കെഎം ഷാജിക്ക് ആശ്വാസം; പ്ലസ്ടു കോഴക്കേസ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി
കൊച്ചി : അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിക്ക് ആശ്വാസം. കേസിലെ എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറാണ് ഹൈക്കോടതി റദ്ദാക്കിയത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി . സി പി എം പ്രദേശിക നേതാവാണ് കെ എം ഷാജിക്കെതിരെ പരാതി നല്‍കിയത് .

2020ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ അഴീക്കോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി എം നേതാന് കടുവന്‍ പത്മനാഭനാണ് പരാതി നല്‍കിയത്. കെ എം ഷാജിയെ പ്രതി ചേര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കെ എം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് പറഞ്ഞ വിജിലന്‍സ് അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കെ എം ഷാജി അറിയിച്ചത്. ഈ പണം തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷാജി വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രേഖകളില്‍ പൊരുത്തക്കേടുള്ളതിനാല്‍ പണം തിരിച്ച് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
പിടിച്ചെടുത്ത പണം തിരികെ നല്‍കിയാല്‍ അനധികൃത സ്വത്ത് സമ്പാദന കേസിനേയടക്കം ബാധിക്കുമെന്നാണ് വിജിലന്‍സ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച പണമാണ് ഇതെന്നായിരുന്നു കെ എം ഷാജിയുടെ വാദം. ചില രസീതുകളും ഷാജി കോടതിയില്‍ ഹാജരാക്കിയിരുന്നു.
എന്നാല്‍ ഈ രസീതുകളില്‍ പലതും ഇരുപതിനായിരത്തിന്റേയും പതിനായിരത്തിന് മുകളിലുള്ള തുകയുടേതുമായിരുന്നു. ഇത് കൃത്രിമായി ഉണ്ടാക്കിയ തെറ്റായ രേഖകളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. ഈ വാദം പരിഗണിച്ച് എം എല്‍ എയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിനിടെ, അനധികൃത സ്വത്തു സമ്പദാനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ്് കെ എം ഷാജിക്കെതിരെ കേസ് രജസ്റ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications