ബൽറാം വെറും കൊങ്ങി.. ക്ലോസറ്റ് സംഘി നിലവാരം.. ഈ മനുഷ്യൻ എന്തൊരു അശ്ലീലമാണ്.. രൂക്ഷ പ്രതികരണം!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: യാതൊരു വിധ തെളിവുകളുടേയും പിൻബലമില്ലാതെ എകെജിയെ അധിക്ഷേപിച്ച വിടി ബൽറാമിന് നേർക്ക് ഇപ്പോഴും അതിരൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ബൽറാമിന് സ്വന്തം പിതൃത്വത്തിൽ പോലും സംശയം കാണുമെന്നും മനോരോഗമാണെന്നും ഞരമ്പ് രോഗമാണെന്നും അടക്കമുള്ള രൂക്ഷ പ്രതികരങ്ങൾ പ്രമുഖരുടെ ഭാഗത്ത് നിന്നടക്കം വരികയുണ്ടായി.

സ്വന്തം തന്തയുടെ മുഖത്തടിച്ച് പ്രതികരിച്ചോളൂ.. ബല്‍റാമിന്റെ നാവ് പിഴുതെടുക്കും! കടുപ്പിച്ച് സിപിഎം

ഇത്തരം തെറിവിളികളെ ബൽറാമിനോട് വിയോജിപ്പ് ഉള്ളവർ പോലും അനുകൂലിക്കുന്നില്ല. അതേസമയം എകെജിയെ ബാലപീഡകനെന്ന് വിളിച്ച ബൽറാം തെറി അർഹിക്കുന്നു എന്ന് പറയുന്നവരുമുണ്ട്. എന്തായാലും എകെജിയെക്കുറിച്ച് പറഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് വാദിക്കുന്ന ബൽറാമിനും ഫാൻസിനും ഉഗ്രനൊരു മറുപടി നൽകിയിരിക്കുകയാണ് ആർജെ സലിം.ഫേസ്ബുക്ക് പോസ്റ്റിലെ സലീമിന്റെ പ്രതികരണം ഇതാണ്.

യുവനടി അറസ്റ്റില്‍!! അഞ്ചിലധികം യുവാക്കള്‍ നടിയുടെ ഇരകള്‍.. പ്രണയിച്ച് വീഴ്ത്തി ലക്ഷങ്ങൾ തട്ടി

പ്രത്യക്ഷത്തിലെങ്കിലും ആദർശം വേണം

പ്രത്യക്ഷത്തിലെങ്കിലും ആദർശം വേണം

ആർജെ സലിം പറയുന്നു: ഏതു സംഘടനാ സംവിധാനത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെയും ഒരു പിരമിഡ് പോലെ അടുക്കാൻ സാധിക്കും. അതിന്റെ തലപ്പത്തു എണ്ണം കുറവും മൂർച്ച കൂടുതലും, താഴോട്ട് താഴോട്ട് പോകുമ്പോൾ എണ്ണം കൂടുതലും മൂർച്ച കുറവുമായിക്കൊണ്ടിരിക്കും. തലപ്പത്തിരിക്കുന്നവരാണ് എപ്പോഴും ഒരു സംഘടനയുടെ വിസിബിൾ മുഖങ്ങൾ. അവർക്കു പ്രത്യക്ഷത്തിലെങ്കിലും ആദർശം കാത്തു സൂക്ഷിക്കേണ്ടി വരും.

നേതാക്കൾ ഉത്തരവാദപ്പെട്ടവരാണ്

നേതാക്കൾ ഉത്തരവാദപ്പെട്ടവരാണ്

അവർക്കു അധികാരവുമുണ്ട് അതേപോലെ തന്നെ അവർ അക്കൗണ്ടബിളുമാണ്. താഴേക്ക് പോകുന്തോറും എണ്ണം കൂടുകയും അധികാരം കുറയുകയും അതുകൊണ്ടു തന്നെ അക്കൗണ്ടബിലിറ്റി കുറയുകയും ചെയ്യും. അവർക്കു ഒരേ സമയം സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് തന്നെ കാണിച്ചുകൂട്ടാവുന്ന തരവഴിത്തരത്തിനു പിരമിഡിന്റെ മുകളിനെ തട്ടിച്ചു നോക്കുമ്പോ പല മടങ്ങു സാധ്യതകളുണ്ട്.

താഴെയുള്ളവർക്ക് എന്തുമാവാം

താഴെയുള്ളവർക്ക് എന്തുമാവാം

ഈ അക്കൗണ്ടബിലിറ്റി കുറവായതുകൊണ്ട് തന്നെ അവർക്ക് പച്ച നുണ പറയാം, കാര്യങ്ങൾ വളച്ചൊടിക്കാം, വ്യാജ ആരോപണങ്ങൾ ഉന്നയിക്കാം, തെറി വിളിക്കാം,ആക്രമിക്കാം. താഴെയുള്ള എല്ലാവരും അങ്ങനെയാണ് എന്നല്ല. പക്ഷെ എണ്ണം കൂടുന്നതുകൊണ്ടു തന്നെ റേഷ്യോ കൂടുതലാണ് എന്നാണ്. അതൊന്നും സംഘടനയുടെ നേരിട്ടുള്ള സൂപ്പർ വിഷനിൽ ആകണമെന്ന് ഒരു നിർബന്ധവുമില്ല. എന്ന് മാത്രമല്ല അവനവന്റെ നിലയിൽ തന്നെ ഇതൊക്കെ ചെയ്യുകയും ചെയ്യാം.

