അര്‍ണബിന്റെ കള്ളത്തരം പൊളിച്ചടുക്കി...! റിപ്പബ്ലികിന്റെ അവസ്ഥ ദയനീയം..കളി മലയാളികളോട് വേണ്ട...

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: സംഘപരിവാര്‍ അജണ്ടയെ പിന്‍പറ്റി കേരളത്തെ താറടിച്ച് കാണിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്ക് മലയാളികള്‍ കൊടുത്തത് ഒരിക്കലും മറക്കാത്ത പണി ആയിരുന്നു. സംഘപരിവാറുകാര്‍ ഒഴികെയുള്ളവര്‍ ഒറ്റക്കെട്ടായി ഇറങ്ങിയതോടെ ചാനലിന്റെ ഫേസ്ബുക്ക് പേജ് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. വ്യാജ അക്കൊണ്ടുകള്‍ വഴി റേറ്റിംഗ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കാകട്ടെ കനത്ത തിരിച്ചടിയും കിട്ടിയിരിക്കുന്നു. ഇനി മലയാളികളോട് കളിക്കാന്‍ അര്‍ണബ് ഒന്ന് മടിക്കും.

ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി...!! ആളെ കണ്ട് അമ്മയെ കാത്ത് നിന്ന മാധ്യമങ്ങൾ ഞെട്ടി...!

സങ്കടം ഉള്ളിലൊതുക്കി ദിലീപിനെ കാണാൻ അമ്മയെത്തി...! മകനെ ഈ അമ്മ കാണുന്നത് ഒരു മാസത്തിന് ശേഷം...

ചാനൽ പേജിന് പണി

ചാനൽ പേജിന് പണി

കേരളത്തിനെതിരെ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയായാണ് ഫേസ്ബുക്ക് പേജിന് മലയാളികള്‍ പണി കൊടുത്തത്. കൂട്ടമായി പേജിന് 1 സ്റ്റാര്‍ റേറ്റിംഗ് കൊടുത്തതോടെ റേറ്റിംഗ് കൂപ്പ് കുത്തി.

റേറ്റിംഗ് ഒളിപ്പിച്ചു

റേറ്റിംഗ് ഒളിപ്പിച്ചു

മലയാളികള്‍ പണി തുടങ്ങുമ്പോള്‍ 4.8 സ്റ്റാര്‍ റേറ്റിംഗ് ഉണ്ടായിരുന്നത് 2ലേക്ക് താഴ്ന്നു. ഇതോടെ റേറ്റിംഗ് ഓപ്ഷന്‍ അര്‍ണബ് പൂട്ടിക്കെട്ടി. ഇതാകട്ടെ കൂടുതല്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവെച്ചു. തുടര്‍ന്ന് വീണ്ടും ഓപ്ഷന്‍ പേജില്‍ വന്നു.

തിരികെ പിടിക്കാൻ

തിരികെ പിടിക്കാൻ

എന്നാലാ തിരികെ വരവ് റിപ്പബ്ലികിന്റെ പോയ മുഖം തിരിച്ച് പിടിക്കാന്‍ കൂടിയായിരുന്നു. ബിജെപിയുടെ സഹായത്തോടെയാണ് റേറ്റിംഗ് തിരികെ പിടിക്കാന്‍ ശ്രമം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വ്യാജ അക്കൗണ്ടുകളില്‍ നിന്നും ചാനലിന് 5 സ്റ്റാര്‍ റേറ്റിംഗ്ഒഴുകി.

പണി ഫേസ്ബുക്ക് വക

പണി ഫേസ്ബുക്ക് വക

ഒരു ഘട്ടത്തില്‍ മലയാളികളുടെ പുവര്‍ റേറ്റിംഗിനെ മറികടക്കുകയും ചെയ്തു. എന്നാലത് കൊണ്ടൊന്നും ഒരു കാര്യവും ഉണ്ടായില്ല. അര്‍ണബിന് ഫേസ്ബുക്ക് തന്നെ നല്ല മുട്ടന്‍ പണി കൊടുത്തിരിക്കുകയാണ്.

വ്യാജ അക്കൌണ്ടുകൾ പിടികൂടി

വ്യാജ അക്കൌണ്ടുകൾ പിടികൂടി

പണം നല്‍കി സൃഷ്ടിച്ച വ്യാജ അക്കൗണ്ടുകളെ മുഴുവന്‍ ഫേസ്ബുക്ക് കയ്യോടെ പിടികൂടി. ഇതോടെ റേറ്റിംഗ് വീണ്ടും കുത്തനെ ഇടിയുകയും ചെയ്തു. 70000ത്തിന് മുകളിലായിരുന്നു 5 സ്റ്റാര്‍ റേറ്റിംഗ് ഉണ്ടായിരുന്നത്.

