ജിഷ കൊലപാതകം; സിബിഐ അന്വേഷണത്തിന് കേന്ദ്രം തയ്യാറെന്ന് രാജ്‌നാഥ് സിങ്
കൊല്ലം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ചാത്തന്നൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ലെന്ന് ആരോപിച്ച അദ്ദേഹം കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും പറഞ്ഞു. എഡിജിപി കെ പദ്മകുമാര്‍, റൂറല്‍ എസ്പി ജിഎച്ച് യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

ഡിെൈവസ്പിമാര്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. അഞ്ച് സിഐമാരും ഏഴ് എസ്‌ഐമാരും സംഘത്തിലുണ്ട്. കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. ജനാധിപത്യ വനിതാ സംഘടന സംസ്ഥാന സെക്രട്ടറി അഡ്വ. ടിബി മിനിയാണ് ഹര്‍ജി നല്‍കിയത്.
അന്വേഷണം ഫലപ്രദമല്ല എന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയത്. യുഡിഎഫ് സര്‍ക്കാറിന്റെ പരാജയമാണ് പോലീസിന്റെ ഈ അനാസ്ഥയ്ക്കു കാരണം. ജിഷയുടെ മരണത്തില്‍ തനിക്ക് അതിയായ ദു:ഖമുണ്ടെന്നും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിുക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.












Click it and Unblock the Notifications