കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശബരിമല പതിനെട്ടാം പടി ലുലുമാളിന്‍റെ എസ്കലേറ്ററോ?' ശോഭാ സുരേന്ദ്രനെ തേച്ചൊട്ടിച്ച് അഭിലാഷ് മോഹന്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ശോഭാ സുരേന്ദ്രനെ പഞ്ഞിക്കിട്ട് അഭിലാഷ് | OneIndia Malayalam

ആചാര സംരക്ഷകരെന്ന് അവകാശപ്പെട്ട് ശബരിമല കയറി സ്ത്രീകളെ മലചവിട്ടിക്കില്ലെന്ന് ആക്രോശിച്ചവര്‍ ആചാരം ലംഘിക്കുന്ന കാഴ്ചയായിരുന്നു ശബരിമലയില്‍ ഇന്നലെ ഉണ്ടായത്. ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കാതിരിക്കാന്‍ ആര്‍എസ്എസ് ചുമതലപ്പെടുത്തിയ വത്സന്‍ തില്ലങ്കേരി തന്നെയാണ് ഗുരുതര ആചാരലംഘനം നടത്തിയത്. പതിനെട്ടാം പടിയില്‍ ഇരുമുടികെട്ടില്ലാതെ കയറുകയും ഇറങ്ങുകയും 'വിശ്വാസ സംരക്ഷകരെ' സ്വയം നിയന്ത്രിക്കുകയും ചെയ്തതെല്ലാം ശുദ്ധ ആചാരലംഘനമായിരുന്നു. വത്സന്‍ തില്ലങ്കേരിയുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വത്സന്‍ തില്ലങ്കേരിയുടെ നടപടിയേയും കഴിഞ്ഞ ദിവസം സന്നിധാനത്ത് നടന്ന ആര്‍എസ്എസ് ബിജെപി ആക്രമണങ്ങളേയും ന്യായീകരിക്കുകയാണ് ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സംഭവം.അതേസമയം 'ന്യായീകരണ തൊഴിലാളിക്ക്' ചുട്ട മറുപടിയാണ് ചര്‍ച്ച അവതാരകനായ അഭിലാഷ് മോഹന്‍ നല്‍കിയത്. വിശദാംശം ഇങ്ങനെ

 വിശ്വാസ സംരക്ഷകര്‍

വിശ്വാസ സംരക്ഷകര്‍

ചിത്തിര ആട്ട പൂജയ്ക്കായി നടുറന്ന തുറന്നപ്പോള്‍ മുന്‍പെങ്ങുമില്ലാത്ത വിധം തിരക്കായിരുന്നു അനുഭവപ്പെട്ടത്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുപോലും അയ്യപ്പഭക്തരെന്ന് അവകാശപ്പെട്ട് പലരും മലകയറി. ഏകദേശം 22,000 തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തിയെന്ന് പോലീസ് പറയുന്നുണ്ടെങ്കില്‍ 3000 ആളുകള്‍ പോലും മലയിറങ്ങിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

 ആക്രമം അഴിച്ചുവിട്ടു

ആക്രമം അഴിച്ചുവിട്ടു

കാവിയണിഞ്ഞ് മാലയിട്ട് തീവ്രവാദികളെ പോല്‍ മുഖം മറച്ച് ആചാരം സംരക്ഷിക്കാനെന്ന് ആക്രോശിച്ച് അവര്‍ സന്നിധാനത്ത് ആക്രമം അഴിച്ചുവിട്ടു.
ഇതോടെ സന്നിധാനത്തെ സ്ഥിതി നിയന്ത്രണാതീതമായി. പോലീസിനെ കാര്യങ്ങള്‍ നിയന്ത്രിക്കാനാവാഞ്ഞതോടെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടയുള്ളവര്‍ ഭക്തരെ പോലീസ് മൈക്ക് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കാഴ്ച വരെ ഉണ്ടായിരുന്നു.

 ആക്രമണം

ആക്രമണം

ഇതിനിടെ മലകയറാനെത്തിയത് യുവതിയാണെന്ന സംശയത്തിന്‍റെ പേരില്‍ തൃശ്ശൂര്‍ സ്വദിശിനിയായ 53 കാരിയായ ലളിതാ രവിക്ക് നേരെയും പ്രതിഷേധകര്‍ പാഞ്ഞടുത്തു. വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിച്ചിട്ട് കൂടി പ്രതിഷേധകരില്‍ നിന്ന് യുവതിയെ സംരക്ഷിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

 മാധ്യമപ്രവര്‍ത്തകരേയും

മാധ്യമപ്രവര്‍ത്തകരേയും

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ശക്തമായ ആക്രമണം ഉണ്ടായി. ലളിതാ രവിയെ പ്രതിഷേധക്കാര്‍ തടയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനെ നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു.
പ്രതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിന് നേരെ കസേരയും തേങ്ങയും വലിച്ചെറിഞ്ഞു.

