ആര്‍ജെ രാജേഷ് കൊലപാതകം: കൊല നടത്തിയത് ഖത്തര്‍ വ്യവസായിയുടെ ചങ്ക് കൂട്ടുകാരന്‍ സ്വാലിഹ്
റേഡിയോ ജോക്കിയായിരുന്ന രാജേഷ് കുമാറിന്‍റെ കൊലപാതകത്തില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. രാജേഷിന്‍റെ അടുപ്പക്കാരിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്തതെന്ന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത് പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതേസമയം കേസിന്‍റെ മുഖ്യ സൂത്രധാരനായ അലിഭായ് എന്ന സ്വാലിഹ് വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് രാജേഷിന്‍റെ അടുപ്പക്കാരിയായ വീട്ടമ്മയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അതിനെ പോലീസ് തള്ളി.

ഖത്തര്‍ വ്യവസായിയായ സത്താര്‍
ഖത്തറില്‍ വ്യവസായിയായ സത്താറാണ് യുവതിയുടെ ഭര്‍ത്താവ് എന്ന് പോലീസ് തിരിച്ചറിഞ്ഞു. ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് സത്താറിന്‍റെ ഭാര്യയായ യുവതിയുമായി അടുത്ത ബന്ധത്തിലായിരുന്നു. ഇത് സത്താര്‍ മനസിലാക്കിയതോടെയാണ് രാജേഷ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. എന്നാല്‍ ഇതോടെ യുവതിയും സത്താറും തമ്മിലുളള ബന്ധത്തില്‍ വിള്ളലുകള്‍ വന്നു. രാജേഷുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പല തവണ സത്താര്‍ ആവശ്യപ്പെട്ടിട്ടും യുവതി തയ്യാറായില്ല. ഇതിനെ ചൊല്ലി ഇരുവരും ബന്ധം വേര്‍പിരിയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. ഇതോടെ മാനസികമായി സത്താര്‍ തളര്‍ന്നു. തുടര്‍ന്ന് ഖത്തറില്‍ വെച്ച് തന്നെ രാജേഷിന് നേരെ സത്താര്‍ വധ ഭീഷണി മുഴക്കി. പ്രശ്നം രൂക്ഷമായതോടെയാണ് രാജേഷ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തിയത്. നാട്ടിലെത്തിയിട്ടും രാജേഷ് തന്‍റെ ഭാര്യയുമായി ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ രാജേഷിനെ കൊല്ലാന്‍ ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത്.

സത്താറിന്‍റെ 'ചങ്ക്' ആയ സ്വാലിഹ്
കേസിലെ മുഖ്യപ്രത് കൊല്ലം ഓച്ചിറ സ്വദേശിയായ സ്വാലിഹ് ബിന്‍ ജലീല്‍ ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് കൊല നടത്തിയത്. നാട്ടില്‍ ജിംനേഷ്യത്തില്‍ ട്രെയിനറായിരുന്ന സ്വാലിഹ് നാല് വര്‍ഷം മുന്‍പാണ് ഖത്തറില്‍ എത്തിയത്. ഖത്തറില്‍ സത്താറിന്‍റെ ഉടമസ്ഥതയിലുള്ള ജിം സെന്‍ററില്‍ ട്രെയിനറായത് മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധത്തിലായിരുന്നു. സത്താറിനെ ജ്യേഷ്ഠ സഹോദരനെ പോലെ കണ്ട സ്വാലിഹിന് സത്താറിന്‍റെ കുടുംബ ജീവിതം തകര്‍ന്നത് സഹിക്കാനായിരുന്നില്ല. സ്വാലിഹ് തന്നെ വിഷയത്തില്‍ പലപ്പോഴായി ഇടപെട്ടിട്ടുണ്ടെങ്കിലും ഒരുതരത്തിലും യുവതിയും രാജേഷും ബന്ധം പിരിയാന്‍ തയ്യാറാവാഞ്ഞത് ഇരുവര്‍ക്കും രാജേഷിനോട് വന്‍ പകയ്ക്ക് കാരണമായി.

മൂന്നാം നാള്‍ നാടുവിട്ടു
ഒറ്റദിവസം കൊണ്ടാണ് സ്വാലിഹ് രാജേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്. കൊലനടത്തുന്നതിന് തലേദിവസം ഇയാള്‍ കേരളത്തിലെത്തി. കായംകുളം സ്വദേശിയായ ഗുണ്ടാതലവന്‍ അപ്പുണ്ണിയെ കൂടെകൂട്ടിയ സ്വാലിഹ് പ്ലാനുകള്‍ എല്ലാം അപ്പുണ്ണിയോട് വ്യക്തമാക്കി. ഇവരുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് കൊലപാതകം വടത്തിയത്. പുലര്‍ച്ചയോടെ കൃത്യം നടപ്പാക്കിയ സ്വാലിഹ് ഒറ്റയ്ക്ക് തൃശ്ശൂരിലെത്തി. പിന്നീട് അവിടുന്ന് ബംഗ്ലൂരില്‍ എത്തി ദില്ലി വഴി കാഠ്മണ്വിലേക്ക് കടന്നു. മൂന്നാം നാള്‍ തന്നെ ഖത്തറിലേക്ക് തിരിച്ച് പോകുകയും ചെയ്തു.

ഖത്തര്‍ പോലീസിന്‍റെ സഹായം തേടി
അതേസമയം കൊലയ്ക്ക് സഹായിച്ച രണ്ട് പേര്‍ നാട്ടില്‍ തന്നെ ഉണ്ടെന്നാണ് പോലീസ് നിഗമനം. അതേസമയം ഇരുവരുടേയും ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പോലീസിനെ കുഴക്കുന്നുണ്ട്. ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച ആയുധങ്ങളും സംഘമെത്തിയ വാഹനവും പോലീസ് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്.സത്താറിനെ നാട്ടിലെത്തിക്കാനായി പോലീസ് ഖത്തര്‍ പോലീസിന്‍റെ സഹായം തേടി. ഇതിനിടെ സത്താറിന്‍റേയും സ്വാലിഹിന്‍റേയും വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയിട്ടുണ്ട്. സ്വാലിഹിന്‍റെ ഓച്ചിറയിലെ വീട്ടിലും സുഹൃത്തുക്കള്‍ക്ക് ഇടയിലുമാണ് പോലീസ് എത്തിയത്.












Click it and Unblock the Notifications