റിമ കല്ലിങ്കലിന് കുഞ്ചാക്കോ ബോബനോടുള്ള ഇഷ്ടം ഇതുകൊണ്ടായിരുന്നു അല്ലേ?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ മൊഴി പുറത്തുവന്നതോടെ നടനോട് വനിതാ സംഘടനകള്‍ക്കുള്ള ഇഷ്ടത്തിന്റെ കാരണവും വെളിപ്പെട്ടു. നടിക്കെതിരായ ആക്രമണത്തില്‍ തുടക്കം മുതല്‍ വനിതാ സംഘടനയ്ക്ക് പിന്നില്‍ നിന്നും ശക്തമായ പിന്തുണ കുഞ്ചാക്കോ ബോബന്‍ നല്‍കിയിരുന്നതായാണ് സൂചന.

യുഎന്നില്‍ ജെറൂസലേം വോട്ടെടുപ്പ്: തങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് സഹായം നല്‍കില്ലെന്ന് ട്രംപിന്റെ ഭീഷണി

കുഞ്ചാക്കോ ബോബന്റെ മൊഴിയിലും അക്കാര്യം വ്യക്തമാണ്. മഞ്ജുവിന്റെ തിരിച്ചുവരവ് ദിലീപ് തടയാന്‍ ശ്രമിച്ചെന്നും ആക്രമണത്തിനിരയായ നടിയുമായി ദിലീപിന് വൈരാഗ്യമുണ്ടെന്നും നടന്‍ നല്‍കിയ മൊഴിയിലുണ്ട്. മാത്രമല്ല, ആക്രമിക്കപ്പെട്ട നടിയെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ദിലീപ് ശ്രമിച്ചതായുള്ള കാര്യവും കുഞ്ചാക്കോ ബോബന്‍ സൂചിപ്പിക്കുന്നു.

kunchako-rima-

കുഞ്ചാക്കോ ബോബനെ അമ്മയുടെ പ്രസിഡന്റാക്കണമെന്ന രീതിയില്‍ നേരത്തെ വനിതാ സംഘടനകള്‍ പ്രതികരിച്ചിരുന്നു. നടന്‍ സ്ത്രീകളെ അത്യധികം ബഹുമാനിക്കുന്നയാളാണെന്നും നായക പ്രാധാന്യമില്ലാത്ത സിനിമകളില്‍ അഭിനയിക്കാന്‍ മടിയില്ലെന്നും റിമ കല്ലിങ്കല്‍ പറഞ്ഞതും വാര്‍ത്തയായി.

കൂടാതെ, കുഞ്ചാക്കോ ബോബന്‍ ഒരു പ്രതിഭാസമാണെന്നും മറ്റും പുകഴ്ത്താനും റിമ മടിച്ചില്ല. നടനോടുള്ള റിമയുടെ സ്‌നേഹം നടി ആക്രമിക്കപ്പെട്ട കേസില്‍ നല്‍കിയ പൂര്‍ണ പിന്തുണയെ തുടര്‍ന്നായിരിക്കാം. സിനിമാ മേഖലയില്‍ നടിമാരോട് പലരും അപമര്യാദയോടെ പെരുമാറുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ അവരെ ബഹുമാനിക്കുന്നതും നടിമാരുടെ സ്‌നേഹം പിടിച്ചുപറ്റാനിടയായി.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
why rima kallingal praise kunchacko boban

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്