ഇന്നസെന്റിനെതിരെ മത്സരിക്കാന്‍ തയ്യാര്‍: ജഗദീഷ്
കൊച്ചി:ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജഗദീഷ് മത്സരിക്കാന്‍ സാധ്യതയേറി. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം ജഗജീഷ് തന്നെ വെളിപ്പെടുത്തി.
കൊല്ലം ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ അതിന് തയ്യാറാണെന്നാണ് ജഗദീഷ് വ്യക്തമാക്കിയത്. വേണമെങ്കില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെതിരേയും മത്സരിക്കുമെന്നും ജഗദീഷ് പറഞ്ഞു.

തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ വമ്പന്‍ ആരാധക പിന്തുണയുള്ള നായക നടന്‍മാര്‍ രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണെന്ന സൂചനകളാണ് ജഗദീഷിന്റേയും ഇന്നസെന്റിന്റേയും രാഷ്ട്രീയപ്രവേശനം നല്‍കുന്നത്. ആരാധക പിന്തുണ മാത്രം പോര, പാര്‍ട്ടിയോടുള്ള കൂറും ഇവിടെ പ്രധാനമാണ്.
തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ സിനിമ ഉപേക്ഷിക്കാന്‍ പോലും ജഗദീഷ് തയ്യാറാണത്രെ. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന് സിനിമയില്‍ സജീവമാകുക ബുദ്ധിമുട്ടായിരിക്കും എന്നതിനാലാണ് ഇത്.
നേരത്തെ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയും മന്ത്രിയും ആയിരുന്ന സമയത്ത് അദ്ദേഹം സിനിമയെ പൂര്‍ണമായി ഉപേക്ഷിച്ചിരുന്നില്ല. സിനിമ ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് ഇന്നസെന്റ് ഇതുവരെ പ്രതികരിച്ചിട്ടും ഇല്ല. ഇതിനിടെയാണ് രാഷ്ട്രീയത്തിന് വേണ്ടി സിനിമ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി ജദഗീഷ് രംഗത്ത് വരുന്നത്.
യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിന് ശേഷമായിരിക്കും കോണ്‍ഗ്രസിലെ സീറ്റ് വിഭജനം. നിലവിലെ എംപിമാരും എംപി സ്ഥാനം മോഹിക്കുന്നവരും ഒക്കെ തമ്മിലുള്ള തട്ടും തടവും ഒക്കെ തീരാന്‍ കാത്തിരിക്കേണ്ടി വരും ജഗദീഷ് സ്ഥാനാര്‍ത്ഥിയാകുമോ എന്നറിയാന്‍.












Click it and Unblock the Notifications