കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഋഷിരാജ് സിങിന് ദേഷ്യം, സ്ഥാനമൊഴിഞ്ഞേക്കും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ദേഷ്യത്തിലാണ്. അതും സര്‍ക്കാരിനോട്... കടുത്ത ദേഷ്യത്തില്‍... ഒരുപക്ഷേ സ്ഥാനമൊഴിയാന്‍ പോലും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം എന്ന് ഋഷിരാജ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ നിയമം പിന്‍വലിച്ചതായി കഴിഞ്ഞ ദിവസം അറിയിച്ചു. ഇതിനോടാണ് ഋഷിരാജ് സിങിന്റെ പ്രതിഷേധം.

Rishiraj Singh

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ഇപ്പോള്‍ അവധിയിലാണ്. ഈ അവധി ഒരു മാസം കൂടി നീട്ടി നല്‍കാന്‍ അദ്ദേഹം അപേക്ഷ കൊടുത്തിട്ടുണ്ട്. താന്‍ നടപ്പിലാക്കിയ നിയമം ഒരുകൂടിയാലോചന പോലും ഇല്ലാതെ പിന്‍വലിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ഋഷിരാജ് സിങിനുള്ളത്. അവധി തീര്‍ന്നതിന് ശേഷം അദ്ദേഹം സ്ഥാനം ഒഴിഞ്ഞേക്കുമെന്നും വാര്‍ത്തകളുണ്ട്.

ജനങ്ങള്‍ കയ്യടിച്ച് സ്വീകരിച്ച നിയമ പിന്‍വലിച്ചതില്‍ വിഷമമുണ്ടെന്നാണ് ഋഷിരാജ് സിങ് പറഞ്ഞത്. എന്നാല്‍ നിയമം പിന്‍വലിച്ചത് സംബന്ധിച്ച് മറ്റുപ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഭരണകക്ഷി എംഎല്‍എ ആയ ശിവദാസന്‍നായരാണ് പിന്‍സീറ്റ് യാത്രക്കാരുടെ സീറ്റ്‌ബെല്‍റ്റ് പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. നിയമം നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ട് തന്നെ യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്നും ഗതാഗത മന്ത്രി നിയമസഭയെ അറിയിച്ചു.

ഇത്രമാത്രമല്ല... ഋഷിരാജ് സിങ്ങിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു ശിവദാസന്‍ നായര്‍. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നായിരുന്നു ആക്ഷേപം.

ഭരണകക്ഷിയിലെ എംഎല്‍എമാരില്‍ ഭൂരിപക്ഷം പേരും ഋഷിരാജ് സിങിനെതിരെയാണ് പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് മാത്രം സിങിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

English summary
Rishiraj Singh angry with government decision on seat belt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X