റേറ്റിംഗ് കുത്തനെ താഴേക്ക്

റേറ്റിംഗ് കുത്തനെ താഴേക്ക്

ഫേസ്ബുക്ക് കൂടി പണി കൊടുത്തതോടെ അത് വീണ്ടും 45000ലേക്ക് കുത്തനെ താഴ്ന്നു. മറുവശത്ത് മലയാളികളുടെ 1 സ്റ്റാര്‍ റേറ്റിംഗ് ആകട്ടെ കുതിപ്പ് തുടരുകയുമാണ്. 1.32 ലക്ഷത്തിലെത്തിയിരിക്കുകയാണ് 1 സ്റ്റാര്‍ റേറ്റിംഗ്.

നഷ്ടം വളരെ വലുത്

നഷ്ടം വളരെ വലുത്

റേറ്റിംഗ് കുറഞ്ഞതോടെ ഗുഡ് വില്‍ അക്കൗണ്ടില്‍ കോടികളുടെ നഷ്ടം വരുമെന്ന് മനസ്സിലാക്കിയാണ് ഗോസ്വാമി ഫേസ്ബുക്ക് പേജിലെ റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ചത്. ഇതോടെ ഗൂഗിള്‍ മാപ്പിലെ റിപ്പബ്ലിക് ടിവിയുടെ പേജില്‍ പുവര്‍ റിവ്യു രേഖപ്പെടുത്തി തുടങ്ങി മലയാളികള്‍. റേറ്റിംഗ് രേഖപ്പെടുത്തല്‍ മാത്രമല്ല കണക്കിന് പൊങ്കാലയുമുണ്ട്. പ്ലേസ്‌റ്റോറില്‍ നിന്നും ചാനല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തും റേറ്റിംഗ് മഹാമഹം തന്നെ നടന്നു.

പൊങ്കാല വേറെയും

പൊങ്കാല വേറെയും

ഇതോടെ പ്ലേസ്റ്റോറിൽ നിന്നും ആപ് പിൻവലിക്കപ്പെട്ടു. തീർന്നില്ല. ഫേസ്ബുക്ക് പേജില്‍ വരുന്ന വാര്‍ത്തകള്‍ക്ക് താഴെ അര്‍ണബിനും ചാനലിനും മലയാളികള്‍ കണക്കിന് കൊടുക്കുന്നുണ്ട്. മലയാളികളുടെ കയ്യിൽ നിന്നും പണി ചോദിച്ച് വാങ്ങിയ അർണബിനെതിരെ ട്രോളുകളും നിരവധി ഇറങ്ങുന്നുണ്ട്.

തുരുത്തായി കേരളം

തുരുത്തായി കേരളം

മോദി പ്രഭാവം രാജ്യമൊട്ടാകെ അലയടിച്ചപ്പോഴും ആ ഒഴുക്കില്‍ മുങ്ങിപ്പോകാത്തതുരുത്തായിരുന്നു കേരളം. സംഘപരിവാര്‍ രാഷ്ട്രീയത്തെ മലയാളി എന്നും ഒരകലത്ത് സൂക്ഷിച്ചു. അതിന് രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌ക്കാരികവുമായ പല കാരങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി കേരളത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് അര്‍ണബിന്റെ ചാനല്‍ അടക്കം നടത്തുന്നത്.

കൌസ്വാമിയെന്ന് പരിഹാസം

കൌസ്വാമിയെന്ന് പരിഹാസം

മലയാളികള്‍ കൗസ്വാമി എന്ന് അര്‍ണബിനെ കളിയാക്കി വിളിക്കുന്നത് വെറുതേ അല്ല എന്നാണ് ചാനല്‍ വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ടൈംസ് നൗ ചാനലിനെതിരെയും മലയാളികള്‍ കൂട്ടമായി പ്രതികരിച്ചിരുന്നു. കേരളത്തെ പാകിസ്ഥാനോട് ഉപമിച്ച ടൈംസ് നൗവിന്റെ നടപടിക്കെതിരെ വന്‍തോതിലാണ് മലയാളികള്‍ ടൈംസ് കൗ ക്യാംപെയ്ന്‍ നടത്തിയത്.

English summary
Arnab Goswami's Republic TV's facebook page ratting down again
Please Wait while comments are loading...