കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ ആശയങ്ങൾ ഇനി യാഥാർത്ഥ്യമാകും,യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിനുള്ള റജിസ്‌ട്രേഷൻ ആരംഭിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ ( K-DISC ) " യങ് ഇന്നോവേറ്റോർസ് പ്രോഗ്രാമിനുള്ള " (YIP ) റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. "എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല . വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും , കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു.അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്നം ആണ് "യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

kerala

2018 ഇൽ തുടക്കം കുറിച്ച ഈ പദ്ധതി വിദ്യാർത്ഥികൾക്ക് നൂറു ശതമാനം പിന്തുണയും പ്രോത്സാഹനവും നൽകി വളരെ വിജയകരമായി മുൻപോട്ട് പോകുന്നു.3 വർഷം കാലാവധിയുള്ള ഈ പദ്ധതിയുടെ 2020 -2023 ഐഡിയ റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ വഴിയാണ് ഐഡിയ പ്രസന്റേഷനും സെമിനാറുകളും നടക്കുന്നത് . വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും ,സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് YIP .12 മുതൽ 32 വരെ പ്രായ പരിധിയുള്ള സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾക്ക് വരെ ഈ പദ്ധതിയിൽ പങ്കാളികൾ ആവാം .29 ജൂലൈ 2020 ആണ് അവസാന തീയ്യതി.

Recommended Video

cmsvideo
Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

കൃഷി, മൃഗ സംരക്ഷണം,സഹായ സാങ്കേതിക വിദ്യ ,ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ് ,കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും ,ആധുനിക വൈദ്യ സഹായങ്ങൾ ,ബയോ മെഡിക്കൽ ടെക്നോളജി , യുനാനി ,സിദ്ധ ,ആയുർവേദ,നാച്ചുറോപ്പതി , ഹോമിയോപതി , മാലിന്യ സംസ്ക്കരണം,കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ,പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ,മൽസ്യ ബന്ധനമേഖല തുടങ്ങി 21 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്.

റെജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജെക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. "കുട്ടികളുടെ ഈ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ അവരോടൊപ്പം നമുക്കും യാത്രചെയ്യാം" . വിദ്യാർത്ഥികളെ ഈ പദ്ധതിയിൽ പങ്കാളികളാക്കാം

വിശദംശങ്ങൾക്ക് https://yip.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

English summary
Registration for the Young Innovators Program (YIP) has begun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X