സുരേഷ് ഗോപി മാപ്പ് പറയണമെന്ന് തിരുവഞ്ചൂര്‍
കോട്ടയം: മുഖ്യമന്ത്രിയ്‌ക്കെതിരായ പാരമാര്‍ശത്തില്‍ ചലച്ചിത്ര താരം സുരേഷ് ഗോപി മാപ്പ് പണയണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിനിമയില്‍ എന്തും വിളിച്ച് പറയുന്ന അതേ ലാഘവത്തോടെയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ സുരേഷ് ഗോപി സംസാരിച്ചതെന്നും മന്ത്രി.
കൊല്ലത്ത് നടന്ന ഒരു പരിപാടിയ്ക്കിടെയാണ് പ്രകൃതി സംരക്ഷണത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ സുരേഷ് ഗോപി രംഗത്തെത്തിയത്. പ്രകൃതിയെ സംരക്ഷിയ്ക്കണം എന്ന കാര്യം മുഖ്യമന്ത്രി മറക്കുന്നു. ഓരോരുത്തരുടേയും നെഞ്ചത്ത് വിമാനത്താവളം വരണമെന്നാണ് മുഖ്യമന്ത്രി പോലും കരുതുന്നത്. വിവരമില്ലെങ്കില്‍ വിവരമുള്ളവരോട് ചോദിച്ച് അക്കാര്യം മനസിലാക്കണമെന്നും അതിന് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിയ്ക്കാവൂ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

ഇതിനെതിരെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിയ്ക്കുന്നതിലേയ്ക്ക് വരെ കാര്യങ്ങള്‍ എത്തി. മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശത്തിലൂടെ സുരേഷ് ഗോപി കേരളത്തെയാണ് അപമാനിച്ചതെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെസി ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications