അരിവില കുതിക്കുന്നു!! ഒരാഴ്ചയ്ക്കിടെ കൂടിയത്...കാരണം? പിന്നില്‍ കളിക്കുന്നത് അവര്‍...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും അരിവില കുത്തനെ ഉയരുന്നു. കേരളത്തില്‍ വിളയുന്ന മട്ടയരിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചു രൂപയാണ്. ഓണം വരാനിരിക്കെ കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്.

ഭര്‍ത്താവിന്റെ പീഡനം...വീട്ടമ്മ ചെയ്തത് ഞെട്ടിക്കും!! മകളെയും കൂട്ടി ഓട്ടോയില്‍...പിന്നീട് നടന്നത്

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തര്‍ക്കം പുത്തരിയല്ല; വഷളായത് ആ ചര്‍ച്ചകള്‍ക്ക് ശേഷം!! കനപ്പിച്ചത് ഇവരാണ്?

1

കേരളത്തില്‍ അരിവില അടുത്തിടെ 50 രൂപ വരെയെത്തിയിരുന്നു. എന്നാല്‍ ബംഗാളില്‍ നിന്നും മറ്റും അരിയിറക്കി സര്‍ക്കാര്‍ ഈ വില ഒരുവിധം നിയന്ത്രിച്ചു നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അപ്പുറമായിരിക്കുകയാണ് കാര്യങ്ങള്‍.

2

ആന്ധ്രയില്‍ നിന്നുള്ള ജയ അരിക്ക് ചില്ലറ വിപണിയില്‍ 45 രൂപ വരെയെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇതു 40 രൂപയായിരുന്നു. സുലേഖ അരിയുടെ വില 41 രൂപയില്‍ നിന്നു 43 ആയി ഉയര്‍ന്നു. നെല്ല് ആവശ്യത്തിനു ലഭിക്കുന്നില്ലെന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ പറയുന്നത്. പക്ഷെ 2016ലേതു പോലെ ഡിമാന്‍ഡ് കൂടുമെന്ന് കരുതി കര്‍ഷകര്‍ നെല്ല് പൂഴ്ത്തി വച്ചിരിക്കുകയാണെന്നാണ് സംശയം. ആന്ധ്ര ലോബിയുടെ ഒത്തുകളിയാണ് അരിവില കൂടാന്‍ കാരണമെന്നും സൂചനയുണ്ട്.

English summary
Rice price increasing kerala again.
Please Wait while comments are loading...