കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം എന്ത്? പ്രോസിക്യൂഷനോട് കോടതിയുടെ ചോദ്യം

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ കുറ്റപ്പെടുത്തി ഹൈക്കോടതി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി പ്രോസിക്യൂഷന്‍ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ കുറ്റപ്പെടുത്തിയത്. കേസിന്റെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തില്‍ കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണം എന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍. ഹാഷ് വാല്യു മാറിയതില്‍ ഉള്‍പ്പടെ അന്വേഷണം വേണം എന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉയര്‍ത്തിയത്.

കേസുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെളിപ്പെടുത്തലുകളുടെ പ്രാധാന്യം എന്താണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി, മിറര്‍ ഇമേജ് ഇവ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് ലാബില്‍ നിന്നു മുദ്രവച്ച കവറില്‍ വാങ്ങി സമര്‍പ്പിക്കാനാണ് അനുമതി. സമയ പരിധി നീട്ടി ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി വെച്ചു.

ശ്രീലേഖ കുടുങ്ങുമോ? നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്ശ്രീലേഖ കുടുങ്ങുമോ? നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

1


നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട. മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി. ഫൊറന്‍സിക് ലാബില്‍നിന്ന് വാങ്ങി മുദ്രവച്ച കവറില്‍ വിചാരണക്കോടതിയില്‍ നല്‍കണം. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വിചാരണക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചത്.

2

ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയായായിരുന്നു ശ്രീലേഖയുടെ പ്രതികരണം. വിചാരണയില്‍ ഇരിക്കുന്ന കേസില്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതിനെതിനെതിരെ ശ്രീലേഖയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

3


'ദിലീപിനെതിരെ തെളിവില്ലാത്തതു കൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണ്' എന്നും ശ്രീലേഖ പറഞ്ഞിരുന്നു.

സ്വപ്‌ന സുരേഷിന് നല്‍കിയ 16 ലക്ഷം ശമ്പളം ആര് തിരിച്ചുനല്‍കും? ശിവശങ്കറോ?സ്വപ്‌ന സുരേഷിന് നല്‍കിയ 16 ലക്ഷം ശമ്പളം ആര് തിരിച്ചുനല്‍കും? ശിവശങ്കറോ?

4


കേസില്‍ ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയിലെ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടിയില്ലെങ്കില്‍ വിചാരണ നടപടികളെ ബാധിക്കുമെന്ന് അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ നിലപാടു തുടരന്വേഷണം അര്‍ഹിക്കുന്നതാണ്. വിചാരണ പൂര്‍ത്തിയാകും മുമ്പ് തന്നെ തുടരന്വേഷണത്തിനു പുതിയ ദിശ നല്‍കുന്ന വെളിപ്പെടുത്തലുകള്‍ ആണ് ശ്രീലേഖ നടത്തിയിരിക്കുന്നത്.

5


ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തി വീഡിയോയില്‍ പരാമര്‍ശിക്കപ്പെട്ട മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, പീഡിപ്പിക്കപ്പെട്ടതായി ശ്രീലേഖയ്ക്കു നേരിട്ടു ബോധ്യമുള്ള 3 നടിമാര്‍, ജയിലിലേക്കു മൊബൈല്‍ ഫോണ്‍ കടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരെ ചോദ്യം ചെയ്ത് അവരുടെ മൊഴികള്‍ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമായി വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാതെ ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണു പറയുന്നത്.

6


അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം വന്നിരുന്നു. മൂന്ന് തവണ ഹാഷ് വാല്യു മാറിയിട്ടുണ്ട് ന്നൊണ് പരിശോധനയില്‍ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത്.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
dileep actress case: High Court asked What is the significance of R Srilekha's disclosure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X