വടകര സബ്ജയിലില്‍ മതനിന്ദ; യുവാവിനെ നിര്‍ബന്ധിച്ച് താടി വടിപ്പിച്ചതായി പരാതി

  • Posted By:
Subscribe to Oneindia Malayalam

വടകര: സബ്ജയിലില്‍ മതനിന്ദ,യുവാവിനെ നിര്‍ബന്ധിച്ച് താടി വടിപ്പിച്ചതായി മുഖ്യമന്ത്രിക്ക് പരാതി.വാറണ്ട് കേസില്‍ റിമാന്റിലായ യുവാവിനെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും താടി വടിപ്പിച്ചതായാണ് പരാതി. ചോറോട് മാങ്ങാട്ടുപാറ പനങ്ങോട്ട് അന്‍സാറാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്ക ഴിഞ്ഞ 22നാണ് അന്‍സാറിനെ വടകര മജിസ്ട്രേറ്റ് വാറണ്ട് കേസില്‍ റിമാന്റ് ചെയ്തത്.

ചേതേശ്വർ പൂജാര മൂന്നാം വട്ടവും രണ്ടാം റാങ്കിൽ.. ജഡേജയും രണ്ടിൽ... വിരാട് കോലിക്ക് സ്ഥാനചലനമില്ല!

23നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ താടി വടിക്കാന്‍ ആവശ്യപ്പെട്ടത്. താന്‍ മതവിശ്വാസ പ്രകാരമാണ് താടി വെച്ചതെന്ന് പറഞ്ഞപ്പോള്‍ നിന്റെ മതം വീട്ടില്‍ വെച്ചാല്‍ മതിയെന്നും താടി വടിക്കാതെ സെല്ലിലോട്ട് കയറ്റില്ലെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയയാതി അന്‍സാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

vatakarasubjail

ഇവരുടെ നിര്‍ബന്ധത്തിനും ഭീഷണിപ്പെടുത്തലിനും അന്‍സാര്‍ വഴങ്ങുകയായിരുന്നു.പിറ്റേന്നു തന്നെ ജാമ്യം ലഭിച്ച അന്‍സാര്‍ പുറത്തേക്ക് വരുമ്പോള്‍ തന്റെ വില കൂടിയ ഡ്രസ് ഉപകരണങ്ങള്‍ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും നല്‍കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
religious issue in vatakara subjail,complaint against forcefully removed beard

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്