ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫീസര്‍ അടക്കമുള്ള സംഘമാണ് തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരിക്കുന്നത്. പോലീസ് കണ്ടെടുത്ത പുലിപ്പല്ല് തുടര്‍നടപടികള്‍ക്കായി വനം വകുപ്പിന് കൈമാറുമെന്നാണ് വിവരം. വേടനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്‌റ്റർ ചെയ്‌താൽ ഇയാളെ വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തേക്കും.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് നടത്തിയ പരിശോധനയിൽ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന സമയത്ത് വേടനും ഈ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ താൻ ലഹരി ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

കഞ്ചാവിന് പുറമേ ഈ ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്‌തതിന് ലഭിച്ച തുകയാണ് ഈ പണമെന്ന് വേടൻ വ്യക്തമാക്കി. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടന്നത്.

അതേസമയം, ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല, ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയത്. രാത്രിയോടെ ഇവിടെ ബാച്ചിലർ പാർട്ടി നടന്നതായും വിവരമുണ്ട്.

അതിനിടെ വേടന്റെ കൈവശം കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് ഇയാളെ ഒഴിവാക്കി. വേടന്റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയത്.

Take a Poll

തൃശൂർ സ്വദേശിയായ ഇയാളുടെ യഥാർത്ഥ പേര് ഹിരൺദാസ് മുരളി എന്നാണ്. 2020ൽ പുറത്തിറങ്ങിയ വോയിസ് ഓഫ് ദി വോയിസ്‌ലെസ് എന്ന പേരിൽ ഇറക്കിയ മ്യൂസിക് വീഡിയോ തരംഗമായതിന് പിന്നാലെ വേടനെ ജനങ്ങൾ ഏറ്റെടുത്തു. ഇക്കാലത്തിനിടയിൽ യൂട്യൂബിൽ ഇറങ്ങിയ ഒട്ടേറെ വീഡിയോകളിലൂടെ വേടൻ ആരാധകരെ ഉണ്ടാക്കി എടുത്തു. പിന്നീട് സിനിമകളിലും ധാരാളം അവസരം ലഭിച്ചിരുന്നു.

മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മഞ്ഞുമ്മൽ ബോയ്‌സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടയിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം വേടൻ പരിപാടികൾ അവതരിപ്പിച്ചു വരികയായിരുന്നു. അതിനിടയിലാണ് ലഹരിയുമായി ഇപ്പോൾ പിടിയിലായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+