Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുട്ടറോസ്റ്റിന് വ്യത്യാസമുണ്ട്, ഇത് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ടത്' - ഹോട്ടൽ ഉടമ

ആലപ്പുഴ: ഹോട്ടലുകൾ ഭക്ഷണത്തിന് അമിത വില ഈടാക്കി എന്ന ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജന്റെ പരാതിയിൽ പ്രതികരണവുമായി ഹോട്ടൽ ഉടമ രംഗത്ത്. ഹോട്ടലിൽ നൽകുന്ന മുട്ടറോസ്റ്റിന് വ്യത്യാസം ഉണ്ടെന്നാണ് ഹോട്ടലുടമ പറയുന്നത്.

മുട്ട റോസ്റ്റിൽ അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേർത്താണ് നൽകുന്നത്. ഈ കാരണത്താലാണ് വിലയിൽ വ്യത്യാസം ഉണ്ടാകുന്നതെന്ന് പരാതിക്ക് പിന്നാലെ ഹോട്ടൽ അധികൃതർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

വിവിധ വിഭവങ്ങളുടെ വില സംബന്ധിക്കുന്ന വിവരങ്ങൾ ഹോട്ടൽ മേശപ്പുറത്തുള്ള മെനു കാർഡിൽ ഉണ്ട്. നൽകി വരുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരത്തിന് അനുസരിച്ചാണ് വില ഈടാക്കുന്നത്.

1

1.70 ലക്ഷം വാടക ഇനത്തിലും ഒരു ലക്ഷം രൂപ വൈദ്യുതി നിരക്ക് ഇനത്തിൽ ചിലവുണ്ട്. ഹോട്ടലിൽ ഈടാക്കുന്ന മുട്ട റോസ്റ്റ് നിരക്ക് 50 രൂപയാണ് എന്നും അധികൃതർ വ്യക്തമാക്കി. ഹോട്ടലിന് എതിരെ എംഎൽഎ ആലപ്പുഴ കളക്ടറിന് പരാതി നൽകിയിരുന്നു. പരാതി ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥർ ഹോട്ടലിലേക്ക് നേരിട്ടെത്തി. ഈ അന്വേഷണത്തിൽ ആയിരുന്നു ഹോട്ടലുടമകൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചേർത്തല താലൂക്ക് സപ്ലൈ ഓഫീസർ ആർ ശ്രീകുമാരൻ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പരിശോധനയാണ് ഹോട്ടലിൽ നടന്നത്.

2

കണിച്ചുകുളങ്ങരയിലെ ഹോട്ടലിലായിരുന്നു പരിശോധന. മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് ഇവിടെ ഭക്ഷണത്തിന് ഉയർന്ന വില ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി എന്നാണ് വിവരം. . അന്വേഷണ റിപ്പോർട്ട് സപ്ലൈ ഓഫീസർ കളക്ടറിന് നൽകിയിരുന്നു. സ്റ്റാർ ക്യാറ്റഗറി വിഭാഗത്തിൽ ഉൾപ്പെട്ടതാണ് എംഎൽഎ പരാതിപ്പെട്ട ഈ ഹോട്ടൽ.

3

അതേസമയം, ഹോട്ടലുകളിൽ ഭക്ഷണത്തിന് ഈടാക്കുന്ന അമിത വിലയ്‌ക്ക് എതിരെ ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍ ഇന്നലെയാണ് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്. ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടി ഉണ്ടാകണം എന്ന ആവശ്യവുമായി ആലപ്പുഴ ജില്ലാ കളക്ടർക്ക് എംഎൽഎ പരാതി നൽകുകയായിരുന്നു. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയിരുന്നു. ഇതിന് എതിരെയാണ് എംഎൽഎ കളകട്ർക്ക് പരാതി നൽകിയത്.

4

ഹോട്ടലുകൾ അമിത വില ഈടാക്കിയാൽ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് എംഎൽഎ പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. അഞ്ച് അപ്പവും 2 മുട്ടക്കറിയുമാണ് കഴിച്ചത്. എന്നാൽ, ഹോട്ടൽ ബില്ലിട്ടത് 184 രൂപയാണ്. ഈ സംഭവത്തിന് പിന്നാലെയാണ് എംഎൽഎ രംഗത്ത് എത്തിയത്.

5

സംഭവത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെ ; - 'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്ന് പോകുന്ന വലുപ്പത്തിലുള്ള 1 അപ്പത്തിന്റെ 15 വില രൂപ. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും. അതിന് നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഒന്നും അല്ല. എസി ഹോട്ടലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല അവിടെ. വില വിവര പട്ടിക ആ ഹോട്ടലിൽ പ്രദർശിപ്പിച്ചിട്ടില്ല'

6

ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്. രണ്ടു കറികൾ മാത്രമുള്ള വെജിറ്റേറിയൻ ഊണിന് ചില ഹോട്ടലുകളിൽ നൽകേണ്ടി വരുന്നത് നൂറ് രൂപ ആണ്. എന്നാൽ ഊണിന് 30 രൂപയും ഒരു ചായക്ക് അഞ്ചു രൂപയും ഈടാക്കുന്ന സാധാരണക്കാരുടെ ഹോട്ടലുകളും ഇപ്പോൾ ഉണ്ട്.

7

ഇത്തരം ഹോട്ടലുകൾ നിലനിൽക്കുമ്പോഴാണ് മറ്റ് ചിലർ കൊള്ള ലാഭം ഉണ്ടാക്കി വിലക്കയറ്റം നടത്തുന്നത്. ഈ വിഷയങ്ങൾ ആരോപിച്ചാണ് ആലപ്പുഴ ജില്ലാ കളക്ടറിന് എംഎൽഎ പരാതി കൊടുത്തത്. എംഎൽഎയുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ നടപടി എടുക്കാൻ തീരുമാനിച്ചിരുന്നു. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനും ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+