കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദര്‍ശനം നടത്തണം! രേഷ്മയും ഷാനിലയും നിരാഹാര സമരം തുടങ്ങി

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ ദര്‍ശനം നടത്താതെ പിന്നോട്ടില്ലെന്ന് രേഷ്മ നിഷാന്തും ഷാനിലാ സജേഷും. ഇരുവരും പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയാണ്. അതേസമയം ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നിരാഹാര സമരം തുടങ്ങി.

 reshmanishsh-15476431

ഇന്ന് രാവിലെയാണ് രേഷ്മയും ഷാനിലയും ശബരിമല ദര്‍ശനത്തിനായി എത്തിയത്. പുലര്‍ച്ചെ നാലരയോടെ ഇരുവരും മല കയറാന്‍ ആരംഭിച്ചു. ഇവര്‍ക്കൊപ്പം പുരുഷന്മാര്‍ അടങ്ങിയ ഏഴംഗ സംഘവും ഉണ്ടായിരുന്നു. പമ്പ കടന്ന് നീലിമലയിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് എത്തിയതോടെ മലയിറങ്ങി വരുന്നവരില്‍ ചിലര്‍ ഇവരെ തിരിച്ചറിഞ്ഞു.

ഇതോടെ ചിലര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. വാര്‍ത്ത പരന്നതോടെ നിരവധി പേര്‍ തടിച്ച് കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. അന്യസംസ്ഥാനത്ത് നിന്ന് വന്നവരായിരുന്നു പ്രതിഷേധിച്ചവരില്‍ ഏറെയും. എന്നാല്‍ ഇരുവരും പിന്തിരിയാന്‍ തയ്യാറായില്ല. ഇതോടെ ബലംപ്രയോഗിച്ചാണ് ഇരുവരേയും ഇറക്കിയത്.
എന്തൊക്കെ സംഭവിച്ചാലും ദര്‍ശനം നടത്തിയേ മടങ്ങുള്ളൂവെന്ന് കണ്ണൂര്‍ സ്വദേശിയായ രേഷ്മ പറഞ്ഞു. വ്രതമെടുത്താണ് മാലയിട്ടത്. അതിനാല്‍ ദര്‍ശനം നടത്താതെ പോകില്ലെന്നും രേഷ്മ വ്യക്തമാക്കി. അതേസമയം സ്ത്രീകളെ തടയുന്നത് ഗുണ്ടായിസമാണെന്ന് ദേവസ്വം മന്ത്രി പറഞ്ഞു.

English summary
reshma nishanth about sabarimala entry and protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X