അടൂര്‍ പ്രകാശ് നല്‍കിയ പട്ടയം ചന്ദ്രശേഖരന്‍ റദ്ദാക്കി; ഒന്നും രണ്ടുമല്ല ആയിരങ്ങള്‍, കാരണം?
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ പട്ടയങ്ങള്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ റദ്ദാക്കി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പത്തനംതിട്ട ജില്ലയില്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. ആറ് വില്ലേജുകളിലായി നല്‍കിയ 1843 പട്ടയങ്ങളാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്.
പട്ടയങ്ങള്‍ നിയമ പ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് പട്ടയം റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയത്. അടൂര്‍പ്രകാശ് റവന്യൂമന്ത്രിയായിരിക്കെയാണ് പട്ടയം വിതരണം ചെയ്തത്.

യുഡിഎഫ് പട്ടയം
മുന്‍ യുഡിഎഫ് ഭരണകാലത്ത് നല്‍കിയ 1843 പട്ടയങ്ങളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. പത്തനംതിട്ടയിലെ ആറ് വില്ലേജുകളില്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

നിയമപ്രകാരമല്ല
പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് റദ്ദാക്കിയിരിക്കുന്നത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയതിനനുസരിച്ചാണ് പട്ടയം റദ്ദാക്കിയത്.

വനംവകുപ്പിനെ തള്ളി
പട്ടയഭൂമിയായി നല്‍കിയത് വനഭൂമിയാണെന്നും അതിനാല്‍ തന്നെ പട്ടയം നല്‍കാനാകില്ലെന്നും വനംവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂട്ടാക്കാതെയാണ് അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കെ പട്ടയം വിതരണം ചെയ്തത്.

4835 ഏക്കര്‍
4835 ഏക്കര്‍ സ്ഥലത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍, കോന്നിത്താഴം, അരുവാപ്പുലം കലഞ്ഞൂര്‍ വില്ലേജുകളിലാണ് പട്ടയം വിതരണം ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ അനുമതി
സീതത്തോട്, തണ്ണിത്തോട്, ചിറ്റാര്‍ വില്ലേജുകളിലെ ഭൂമി വനഭൂമിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പതിച്ചു നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഡിഎഫ്ഒ 2015 ഡിസംബറില്‍ കോന്നി തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

4126 കൈവശക്കാര്‍ക്ക്
ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് അടൂര്‍ പ്രകാശ് യോഗം വിളിച്ച് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. 4865 ഏക്കര്‍ ഭൂമി 4126 കൈവശക്കാര്‍ക്കായി പട്ടയമായി നല്‍കാനായിരുന്നു തീരുമാനം.

പട്ടയ മേള നടത്തി
കഴിഞ്ഞ വര്‍ഷം പട്ടയ മേള നടത്തിയാണ് പട്ടയം കൈമാറിയത്. എന്നാല്‍ ഇത് വനഭൂമിയാണെന്ന് വനംവകുപ്പ് ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് പട്ടയങ്ങള്‍ റദ്ദാക്കാന്‍ മന്ത്രി ഉത്തരവിട്ടത്.












Click it and Unblock the Notifications