അരിയും ഗോതമ്പും കിട്ടാതിരിക്കില്ല! സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരം പിന്‍വലിച്ചു...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

സൗദിയില്‍ മലയാളിയെ തൂക്കിലേറ്റില്ല! ഹസീനയും കുടുംബവും മാപ്പ് നല്‍കി! ഏഴു വര്‍ഷത്തിന് ശേഷം...

2000 രൂപയുടെ കറന്‍സികളും നിരോധിച്ചേക്കും? 15 കോഡുകള്‍ കള്ളനോട്ട് സംഘം പകര്‍ത്തി....

മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ പാക്കേജ് നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ റേഷന്‍ വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കി. ഇതോടെ റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസം 16000 രൂപ ലഭിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ചാണ് പുതിയ പാക്കേജ് നടപ്പിലാക്കുന്നത്. 207 കോടി രൂപയാണ് ഇതിനായി അധികച്ചെലവ്. ഇതില്‍ 44.59 കോടി കേന്ദ്രസഹായമായി ലഭിക്കും.

ration

വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ നിര്‍ണ്ണയിക്കുക, ഇതിലെ അപാകതകള്‍ പരിഹരിക്കാന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും മാര്‍ച്ച് 31ന് മുന്‍പ് ഏകീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. മിനിമം കമ്മീഷന്‍ ഉറപ്പുവരുത്തുന്ന രീതിയിലാണ് ഈ നടപടി.

എത്ര ട്രോളിയാലും ചിന്തയെ തോല്‍പ്പിക്കാനാവില്ല മക്കളേ! ഇരട്ടച്ചങ്കനെ ഉയര്‍ത്തിക്കാട്ടി കാര്യവട്ടത്ത്

ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നത് വരെ ക്വിന്റലിന് 100 രൂപ എന്ന കമ്മീഷന്‍ നിരക്ക് തുടരാനും ചര്‍ച്ചയില്‍ തീരുമാനമെടുത്തു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് റേഷന്‍ വ്യാപാരികളും പ്രതികരിച്ചു.

English summary
ration shoppers strike called off in kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്