നിഥിനയെ അഭിഷേക് കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തി; സുരക്ഷാ ജീവനക്കാരൻ്റെ പ്രതികരണം
കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിന് സമീപം വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി കോളേജിലെ സുരക്ഷാ ജീവനക്കാരൻ. ആക്രമണം നടന്നത് വഴക്കിന് ശേഷമായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. അഭിഷേക് ബൈജും നിഥിന മോളും തമ്മിൽ തർക്കിക്കുന്നത് കണ്ടിരുന്നു.

പെട്ടെന്നാണ് നിഥിനയെ അഭിഷേക് കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തി നിലത്തു കിടത്തിയത്. സ്ഥലത്ത് പൊലീസെത്തും വരെയും പ്രതി ശാന്തനായിരുന്നതായും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. അതേസമയം, സംഭവം ക്രൂരമാണെന്നും നാട്ടിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മന്ത്രി വി എൻ വാസവൻ മുന്നറിയിപ്പുനൽകി.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ സഹപാഠിയായ വിദ്യാർഥിനിയെയാണ് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിൻ്റെ നടുക്കത്തിൽ നിന്ന് പാലാ ഇനിയും മുക്തമായിട്ടില്ല. കോളേജിൽ പരീക്ഷക്ക് എത്തിയപ്പോഴായിരുന്നു അഭിഷേക് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലയോലപ്പറമ്പ് സ്വദേശി നിഥിന (22) ആണ് കൊല്ലപ്പെട്ടത്. സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നാംവർഷ ഫുഡ് പ്രോസസിങ് വിദ്യാർഥിനിയായിരുന്നു നിഥിന.

അതേസമയം, സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച കോളേജിലെ സുരക്ഷാ ജീവനക്കാരൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. അഭിഷേക് ബൈജുവും നിഥിനയും തമ്മിൽ വഴക്കിട്ടിരുന്നതായും വലിയ തർക്കങ്ങൾക്ക് ശേഷമാണ് അഭിഷേക് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.പെട്ടെന്നാണ് നിഥിനയെ അഭിഷേക് കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തി നിലത്തു കിടത്തിയത്. സ്ഥലത്ത് പൊലീസെത്തും വരെയും പ്രതി ശാന്തനായിരുന്നതായും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.

പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം മാത്രമേ കൊലപാതകത്തിനുള്ള കാരണം വ്യക്തകുകയുള്ളൂവെന്ന് സംഭവസ്ഥലത്തെത്തിയ കോട്ടയം എസ്പി ഡി ശിൽപ്പ പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയത് പേപ്പര്‍കട്ടര്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല. പ്രതി സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. പ്രതിയില്‍ നിന്നും കാര്യങ്ങള്‍ തേടിയിട്ടില്ല. കൂടുതല്‍ മനസിലാക്കാനുണ്ട്. ക്യാമ്പസില്‍ അധ്യാപകരും വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള അപ്പോഴാണ് സംഭവം നടന്നത്. കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്നും എസ് പി വ്യക്തമാക്കി.

പ്രാരംഭഘട്ടത്തിൽ തന്നെ ഇത്തരം അക്രമ ശ്രമങ്ങളുണ്ടായാൽ പെൺകുട്ടികൾ പൊലീസിനോട് പരാതിപ്പെടാൻ തയ്യാറാകണം. അതിനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തുണ്ട്. ഇതിനു വിമുഖത കാണിക്കുമ്പോഴാണ് പലതരത്തിലുള്ള ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് പോലും പറഞ്ഞു തീർത്താൽ തീരാവുന്ന പ്രശ്നങ്ങളുള്ള പല സംഭവങ്ങളും നയിക്കുന്നത്. ഇക്കാര്യത്തിൽ പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും എസ് പി ചൂണ്ടിക്കാട്ടി. അതേസമയം, ഇത്തരത്തിലുള്ള പൈശാചിക സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് മന്ത്രി വി എൻ വാസവൻ മുന്നറിയിപ്പ് നൽകി.
Recommended Video
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications