കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടികൾക്ക് പീഡനം പണ്ട് മാത്രം', ഇന്നസെന്റിനെ ചോദ്യം ചെയ്ത് റിമ കല്ലിങ്കൽ, പീഡനമുണ്ടെന്ന് സമ്മതിക്കൂ

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയായത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്ങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും രൂപീകരിച്ചു. നടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നത് സിനിമയിലെ യാഥാര്‍ത്ഥ്യമാണ്. പണ്ട് മാത്രമായിരുന്നു പീഡനമെന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്റിന്റെ വാദത്തെ ചോദ്യം ചെയ്ത് റിമ കല്ലിങ്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ദിലീപിന് പിന്നാലെ സുരേഷ് ഗോപിക്കും കണ്ടകശനി.. ബിജെപി എംപിയായ നടനെതിരെ പരാതി.. എല്ലാം വ്യാജം!ദിലീപിന് പിന്നാലെ സുരേഷ് ഗോപിക്കും കണ്ടകശനി.. ബിജെപി എംപിയായ നടനെതിരെ പരാതി.. എല്ലാം വ്യാജം!

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യംഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും! മതംമാറ്റാൻ പോപ്പുലർ ഫ്രണ്ടിന് ഹവാല പണം? ഒളിക്യാമറയിൽ ഞെട്ടി രാജ്യം

പ്രബലർ ദിലീപിനൊപ്പം

പ്രബലർ ദിലീപിനൊപ്പം

നടി ആക്രമിക്കപ്പട്ടപ്പോള്‍ സ്വാഭാവികമായും കേരളം മുഴുവന്‍ ആ പെണ്‍കുട്ടിക്കൊപ്പം നിന്നു. എന്നാല്‍ മലയാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിനിമയിലെ പ്രബലര്‍ ദിലീപിന് പിന്നില്‍ അണി നിരക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

വഴുവഴുപ്പൻ നിലപാട്

വഴുവഴുപ്പൻ നിലപാട്

താരസംഘടനായ അമ്മ പോലും പ്രത്യക്ഷത്തില്‍ തന്നെ ദിലീപ് അനുകൂല നിലപാട് സ്വീകരിച്ചു തുടക്കത്തില്‍. കുറ്റാരോപിതനായ ദിലീപിനൊപ്പവും ആക്രമിക്കപ്പെട്ട നടിക്കൊപ്പവും എന്ന വഴുവഴുപ്പന്‍ നിലപാടായിരുന്നു താരസംഘടനയുടേത്.

ഇന്നസെന്റ് പറഞ്ഞത്

ഇന്നസെന്റ് പറഞ്ഞത്

ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. തുടര്‍ന്ന് നിലപാട് വിശദീകരിക്കാന്‍ അമ്മ പ്രസിഡണ്ട് ഇന്നസെന്റ് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനവും വിവാദത്തിലായി. മോശം നടിമാരാണ് പീഡിപ്പിക്കപ്പെടുന്നത് എന്ന തരത്തിലായിരുന്നു അമ്മ പ്രസിഡണ്ടിന്റെ പരാമര്‍ശം

പീഡനം പണ്ട് മാത്രമോ

പീഡനം പണ്ട് മാത്രമോ

ഇന്നത്തെക്കാലത്ത് മലയാള സിനിമയില്‍ നടികള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്നും അത് പണ്ട് മാത്രം ഉണ്ടായിരുന്നതാണ് എന്നും എംപി കൂടിയായ നടന്‍ പറഞ്ഞുവെച്ചു. ഇതിനെതിരെയാണ് റിമ കല്ലിങ്കല്‍ നിലപാടെടുത്തിരിക്കുന്നത്.

സുരക്ഷ വലിയ വിഷയമാണ്

സുരക്ഷ വലിയ വിഷയമാണ്

സിനിമയിലെ സ്ത്രീകളുടെ സുരക്ഷ വലിയൊരു വിഷയം തന്നെയാണ്. ലൈംഗിക പീഡനമൊക്കെ പണ്ട് മാത്രം ഉണ്ടായിരുന്നതാണ് എന്ന് അമ്മ പ്രസിഡണ്ട് പറയുമ്പോള്‍ സങ്കടം തോന്നുന്നത് അതുകൊണ്ടാണ് എന്ന് റിമ കല്ലിങ്കല്‍ ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മുറിക്കുള്ളില്‍ ആനയുണ്ടെന്ന് സ്ഥാപിച്ചെടുക്കേണ്ട സ്ഥിതി

മുറിക്കുള്ളില്‍ ആനയുണ്ടെന്ന് സ്ഥാപിച്ചെടുക്കേണ്ട സ്ഥിതി

മുറിക്കുള്ളില്‍ ആനയുണ്ടെന്ന് സ്ഥാപിച്ചെടുക്കേണ്ട സ്ഥിതിയാണ്. എന്നിട്ടല്ലേ അതിനെ പുറത്താക്കാനാവൂ എന്ന് റിമ പറയുന്നു. സിനിമയില്‍ ഇങ്ങനെ ഒരു പ്രശ്‌നമുണ്ട് എന്നെങ്കിലും സമ്മതിക്കണം. എന്നാലെ അക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ.

ചിലരുടെ പ്രശ്നം മാത്രമല്ല

ചിലരുടെ പ്രശ്നം മാത്രമല്ല

ചില നടിമാരുടെ പ്രശ്‌നം മാത്രം സമൂഹം എന്തിന് ഏറ്റെടുക്കണം എന്നാണ് ചിലര്‍ ചോദിക്കുന്നത്. അത് അങ്ങനെ അല്ലെന്ന് റിമ പറയുന്നു. ഘടനയില്‍ അത്രയേറെ പിന്തിരിപ്പനായിരിക്കുന്ന വ്യവസായമാണ് സിനിമ. അതില്‍ നിന്നും വരുന്ന ഉല്‍പ്പന്നമാണ് സമൂഹത്തിന്റെ മുഖ്യ വിനോദ ഉപാധി എന്നത് മറക്കരുത്.

സമൂഹത്തിന് ബാധ്യതയുണ്ട്

സമൂഹത്തിന് ബാധ്യതയുണ്ട്

ഈ വ്യവസായത്തെ നന്നാക്കേണ്ടത് അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ബാധ്യതയാണ് എന്നും റിമ പറയുന്നു.സിനിമയില്‍ കുറച്ചാളുകള്‍ മാത്രമാണ് നേട്ടം കൊയ്യുന്നത്. ബാക്കിയുള്ളവര്‍ക്കും കൂടി നേട്ടമുണ്ടാകണം. ഈ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്

സ്വതന്ത്രമായി ചിന്തിക്കാനുള്ള സമയം

സ്വതന്ത്രമായി ചിന്തിക്കാനുള്ള സമയം

പ്രതിഫലം അടക്കമുള്ള കാര്യങ്ങളില്‍ കടുത്ത വിവേചനമുണ്ട്. ഒരു നിര്‍മ്മാതാവിനോട് എന്തൊക്കെ ആവശ്യപ്പെടാം എന്നൊന്നും ആരും ചിന്തിക്കുന്നില്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് സ്വന്തമായി ചിന്തിക്കാനുള്ള സമയം ആയിക്കഴിഞ്ഞുവെന്ന് റിമ ഓര്‍മ്മപ്പെടുത്തുന്നു.

കൂട്ടായ്മയെ എന്തിനാണ് ഭയം

കൂട്ടായ്മയെ എന്തിനാണ് ഭയം

വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തിക്കുന്നത് എല്ലാവര്‍ക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം സിനിമയില്‍ ഉണ്ടാകണമെന്നലക്ഷ്യത്തോടെയാണ്. സ്ത്രീകളുടെ കൂട്ടായ്മയെ ചിലര്‍ എന്തിനാണ് ഭയക്കുന്നത് എന്നും റിമ കല്ലിങ്കല്‍ ചോദിക്കുന്നു.

English summary
Rima Kallingal questions Innocent for his remarks on woman harrassment in Cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X