ആർജെ രാജേഷിനെ വെട്ടിക്കൊന്ന അപ്പുണ്ണിയും പിടിയിൽ! ഇനി അധ്യാപികയുടെ ആദ്യ ഭർത്താവ് സത്താർ മാത്രം...

  • Written By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആർജെ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളിലൊരാളായ അപ്പുണ്ണിയെ പോലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിരുന്ന അപ്പുണ്ണിയെ തമിഴ്നാട്ടിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം മടവൂർ ജംങ്ഷനിലെ സ്റ്റുഡിയോയിൽ വച്ച് ആർജെ രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അപ്പുണ്ണി. കേസിലെ പ്രധാന പ്രതിയായ അലിഭായിയുടെ വലംകൈയായ അപ്പുണ്ണിയും സനുവും ചേർന്നാണ് ആർജെ രാജേഷിനെ ക്രൂരമായി വെട്ടിക്കൊന്നത്. ഇതിനുശേഷം അലിഭായി നേപ്പാൾ വഴി ഖത്തറിലേക്കും അപ്പുണ്ണി ചെന്നൈയിലേക്കും മുങ്ങുകയായിരുന്നു.

അപ്പുണ്ണി...

അപ്പുണ്ണി...

ആർജെ രാജേഷിനെ വെട്ടിക്കൊന്നതിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന അപ്പുണ്ണി രണ്ടാഴ്ചയായി ചെന്നൈയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെനിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ രാജേഷ് വധത്തിലെ പ്രധാന പ്രതികളെല്ലാം പോലീസിന്റെ പിടിയിലായി. കേസിലെ മറ്റു പ്രതികളായ അലിഭായി, തൻസീർ, സ്ഫടികം സ്വാതി, യാസിൻ, സനു എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതി...

പ്രതി...

രാജേഷ് വധക്കേസിൽ പിടിയിലായ അപ്പുണ്ണി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. മാവേലിക്കരയിലെ പ്രദീപ് വധക്കേസിലും, തമിഴ്നാട്ടിലെ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായിരുന്ന ആളാണ് അപ്പുണ്ണി. രാജേഷ് വധത്തിലെ പ്രധാന പ്രതികളിലൊരാളായ അലിഭായിയുടെ സഹായിയായിരുന്ന അപ്പുണ്ണി, അലിഭായി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജേഷിനെ വധിക്കാനുള്ള സംഘത്തിൽ പങ്കാളിയായത്.

ഖത്തറിൽ നിന്ന്...

ഖത്തറിൽ നിന്ന്...

രാജേഷിനെ വധിക്കാൻ കൊട്ടേഷൻ നൽകിയ ഖത്തറിലെ വ്യവസായി സത്താർ മാത്രമാണ് ഇനി കേസിൽ പിടിയിലാകാനുള്ളത്. ഇയാളെ ഖത്തറിൽ നിന്ന് നാട്ടിലെത്തിച്ച് പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഖത്തറിലെ നൃത്താധ്യാപികയായ സത്താറിന്റെ ആദ്യ ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന രാജേഷിനെ വധിക്കാൻ സത്താർ തന്നെയാണ് അലിഭായിക്ക് കൊട്ടേഷൻ നൽകിയത്.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

രാജേഷും നൃത്താധ്യാപികയും തമ്മിലുള്ള അടുപ്പത്തെ തുടർന്നാണ് സത്താറിന്റെ ദാമ്പത്യ ജീവിതം തകർന്നത്. ഈ ബന്ധത്തെ ചൊല്ലി ഇരുവരും വിവാഹ ബന്ധവും വേർപെടുത്തിയിരുന്നു. ഇതിനുപിന്നാലെ സത്താറിന്റെ ബിസിനസും പൊളിഞ്ഞുതുടങ്ങി. ഈ സംഭവങ്ങളിലെ പകയാണ് രാജേഷിനെതിരെ കൊട്ടേഷൻ നൽകാൻ സത്താറിനെ പ്രേരിപ്പിച്ചത്. നേരത്തെ പരിചയമുണ്ടായിരുന്ന അലിഭായിയെയാണ് രാജേഷിനെ കൊലപ്പെടുത്താനായി സമീപിച്ചത്.

 ബിസിനസിൽ പങ്കാളിത്തവും...

ബിസിനസിൽ പങ്കാളിത്തവും...

സത്താറിന്റെ കൊട്ടേഷൻ ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ച അലിഭായി പിന്നീടുള്ള ഓഫറിൽ വീണു. രാജേഷിനെ കൊലപ്പെടുത്തിയാൽ തന്റെ സ്വത്തിലെ ഒരംശവും ബിസിനസിലെ പങ്കാളിത്തവുമാണ് സത്താർ അലിഭായിക്ക് ഓഫർ ചെയ്തത്. ഇതിനുപിന്നാലെ അലിഭായി നേപ്പാൾ വഴി ഇന്ത്യയിലേക്ക് തിരിച്ചു. പിന്നീട് ബെംഗളൂരുവിൽ സുഹൃത്തുക്കളായ അപ്പുണ്ണി, യാസിൻ, സന്തോഷ് എന്നിവർക്കൊപ്പം തങ്ങിയശേഷം കൃത്യം നടത്താനായി നാട്ടിലേക്ക് തിരിച്ചു.

വെട്ടിക്കൊന്നു...

വെട്ടിക്കൊന്നു...

തിരുവനന്തപുരം മടവൂരിലെ സ്റ്റുഡിയോയിൽ എത്തിയ കൊട്ടേഷൻ സ്റ്റുഡിയോയ്ക്ക് അകത്തുവച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. മാർച്ച് 27ന് രാവിലെയായിരുന്നു സംഭവം. കൃത്യം നടത്തിയതിന് ശേഷം ഇവർ തമിഴ്നാട്ടിലേക്ക് കടന്നു. ശേഷം അലിഭായി ദില്ലി, കാഠ്മാണ്ഢു വഴി ഖത്തറിലേക്കും കടന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പലയിടങ്ങളിൽ നിന്നായി കണ്ടെത്തിയത്. മുഖ്യപ്രതികളിലൊരാളായ അലിഭായിയെ ഖത്തറിൽ നിന്ന് നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

അഴിഞ്ഞാടി യുവാക്കൾ, യുദ്ധക്കളമായി താനൂർ... പോലീസിന് നേരെ പടക്കമേറ്... വിറങ്ങലിച്ച് ജനങ്ങൾ...

താനൂരില്‍ ക്ഷേത്രം ആക്രമിച്ചു, ഹിന്ദുക്കളെ മര്‍ദ്ദിച്ചു; ഹര്‍ത്താലില്‍ നടന്നത്, യാഥാര്‍ഥ്യം ഇതാണ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rj rajesh murder; police arrested the main accused appuni.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്