അനുഭാവികളായ വിഷം തുപ്പുന്നവർ

അനുഭാവികളായ വിഷം തുപ്പുന്നവർ

ഇവരൊന്നും ഒരു പാർട്ടിയുടെയും പ്രത്യക്ഷ മെമ്പർ ആകണമെന്ന് പോലുമില്ല. അനുഭാവിത്വം മാത്രം ഉണ്ടായാൽ മതി. ഫേസ്‌ബുക്കിൽ നമ്മളീ തരം "അനുഭാവികളെ" സ്ഥിരം കാണുന്നതാണ്. ഒരു ശാഖയിലും പോകാത്ത നല്ല ഉഗ്രൻ വർഗീയ വിഷം തുപ്പുന്ന പത്തരമാറ്റ് സംഘികളെ നമ്മൾ എത്രയോ കാണുന്നുണ്ട്. സ്വയം എൻറോൾ ചെയ്ത എക്സ്ട്രീമിസ്റ്റുകൾ.

അവിടെ ബൽറാം വ്യത്യസ്തൻ

അവിടെ ബൽറാം വ്യത്യസ്തൻ

പക്ഷെ ഒരിക്കലുമൊരിക്കലും പിരമിഡിന്റെ മുകളിൽ നിൽക്കുന്ന, ജന പിന്തുണയുള്ള, അക്കൗണ്ടബിളായ നേതാക്കന്മാർ ഈ രീതി പിന്തുടരാൻ പാടില്ല. അവിടെയാണ് ബൽറാം വ്യത്യസ്തനാവുന്നത്. ഒരേ സമയം പിരമിഡിന്റെ മുകളിൽ നിൽക്കുകയും അതിന്റെ എല്ലാ പ്രിവിലേജുകളും അനുഭവിക്കുകയും എന്നാൽ തന്റെ ചെയ്തികൾക്ക് ഒട്ടും അക്കൗണ്ടബിൾ ആവാതിരിക്കുകയും, ഒരു മാനസിക വൈകൃത നിലവാരത്തിലേക്ക് വരെ അനായാസം താഴാനും അയാൾക്ക്‌ സാധിക്കുന്നു.

ക്ളോസറ്റ് സംഘി നിലവാരം

ക്ളോസറ്റ് സംഘി നിലവാരം

ഒരു വെറും കൊങ്ങിയുടെ (ക്ളോസറ്റ് സംഘി) നിലവാരത്തിൽ അയാൾ പച്ചക്കള്ളങ്ങൾക്കു മേൽ പച്ചക്കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഗോൾ പോസ്റ്റുകൾ മാറ്റിക്കൊണ്ടേയിരിക്കുന്നു, നാണംകെട്ട ഇരവാദം ഉന്നയിച്ചുകൊണ്ടേ ഇരിക്കുന്നു. ഫേസ്‌ബുക്കിൽ സ്ഥിരം കാണുന്ന മുഖമില്ലാത്ത ഒരു പെർവേട്ടഡ് അനോണിയുടെ നിലവാരത്തിൽ അയാൾ രാഷ്ട്രീയം കളിക്കുന്നു. അതിനെ തിരുത്തേണ്ട ചുമതലയുള്ള പിരമിഡിന്റെ തലപ്പത്തെ അയാളുടെ കൂടെയുള്ളവർ അതിനു ചുവടു പിടിച്ചു അതേ ഡേർട്ടി പൊളിറ്റിക്സ് കളിക്കുന്നു.

ഈ മനുഷ്യൻ എന്തൊരു അശ്ലീലമാണ്

ഈ മനുഷ്യൻ എന്തൊരു അശ്ലീലമാണ്

പ്രത്യക്ഷത്തിലെങ്കിലും മാന്യത പുലർത്തേണ്ട പിരമിഡിന്റെ മുകളിനെക്കൂടെ അയാൾ കണ്ടാമിനേയ്റ്റ് ചെയ്തിരിക്കുന്നു. എന്നിട്ടും നന്നായി തന്നെ മുന്നോട്ടു പോകാമെന്നും കാട്ടി തന്നിരിക്കുന്നു. പീഡോഫയിൽ എന്ന വാക്കിനെ ഇത്രയും ലളിതവൽക്കരിച്ചു നോർമലൈസ് ചെയ്തു, കേരളത്തിന്റെ രാഷ്രീയത്തിനെ ഇത്രയും വൃത്തികെട്ട നിലയിലേക്ക് തരം താഴ്ത്തി എന്ന നിലയിലാവും ഉറപ്പായും ബൽറാമും അയാളുടെ നിലപാടുകളും ചരിത്രത്തിൽ രേഖപ്പെടുത്തുക. ഈ മനുഷ്യൻ എന്തൊരു അശ്ലീലമാണ് എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

രൂക്ഷ പ്രതികരണം

ആർജെ സലിമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
AKG Controversy: RJ Salim's facebook post against VT Balram MLA

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്