പതിനെട്ടാം പടി

പതിനെട്ടാം പടി

ഇതിനിടെയാണ് ഇരുമുടികെട്ടുമായി മലകയറിയ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറുകയും ഇറങ്ങുകയും ചെയ്തത്. ഒരു ഘട്ടത്തില്‍ മുകളില്‍ എത്തിയ വത്സന്‍ തില്ലങ്കേരി ഇരുമുടി മറ്റൊളെ ഏല്‍പ്പിക്കുകയും പിന്നീട് പല തവണയായി പതിനെട്ടാംപടി കയറിയിറങ്ങുകയുമായിരുന്നു.വത്സന്‍ തില്ലങ്കേരിയുടെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്.

 ശോഭ സുരേന്ദ്രനോട്

ശോഭ സുരേന്ദ്രനോട്

ഈ സംഭവത്തില്‍ ആചാരം ലംഘിക്കുന്നതിനെതിരെയാണ് നിങ്ങള്‍ സമരം ചെയ്യുന്നതെങ്കില്‍ ആചാരം ലംഘിച്ചു കൊണ്ടാണോ അത് സംരക്ഷിക്കേണ്ടത്?.അത് ഗുരുതരമായി ആചാരലംഘനമല്ലേ എന്നായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ അഭിലാഷ് ശോഭാ സുരേന്ദ്രനോട് ചോദിച്ചത്.

 ന്യായീകരണം

ന്യായീകരണം

എന്നാല്‍ പ്രതിഷേധകരെ നിയന്ത്രിക്കാന്‍ വത്സന്‍ തില്ലങ്കേരി ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു ശോഭയുടെ ആദ്യമറുപടി. ഒരു സ്ത്രീ മലചവിട്ടാന്‍ വന്നപ്പോള്‍ അവരെ തടയാന്‍ ശ്രമിച്ച പ്രതിഷേധകരെ സമാധാനപൂപര്‍വ്വം നിയന്ത്രിക്കിാന്‍ വത്സന്‍ തില്ലങ്കേരി ഇടപെട്ടതാണോ ഇത്രവലിയ തെറ്റായത് എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.

 മറുപടി നല്‍കി

മറുപടി നല്‍കി

എന്നാല്‍ സ്ത്രീയെ തടഞ്ഞതും അവര്‍ക്ക് നേരെ പ്രതിഷേധകര്‍ ആക്രമിച്ച് അടുത്തതും തേങ്ങയെറിയാന്‍ നോക്കിയതുമെല്ലാം നടപന്തലില്‍ നടന്ന കാര്യങ്ങളല്ലേ. കയറിയ പതിനെട്ടാം പടി ഇറങ്ങി വന്ന് പകുതിയില്‍ വെച്ച് സ്ത്രീകളെ കടത്തി വിടൂ എന്ന് വത്സന്‍ തില്ലങ്കേരിക്ക് പറയേണ്ട സാഹചര്യം ഇല്ലായിരുന്നല്ലോയെന്ന് അഭിലാഷ് മറുപടി നല്‍കി.

 എസ്കലേറ്ററോ

എസ്കലേറ്ററോ

നടപന്തലിലാണ് എല്ലാ പ്രശ്നങ്ങളും നടന്നത്. പിന്നെ പതിനെട്ടാം പടി കയറി ഇറങ്ങി അവിടെ പ്രസംഗിക്കേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ എന്നും അഭിലാഷ് ചോദിച്ചു. പിനെട്ടാം പടിയിലൂടെ കയറി ഇറങ്ങാന്‍ ഇതെന്താ ലുലുമാളിലെ എസ്കലേറ്ററായിരുന്നോ എന്നും അഭിലാഷ് ആഞ്ഞടിച്ചു.

 ഉരുണ്ടുകളി

ഉരുണ്ടുകളി

എന്നാല്‍ ചക്കെന്ന് ചോദിച്ചാല്‍ കൊക്ക് എന്ന് മറുപടി പറയുന്ന സ്ഥിരം രീതിയില്‍ തന്നെയായിരുന്നു ശോഭയുടെ മറുപടി. പിന്നാലെ പതിനെട്ടാം പടിയില്‍ നടന്ന സംഭവത്തെ കുറിച്ച് വത്സന്‍ തില്ലങ്കേരി മാധ്യമങ്ങളോട് വ്യക്തമാക്കിയതാണെന്നും അതിനെ കുറിച്ചാണ് അവതാരകന്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നതെന്നും ശോഭ പറഞ്ഞു.

 അത്ഭുതമില്ല

അത്ഭുതമില്ല

ഇനിയും ആചാരം ലംഘിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ ഞങ്ങള്‍ തടയുമെന്നും ആചാരലംഘകര്‍ക്കെതിരെ പ്രതിഷേധം നടത്തുന്നവരെ നിയന്ത്രിക്കാനുള്ള ചുമതലയാണ് വത്സന്‍ തില്ലങ്കേരിക്ക് പാര്‍ട്ടി നല്‍കിയതെന്നും ശോഭ പറഞ്ഞു. ഇതോടെ ശോഭയുടെ മറുപടിയില്‍ അത്ഭുദമില്ലെന്നായിരുന്നു അവതാരകന്‍റെ പ്രതികരണം.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

English summary
reporter channel discussion soba surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X