പെട്രോള്‍ വില അടുത്തൊന്നും കുറയില്ല? അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ വില തുടരും

പടിഞ്ഞാറന്‍ ഏഷ്യയിലെ യുദ്ധഭീതിയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ആശങ്കയും ഒഴിഞ്ഞതോടെ ആഗോള എണ്ണവിപണി പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. യുഎസും ഇറാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതും വരും വര്‍ഷങ്ങളില്‍ വിപണിയില്‍ ആവശ്യത്തിലധികം അസംസ്‌കൃത എണ്ണ ലഭ്യമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എണ്ണവില ബാരലിന് 120 ഡോളറിലേക്ക് കുതിച്ചേക്കുമെന്ന മുന്‍ പ്രവചനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വില കുത്തനെ ഇടിയാനുള്ള സാധ്യതയാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണവിപണിയില്‍ ഉണ്ടായേക്കാവുന്ന ഈ അനുകൂല സാഹചര്യം ഇന്ത്യയെപ്പോലെ വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കാന്‍ പോകുന്നത്.

Petrol Rate

തങ്ങളുടെ അസംസ്‌കൃത എണ്ണയുടെ വലിയൊരു വിഹിതവും വിദേശ വിപണികളില്‍ നിന്ന് വാങ്ങുന്ന ഇന്ത്യക്ക് ഇറക്കുമതിച്ചെലവ് കുറയ്ക്കാനും ആഭ്യന്തര വിപണിയിലെ നാണയപ്പെരുപ്പം നിയന്ത്രിക്കാനും ഇത് സഹായകരമാകും. ആഗോള വിപണിയില്‍ എണ്ണ ലഭ്യമാകുന്നതോടെ വരും ദിവസങ്ങളില്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടായേക്കാം. ഇന്ത്യയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

ആഗോള വിപണിയില്‍ പൈപ്പ് ലൈനുകള്‍ വീണ്ടും സജീവമാകുകയും കടല്‍ വഴിയുള്ള എണ്ണ നീക്കം സുഗമമാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ നിലവില്‍ തങ്ങളുടെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതിനാല്‍ തന്നെ ഹോര്‍മുസ് തടസങ്ങളില്ലാതെ തുറക്കുന്നത് ഇന്ത്യന്‍ എണ്ണ വിപണിക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്.

എന്നിരുന്നാലും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ സമയമെടുത്തേക്കും എന്ന് ഗേറ്റ്വേ ഹൗസിലെ എനര്‍ജി വിഭാഗം സീനിയര്‍ ഫെലോ അമിത് ഭണ്ഡാരി പറയുന്നു. കുറഞ്ഞത് അഞ്ചോ ആറോ മാസങ്ങളെങ്കിലും വില കുറയാനായി കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്. അതായത് 2027 ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരിക്കും ഇനി രാജ്യത്ത് ഇന്ധന വില കുറയ്ക്കുക.

ദേശീയതലത്തില്‍ ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളായ സോളാര്‍, കാറ്റാടി പദ്ധതികളിലേക്കും പെട്രോളില്‍ എഥനോള്‍ മിശ്രിതം ചേര്‍ക്കുന്ന പ്രക്രിയയിലേക്കും രാജ്യം വേഗത്തില്‍ ചുവടുവെക്കുന്നുണ്ടെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങളോടുള്ള ശക്തമായ ആശ്രയത്വം ഉടനെയൊന്നും ഇല്ലാതാകാന്‍ പോകുന്നില്ല. വലിയ വിലക്കുറവോടെ വിപണിയില്‍ അസംസ്‌കൃത എണ്ണ ലഭ്യമാകുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനും സഹായിക്കും.

ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്ന കാര്യത്തില്‍ പൊതുമേഖലാ എണ്ണക്കമ്പനികളും കേന്ദ്ര ധനമന്ത്രാലയവും എടുക്കുന്ന സാമ്പത്തിക നയങ്ങളാകും വലിയ പങ്കുവഹിക്കുക. യുദ്ധകാലയളവില്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടന്ന 60 മില്യണ്‍ ബാരലിലധികം അസംസ്‌കൃത എണ്ണയാണ് പുതിയ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അന്താരാഷ്ട്ര വിപണിയിലേക്ക് തിരികെ ഒഴുകാന്‍ സജ്ജമായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+