കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ നയങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞാല്‍ ഇനി 'പണി' കിട്ടും; സോഷ്യല്‍ മീഡിയ വിലക്ക്!!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കരുതെന്ന് ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കാര്‍ നയങ്ങലെ കുറിച്ചോ തീരുമാനങ്ങലെ കുറിച്ചോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായം പറയാന്‍ പാടില്ല. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ മേലുദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണം. നടപടി എടുത്തില്ലെങ്കില്‍ ഗുരുതര വീവ്ചയായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Social Media

1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തേയോ, നടപടിയേയോകുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.യുഡിഎഫ് സർക്കാരിന്റെ കാലത്തും സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിനു വിലക്കേർപ്പെടുത്തിയിരുന്നു. സാഹിത്യസൃഷ്ടികൾ നടത്തുന്നതിനുപോലും അനുമതി നേടണമെന്നായിരുന്നു ഉത്തരവ്.ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

English summary
Regulations for Government employees in social media activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X