'മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുത്' - അഷ്‌റഫ് താമരശ്ശേരി പറയുന്നു
കൊച്ചി: വ്‌ളോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി റിഫ മെഹ്നുവിന്റെ മരണത്തിൽ പ്രതികരണവുമായി പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി രംഗത്ത്. മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
യു എ ഇയിൽ ഒരാൾ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. ആ മൃതദേഹം എത്രയും പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കും. അത്തരത്തിലൊരു സംവിധാനമാണ് യു എ ഇയിൽ ഉളളത്. ഫോറന്‍സിക് സംഘത്തിന് എന്തെങ്കിലും തരത്തിലുളള സംശയം തോന്നിയാല്‍ മാത്രം പോസ്റ്റുമോര്‍ട്ടം പോലുളള നടപടികളിലേക്ക് കടക്കുമെന്നും അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി.
അതേസമയം, വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും അതിന് ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടെന്നും അഷ്‌റഫ് താമരശ്ശേരി ആരോപിച്ചു.ഇത്തരത്തിലുളള വിഷയങ്ങളിൽ താൻ ഒരു പൈസ പോലും ഇതുവരെ വാങ്ങിയിട്ടില്ല.

അത് താൻ പ്രതീക്ഷിക്കുന്നില്ല. അഥവാ താൻ ഒരു രൂപ വാങ്ങിച്ചെന്നോ പണം വാങ്ങിയെന്ന് തെളിയുകയോ ചെയ്താൽ ഈ പണി അവസാനിപ്പിക്കുമെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. റിഫയുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ; -
കോഴിക്കോട് ജില്ലയിലെ റിഫ മെഹ്നു ഇവിടുന്ന് ആത്മഹത്യ ചെയ്തിട്ട് അവരുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിട്ടു. ഓണ്‍ലൈന്‍ മീഡിയക്കാര്‍ പലതും പറഞ്ഞിട്ട് ബോഡി രണ്ടാമതും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒരാള്‍ മരണപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ബോഡി നാട്ടിലെത്തിക്കുന്ന സംവിധാനം ജി സി സിയിലുണ്ട്.

ഫോറന്‍സിക്കുകാര്‍ പരിശോധന നടത്തിയാല്‍ പിന്നെ അതില്‍ അപ്പീല്‍ ഇല്ല. നൂറ് ശതമാനം ശരിയായിരിക്കും. ഈ വിഷയത്തില്‍ വീഡിയോ ചെയ്ത കാദര്‍ കരിപ്പടി തന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നമ്മുടെ നാട്ടിലെ പോലെയല്ല, ഇവിടെ മരിച്ചാല്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തും. അവര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമെ പോസ്റ്റുമോര്‍ട്ടമുള്‍പ്പടെയുളള നടപടികളിലേക്ക് കടക്കേണ്ടതുളളൂ.

റിഫയുടേത് ആത്മഹത്യയാണെന്ന തെളിവ് ഇവര്‍ക്ക് ലഭിച്ചിരുന്നു. അവര്‍ ഒരു ചതിയും ചെയ്യില്ല. അവരുടെ മനസ്സ് അതിന് അനുവദിക്കില്ല. എന്നാല്‍, നമ്മുടെ നാട്ടിലാണെങ്കില്‍ പൊലീസും കോടതിയും ഒന്നോ രണ്ടോ മാധ്യമങ്ങളുടെ സമ്മര്‍ദത്തില്‍ മൃതദേഹം മാന്തും. ഇതിലെല്ലാം അഷ്‌റഫ് താമരശ്ശേരി വിശദീകരണം നല്‍കിയാല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞാണ് കാദര്‍ കരിപ്പടി അന്ന് പറഞ്ഞത്. എന്നാല്‍, അത് ചെയ്തില്ല. ഇതിനൊന്നും താനിത് വരെ ഒരു പൈസപോലും വാങ്ങിയിട്ടില്ല ഇത്തരം കാര്യങ്ങള്‍ ചെയ്തത്.
പൂക്കൾ ധരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; കിടിലൻ ലുക്കാണ്; ചിത്രങ്ങളോ....നല്ല അടിപൊളി വൈറൽ

ഒരാള്‍ മരിച്ചാല്‍ എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും മരണ സര്‍ട്ടിഫിക്കറ്റും ആര്‍ക്കും നല്‍കേണ്ടതില്ലെന്നുളള തീരുമാനമെടുക്കുന്നത് മരിച്ചവരുടെ കുടുംബത്തെ ഓര്‍ത്താണ്. ഇന്ത്യന്‍ എം ബ സിയും കോണ്‍സുലേറ്റ് അടക്കമുളളവര്‍ കൃത്യമായ രേഖകള്‍ പരിശോധിച്ചാണ് ഓരോ കാര്യങ്ങളിലും അനുമതി നല്‍കുന്നത്.

യു എ ഇയ്ക്ക് ഈ രാജ്യത്തിന്റേതായ നിയമമുണ്ട്.ഒരു രൂപ വാങ്ങിച്ചാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്ന് തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യും. മരിച്ച മക്കളുടെ മയ്യത്ത് രണ്ടാമത് തോണ്ടുന്ന പണി ഉണ്ടാക്കി വയ്ക്കരുതെന്ന അപേക്ഷ മാത്രമെയുളളൂ' - അഷ്‌റഫ് താമരശേരിയുടെ വാക്കുകൾ.












Click it and Unblock the Notifications